ഗോഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി സ്പോർടിംഗ് ഡെൽഹി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പോർടിംഗ് ഡെൽഹി വിജയിച്ചത്.
സ്പോർടിംഗ് ഡെൽഹിക്ക് വേണ്ടി ജോസഫ് സണ്ണി രണ്ട് ഗോളുകളും മുഹമ്മദ് അയ്മൻ ഒരു ഗോളും നേടി. സണ്ണി 65,69 എന്നീ മിനിറ്റുകളിലും അയ്മൻ 80-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പോർടിംഗ് ഡെൽഹിക്ക് എട്ട് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് സ്പോർടിംഗ്.
Tags : isl football match sporting delhi northeast united