x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​​ട്ട് വി​​വാ​​ദം ക​​ത്തു​​ന്നു; ര​​ഘു​​വം​​ശി അ​​സം​​തൃ​​പ്ത​​ൻ


Published: April 28, 2026 02:12 AM IST | Updated: April 28, 2026 02:12 AM IST

ല​​ക്നൗ: ഐ​​പി​​എ​​ല്ലി​​ൽ പു​​തി​​യ വി​​വാ​​ദ​​ത്തി​​ന് തി​​രി​​കൊ​​ളു​​ത്തി കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് താ​​ര​​ത്തി​​ന്‍റെ പു​​റ​​ത്താ​​ക​​ൽ. ല​​ക്നൗ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത താ​​രം അം​​ഗ്ക്രി​​ഷ് ര​​ഘു​​വം​​ശി ‘ഒ​​ബി​​എ​​സ്’ പ്ര​​കാ​​രം പു​​റ​​ത്താ​​യ​​താ​​ണ് വി​​വാ​​ദ​​മാ​​യ​​ത്.

വി​​ക്ക​​റ്റി​​നി​​ട​​യി​​ലു​​ള്ള ഓ​​ട്ട​​ത്തി​​നി​​ടെ ഫീ​​ൽ​​ഡ് ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​തി​​നാ​​ണ് താ​​രം ഒൗ​​ട്ടാ​​ണെ​​ന്ന് തേര്‍​​ഡ് അം​​പ​​​​യ​​ർ വി​​ധി​​ച്ച​​ത്. കോ​​ൽ​​ക്ക​​ത്ത ഇ​​ന്നിം​​ഗ്്സി​​ലെ അ​​ഞ്ചാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ലാ​​ണ് സം​​ഭ​​വം. പ്രി​​ൻ​​സ് യാ​​ദ​​വ് എ​​റി​​ഞ്ഞ പ​​ന്ത് മി​​ഡ് ഓ​​ണി​​ലേ​​ക്ക് ര​​ഘു​​വം​​ശി ത​​ട്ടി​​യി​​ട്ടു. സിം​​ഗി​​ളി​​നാ​​യി ഓ​​ട്ടം തു​​ട​​ങ്ങു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ മ​​റു​​വ​​ശ​​ത്തു​​ണ്ടാ​​യി​​രു​​ന്ന കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ, താ​​ര​​ത്തെ തി​​രി​​ച്ച​​യ​​ച്ചു.

പ​​ക്ഷേ തി​​രി​​ഞ്ഞോ​​ടി​​യ​​പ്പോ​​ൾ ഓ​​ട്ടം, പി​​ച്ചി​​ന്‍റെ മ​​റു​​വ​​ശ​​ത്തു കൂ​​ടി​​യാ​​യി. ഇ​​തേ​​സ​​മ​​യം മു​​ഹ​​മ്മ​​ദ് ഷ​​മി സ്റ്റം​​പി​​ലേ​​ക്ക് ബോ​​ൾ ഡ​​യ​​റ​​ക്ട് ത്രോ ​​ന​​ട​​ത്തി. എ​​ന്നാ​​ൽ ക്രീ​​സി​​ലേ​​ക്ക് ഡൈ​​വ് ചെ​​യ്ത് ര​​ഘു​​വം​​ശി​​യു​​ടെ അ​​ടി​​യി​​ൽ​​പ്പെ​​ട്ട് ബോ​​ളി​​ന്‍റെ ച​​ല​​നം നി​​ന്നു. ഇ​​തോ​​ടെ ല​​ക്നൗ ക്യാ​​പ്റ്റ​​ൻ ഋ​​ഷ​​ഭ് പ​​ന്ത് വി​​ക്ക​​റ്റി​​നാ​​യി അ​​പ്പീ​​ൽ ചെ​​യ്തു. തു​​ട​​ർ​​ന്ന് തീ​​രു​​മാ​​നം തേര്‍ഡ് അം​​പ​​യ​​ർ​​ക്കു വി​​ടു​​ക​​യും ഒൗ​​ട്ട് വി​​ധി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

അം​​ഗ്ക്രി​​ഷി​​ന് പി​​ഴ ശി​​ക്ഷ

ല​​ക്നൗ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം ലം​​ഘി​​ച്ച​​തി​​ന് അം​​ഗ്ക്രി​​ഷ് ര​​ഘു​​വം​​ശി​​ക്ക് മാ​​ച്ച് ഫീ​​യു​​ടെ 20 ശ​​ത​​മാ​​നം പി​​ഴ ചു​​മ​​ത്തി. ര​​ഘു​​വം​​ശി പു​​റ​​ത്താ​​യ ശേ​​ഷം ബൗ​​ണ്ട​​റി ലൈ​​ൻ ക​​ട​​ക്കു​​ന്പോ​​ൾ ത​​ന്‍റെ ഹെ​​ൽ​​മ​​റ്റ് വ​​ലി​​ച്ചെ​​റി​​ഞ്ഞു. ബൗ​​ണ്ട​​റി കു​​ഷ്യ​​നി​​ൽ ബാ​​റ്റ് ആ​​ഞ്ഞ​​ടി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Tags : Out Raghuvanshi unhappy IPL T20 Cricket

Recent News

Corehub Up