x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​നേ​​ഡി​​യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ കേ​​ര​​ള ട​​ച്ച്

തോ​​മ​​സ് വ​​ര്‍​ഗീ​​സ്
Published: February 28, 2026 01:00 AM IST | Updated: February 28, 2026 01:00 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ങ്ങ​​ക​​ലെ കാ​​ന​​ഡ​​യി​​ലെ ക്രി​​ക്ക​​റ്റ് ടീ​​മി​​നൊ​​പ്പ​​മു​​ണ്ടൊ​​രു മ​​ല​​യാ​​ളി ക​​ര​​സ്പ​​ര്‍​ശ​​നം. ആ ​​മ​​ല​​യാ​​ളി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​കാ​​ര​​ന്‍. ട്വ​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള കാ​​ന​​ഡ ടീ​​മി​​ന്‍റെ ഫി​​സി​​യോ തൊ​​റാ​​പ്പി​​സ്റ്റാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ലാ​​ഞ്ചി​​റ സ്വ​​ദേ​​ശി​​യും ഇ​​പ്പോ​​ള്‍ കാ​​ന​​ഡ​​യി​​ല്‍ സ്ഥി​​രതാ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ ജോ​​ജി വ​​ര്‍​ഗീ​​സ്.

2017ല്‍ ​​കാ​​ന​​ഡി​​യി​​ലേ​​ക്ക് കു​​ടും​​ബ സ​​മേ​​തം കു​​ടി​​യേ​​റി​​യ ജോ​​ജി ഒ​​ന്‍​പ​​തു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ കാ​​ന​​ഡ​​യു​​ടെ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് ടീ​​മി​​നൊ​​പ്പം ട്വി​​ന്‍റി 20 ലോ​​ക​​ക​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​തി​​ന്‍റെ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ലാ​​ഞ്ചി​​റ സ്വ​​ദേ​​ശി​​യാ​​യ ജോ​​ജി നാ​​ലാ​​ഞ്ചി​​റ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ മു​​ന്‍ ഫി​​സി​​ക്ക​​ല്‍ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ മേ​​ധാ​​വി​​കൂ​​ടി​​യാ​​യി​​രു​​ന്നു. 2017 ഏ​​പ്രി​​ലി​​ലാ​​ണ് ഭാ​​ര്യ മ​​ഞ്ജു തോ​​മ​​സി​​നും മ​​ക്ക​​ള്‍​ക്കു​​മൊ​​പ്പം കാ​​ന​​ഡ​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​ത്.

കാ​​ന​​ഡ​​യി​​ല്‍ എ​​ത്തി​​യ​​പ്പോ​​ഴും കാ​​യി​​ക മേ​​ഖ​​ല​​യോ​​ടു​​ള്ള ജോ​​ജി​​യു​​ടെ താ​​ത്പ​​ര്യ​​ത്തി​​ല്‍ ഒ​​ട്ടും കു​​റ​​വു​​ണ്ടാ​​യി​​ല്ല. കാ​​യി​​ക പ​​രി​​ശീ​​ല​​ന​​ത്തി​​നൊ​​പ്പം ഫി​​സി​​യോ തൊ​​റാ​​പ്പി​​യി​​ലും മ​​സാ​​ജിം​​ഗി​​ലും പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. ക​​നേ​​ഡി​​യ​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ കോ​​ഴ്സും പാ​​സാ​​യി.

തു​​ട​​ര്‍​ന്ന് ഇ​​ന്ത്യ​​യി​​ലെ ഐ​​പി​​എ​​ല്‍ മോ​​ഡ​​ലി​​ല്‍ കാ​​ന​​ഡി​​ല്‍ ന​​ട​​ക്കു​​ന്ന ജി 20 ​​മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ചേ​​ര്‍​ന്നു. ഈ ​​ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​ന്ന ടീ​​മു​​ക​​ള്‍​ക്ക് ഫി​​സി​​യോ തൊ​​റാ​​പ്പി സേ​​വ​​നം ന​​ല്കി. ഇ​​ത് ജോ​​ജി​​യു​​ടെ ക​​രി​​യ​​റി​​ലെ വ​​ഴി​​ത്തി​​രി​​വാ​​യി. ഇ​​ന്‍റ​​ര്‍​നാ​​ഷ്ണ​​ല്‍ താ​​ര​​ങ്ങ​​ളാ​​യ ഷെ​​യ്ന്‍ ബോ​​ണ്ട്, മൊ​​യീ​​ന്‍ അ​​ലി, ടീം ​​സൗ​​ത്തി തു​​ട​​ങ്ങി​​യ ദേ​​ശീ​​യ താ​​ര​​ങ്ങ​​ളു​​മാ​​യു​​ള്ള ബ​​ന്ധം കാ​​ന​​ഡ ക്രി​​ക്ക​​റ്റ് ദേ​​ശീ​​യ ടീ​​മി​​നൊ​​പ്പം പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ അ​​വ​​സ​​ര​​മൊ​​രു​​ങ്ങി.

2022 മു​​ത​​ല്‍ കാ​​ന​​ഡ ടീ​​മി​​ന്‍റെ ഫി​​സി​​യോ തൊ​​റാ​​പ്പി​​സ്റ്റാ​​യി സേ​​വ​​നം ചെ​​യ്തു വ​​രു​​ന്നു. ട്വ​ന്‍റി-20 ലോ​​ക​​ക​​പ്പ് ക​​നേ​​ഡി​​യ​​ന്‍ ടീ​​മി​​നൊ​​പ്പം ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ ജോ​​ജി ത​​നി​​ക്ക് ഇ​​ത്ത​​ര​​മൊ​​രു അ​​വ​​സ​​ര​​മൊ​​രു​​ങ്ങി​​യ​​തി​​ല്‍ ഏ​​റെ സ​​ന്തോ​​ഷ​​വാ​​നാ​​ണ്. മ​​ക്ക​​ള്‍: അ​​ന്ന എ​​ല്‍​സാ ജോ​​ജി, ജോ​​യ​​ല്‍ ജോ​​ജി, അ​​ന്‍റോ​​ണി​​യോ, ബ​​ന​​ഡി​​ക്ട്. വ​​ര്‍​ഗീ​​സ്, എ​​ലി​​സ​​ബ​​ത്ത് എ​​ന്നി​​വ​​രാ​​ണ് മാ​​താ​​പി​​താ​​ക്ക​​ള്‍.

Tags : Canadian cricket Kerala touch Joji Varghese physiotherapist Twenty20 World Cup

Recent News

Corehub Up