x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​​ക്ക​​ൽ ഷൂ​​മാ​​ക്ക​​ർ പു​​തി​​യ ‘ഗി​​യ​​റി​​ൽ’


Published: January 28, 2026 04:05 AM IST | Updated: January 28, 2026 04:05 AM IST

ജ​​നീ​​വ: ഫോ​​ർ​​മു​​ല വ​​ണ്‍ ഇ​​തി​​ഹാ​​സം മൈ​​ക്ക​​ൽ ഷൂ​​മാ​​ക്ക​​റു​​ടെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ പു​​രോ​​ഗ​​തി​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

2013-ൽ ​​ഫ്ര​​ഞ്ച് ആ​​ൽ​​പ്സി​​ൽ വ​​ച്ചു​​ണ്ടാ​​യ സ്കീ​​യിം​​ഗ് അ​​പ​​ക​​ട​​ത്തി​​ന് ശേ​​ഷം ദീ​​ർ​​ഘ​​കാ​​ല​​മാ​​യി കോ​​മ​​യി​​ലാ​​യി കി​​ട​​പ്പി​​ലാ​​യി​​രു​​ന്ന താ​​ര​​ത്തി​​ന്, ഇ​​പ്പോ​​ൾ വീ​​ൽ​​ചെ​​യ​​റി​​ൽ ഇ​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ബ്രി​​ട്ടി​​ഷ് മാ​​ധ്യ​​മ​​മാ​​യ ഡെയ്‌ലി മെ​​യി​​ലാ​​ണ് ഷൂ​​മാ​​ക്ക​​റു​​ടെ ആ​​രോ​​ഗ്യ പു​​രോ​​ഗ​​തി​​യെ​​ക്കു​​റി​​ച്ച് വി​​വ​​ര​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ച​​ത്.

ക​​ഴി​​ഞ്ഞ 12 വ​​ർ​​ഷ​​മാ​​യി ഒ​​രു മു​​റി​​ക്കു​​ള്ളി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഷൂ​​മാ​​ക്ക​​ർ ഇ​​പ്പോ​​ൾ കി​​ട​​പ്പി​​ല​​ല്ലെ​​ന്നും, വീ​​ൽ​​ചെ​​യ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വീ​​ൽ​​ച്ചെ​​യ​​റി​​ൽ ഇ​​രി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്നും സ്പെ​​യി​​നി​​ലെ മ​​യ്യോ​​ർ​​ക്ക​​യി​​ലു​​ള്ള എ​​സ്റ്റേ​​റ്റി​​ലും ജ​​നീ​​വ ത​​ടാ​​ക​​തീ​​ര​​ത്തു​​ള്ള വ​​സ​​തി​​യി​​ലു​​മെ​​ല്ലാം അ​​ദ്ദേ​​ഹം എ​​ത്താ​​റു​​ണ്ടെ​​ന്നു​​മാ​​ണ് റി​​പ്പോ​​ർ​​ട്ട്. 57 വ​​യ​​സു​​കാ​​ര​​നാ​​യ ജ​​ർ​​മ​​ൻ താ​​ര​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും മാ​​ത്ര​​മ​​റി​​യാ​​വു​​ന്ന ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

‘ലോ​​ക്ക്ഡ്-​​ഇ​​ൻ സി​​ൻ​​ഡ്രോം’ എ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് ഷൂ​​മാ​​ക്ക​​റെ​​ന്നും അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. പൂ​​ർ​​ണ ബോ​​ധ​​ത്തോ​​ടെ​​യാ​​ണെ​​ങ്കി​​ലും ക​​ണ്ണു​​ക​​ൾ ചി​​മ്മി മാ​​ത്രം പ്ര​​തി​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന അ​​വ​​സ്ഥ​​യാ​​ണി​​ത്. എ​​ന്നാ​​ൽ ഈ ​​പ്ര​​ചാ​​ര​​ണ​​വും തെ​​റ്റാ​​ണെ​​ന്ന് അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ സ്ഥി​​രീ​​ക​​രി​​ക്കു​​ന്നു.

ഭാ​​ര്യ കോ​​റി​​ന​​യും ഒ​​രു സം​​ഘം ന​​ഴ്സു​​മാ​​രും തെ​​റ​​പ്പി​​സ്റ്റു​​ക​​ളും ചേ​​ർ​​ന്നാ​​ണ് താ​​ര​​ത്തെ പ​​രി​​ച​​രി​​ക്കു​​ന്ന​​ത്. ഏ​​ഴു ത​​വ​​ണ എ​​ഫ് വ​​ണ്‍ ലോ​​ക ചാ​​ന്പ്യ​​നാ​​യ ഷൂ​​മാ​​ക്ക​​ർ 2013 ഡി​​സം​​ബ​​ർ 29നാ​​ണ് ഫ്ര​​ഞ്ച് ആ​​ൽ​​പ്സ് പ​​ർ​​വ​​ത​​നി​​ര​​ക​​ളി​​ൽ സ്കീ​​യിംഗ്‌ ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. 250 ദി​​വ​​സ​​ത്തോ​​ളം കോ​​മ​​യി​​ൽ ക​​ഴി​​ഞ്ഞ ശേ​​ഷ​​മാ​​ണ് അ​​ദ്ദേ​​ഹം ജീ​​വി​​ത​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​ന്ന​​ത്.

Tags : Michael Schumacher Formula One Daily Mail Schumacher's health

Recent News

Corehub Up