മാഡ്രിഡ് (സ്പെയ്ന്‍): മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നീസ് രണ്ടാം റൗണ്ടിൽ ബെഞ്ചമിൻ ബോൻസിയെ 6-7, 6-1, 6-4 സ്കോറിന് പരാജയപ്പെടുത്തി ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാനിക് സിന്നർ തുടർച്ചയായ അഞ്ചാം മാസ്റ്റേഴ്സ് 1000 കിരീട നേട്ടത്തിലേക്ക് അടുത്തു.
നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും തുടർച്ചയായി നാല് കിരീടങ്ങൾ നേടിയതിന്റെ റിക്കാർഡ് മറികടക്കാനാണ് സിന്നർ ലക്ഷ്യമിടുന്നത്.
വനിതാ സിംഗിൾസിൽ അഞ്ചാം സീഡ് ജസീക്ക പെഗ്വല 6-4, 6-4 സ്കോറിന് കേറ്റി ബൗൾട്ടറിനെ പരാജയപ്പെടുത്തി. മിറ ആൻഡ്രീവ 6-3, 6-2 സ്കോറിന് അനായാസം ഡാൽമ ഗൽഫിയെയും പരാജയപ്പെടുത്തി.
Tags : Sinner Yannick Zinner Madrid Open men's singles