x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​രി​​ത്ര നേ​​ട്ടം കുറിച്ച് കോഹ്‌ലി


Published: April 29, 2026 02:16 AM IST | Updated: April 29, 2026 02:16 AM IST

ബം​​ഗ​​ളൂ​​രു: ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​നെ നി​​ലം​​പ​​രി​​ശാ​​ക്കി ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു വി​​ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ കോഹ്‌ലി ​​വ​​ന്പ​​ൻ റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 9000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് റ​​ണ്‍​മെ​​ഷീ​​ൻ കോഹ്‌ലി പേ​​രി​​ലാ​​ക്കി​​യ​​ത്.

ഡ​​ൽ​​ഹി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന് മു​​ന്പ് ഈ ​​നാ​​ഴി​​ക​​ക്ക​​ല്ല് മ​​റി​​ക​​ട​​ക്കാ​​ൻ 11 റ​​ണ്‍​സാ​​യി​​രു​​ന്നു കോഹ്‌ലിക്ക് വേ​​ണ്ടി​​യി​​രു​​ന്ന​​ത്. ഡ​​ൽ​​ഹി ഉ​​യ​​ർ​​ത്തി​​യ 76 റ​​ണ്‍​സ് പി​​ന്തു​​ട​​ര​​വേ പ​​വ​​ർ​​പ്ലേ​​യി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ അ​​ക്സ​​ർ പ​​ട്ടേ​​ലി​​നെ ലോം​​ഗ് ഓ​​ഫി​​ലേ​​ക്ക് ത​​ട്ടി​​യി​​ട്ട് സിം​​ഗി​​ൾ എ​​ടു​​ത്താ​​ണ് കോഹ്‌ലി ച​​രി​​ത്ര നേ​​ട്ടം കു​​റി​​ച്ച​​ത്.

275 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 9012 റ​​ണ്‍​സാ​​ണ് കോഹ്‌ലിയു​​ടെ സ​​ന്പാ​​ദ്യം. ശ​​രാ​​ശ​​രി 40.05. സ്ട്രൈ​​ക്ക് റേ​​റ്റ് 133.80. എ​​ട്ട് സെ​​ഞ്ചു​​റി​​ക​​ളും 66 അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ളും കോഹ്‌ലി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ട്. പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​തു​​ള്ള രോ​​ഹി​​ത് ശ​​ർ​​മ കോഹ്‌ലി​​യേ​​ക്കാ​​ൾ 1900 റ​​ണ്‍​സ് പി​​ന്നി​​ലാ​​ണ്.

ഈ ​​സീ​​സ​​ണി​​ലും മി​​ക​​ച്ച ഫോ​​മി​​ലു​​ള്ള കോഹ്‌ലി എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 351 റ​​ണ്‍​സു​​മാ​​യി റ​​ണ്‍​വേ​​ട്ട​​ക്കാ​​രി​​ൽ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. 58.50 ശ​​രാ​​ശ​​രി. ഉ​​യ​​ർ​​ന്ന സ്കോ​​ർ 81 ആ​​ണ്.

Tags : Virad Kohli celebrates historic achievement

Recent News

Corehub Up