ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയം തുടരാൻ ലിവർപൂൾ എഫ്സി. ഇന്ന് രാത്രി ഒന്നേ മുക്കാലിന് നടക്കുന്ന മത്സരത്തിൽ വൂൾവ്സാണ് ലിവർപൂളിന്റെ എതിരാളികൾ.
വോൾവർഹാംപ്ടണിലെ മൊളിനെക്സ് സ്റ്റേഡിയമാണ് വേദി. വൂൾവ്സിന്റെ ഹോം ഗ്രൗണ്ടാണ് മൊളിനെക്സ്.
ലീഗിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ലിവർപൂൾ ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സണ്ടർലൻഡ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ടുമകളെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.
28 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുള്ള ലിവർപൂൾ നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. 13 പോയിന്റുള്ള വൂൾവ്സ് അവസാന സ്ഥാനത്താണ്.
Tags : english premier league football liverpool fc wolves match