x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ ജ​ലം

എം.​വി. വ​സ​ന്ത്
Published: March 21, 2026 09:16 PM IST | Updated: March 21, 2026 09:18 PM IST

"ഓ​രോ തു​ള്ളി​യും വി​ല​പ്പെ​ട്ട​താ​ണ്'- ലോ​കം ഇ​ത്ര​യേ​റെ ഏ​റ്റെ​ടു​ത്തൊ​രു ആ​പ്ത​വാ​ക്യം കാ​ണി​ല്ല. വെ​ള്ള​മാ​യാ​ലും പെ​ട്രോ​ളും ഡീ​സ​ലു​മാ​യാ​ലും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ല്‍ഏ​റെ വി​ല​പ്പെ​ട്ട​താ​ണ് ഓ​രോ തു​ള്ളി​യും. പെ​ട്രോ​ള്‍ ഒ​രു​തു​ള്ളി കു​റ​ഞ്ഞാ​ല്‍ പ​മ്പ് ജീ​വ​ന​ക്കാ​രോ​ടു ക​യ​ര്‍​ക്കു​ന്ന​വ​രു​ടെ നാ​ട്ടി​ല്‍ പ​ക്ഷേ, പാ​ഴാ​കു​ന്ന വെ​ള്ള​ത്തി​നു ക​ണ​ക്കി​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ പ​ഴി​ച്ച് സ്വ​യം സ​മ​ര​സ​പ്പെ​ടു​ന്ന​വ​രു​ടെ നാ​ട്ടി​ല്‍ വെ​ള്ള​ത്തി​ന്‍റെ ഓ​രോ തു​ള്ളി​യും വി​ല​പ്പെ​ട്ട​താ​ണെ​ന്ന സ​ന്ദേ​ശം പു​തു​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും ജ​ല​ദി​നം ക​ട​ന്നെ​ത്തു​ന്ന​ത്...

കു​ഴി​കു​ത്തി​യൊ​രു​ക്കി​യ വി​പ്ല​വം ലോ​ക​ത്തി​നു ന​ൽ​കു​ന്ന സ​ന്ദേ​ശ​വും മ​റ്റൊ​ന്ന​ല്ല- ഓ​രോ തു​ള്ളി​യും വി​ല​പ്പെ​ട്ട​താ​ണ്!. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ണ​ർ​വി​പ്ല​വം പ​ത്തു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഓ​രോ വീ​ട്ടി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​മെ​ന്ന സ്വ​പ്ന​മാ​ണ് പൂ​വ​ണി​ഞ്ഞ​ത്. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മം.

അ​വി​ടെ 13 വാ​ർ​ഡു​ക​ളി​ലെ മു​ന്നൂ​റി​ല​ധി​കം സ്ത്രീ​തൊ​ഴി​ലാ​ളി​ക​ൾ കി​ണ​റു​ക​ൾ കു​ഴി​ക്കു​ക. അ​തു പ​ത്തു​വ​ർ​ഷ​ക്കാ​ല​മാ​യി തു​ട​രു​ക. പു​രു​ഷ​മേ​ധാ​വി​ത്വ​മു​ള്ള കി​ണ​ർ​കു​ഴി​ക്ക​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ ഇ​തി​ന​കം കു​ഴി​ച്ച​തു ഇ​രു​നൂ​റി​ല​ധി​കം കി​ണ​റു​ക​ൾ. ഇ​ത​ല്ലേ യ​ഥാ​ർ​ഥ വി​പ്ല​വം!.

ഒ​രോ വാ​ര്‍​ഡി​ലും നാ​ലും അ​ഞ്ചും സം​ഘ​ങ്ങ​ള്‍ വ​രെ ഇ​പ്പോ​ൾ രം​ഗ​ത്തു സ​ജീ​വ​മാ​ണ്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സ്ത്രീ​തൊ​ഴി​ലാ​ളി​ക​ള്‍ കി​ണ​ര്‍​കു​ഴി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പൂ​ക്കോ​ട്ടു​കാ​വ്. അ​ഞ്ചു​പേ​രി​ൽ തു​ട​ങ്ങി​യ സം​രം​ഭം ഇ​പ്പോ​ൾ മൂ​ന്നൂ​റോ​ളം പേ​രി​ലെ​ത്തി​നി​ൽ​ക്കു​ന്നു. ശു​ദ്ധ​ജ​ല​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ഇ​വ​ർ ഓ​രോ​രു​ത്ത​രും.

ശു​ദ്ധ​ജ​ല​വും ശു​ചി​ത്വ​വും സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ചെ​ലു​ത്തു​ന്ന പ്രാ​ധാ​ന്യ​വും സ​മൂ​ഹ​ത്തി​ലെ സ​ജീ​വ ഇ​ട​പെ​ട​ലും ഉ​റ​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം. ജ​ല​വും ലിം​ഗ​ഭേ​ദ​വും എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലൂ​ന്നി​യാ​ണ് ഇ​ന്ന​ത്തെ ജ​ല​ദി​നം ക​ട​ന്നു​പോ​കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ പൂ​ക്കോ​ട്ടു​കാ​വി​ലെ കി​ണ​ർ​കു​ഴി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ ഇ​ന്ന​ത്തെ താ​ര​ങ്ങ​ളാ​ണ്. വെ​ള്ളം ഒ​ഴു​കു​ന്നി​ട​ത്ത് സ​മ​ത്വം വ​ള​രു​ന്നു​വെ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ഇ​വ​ർ ലോ​ക​ത്തി​നു പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്.

വെ​ന്തു​രു​കു​മ്പോ​ൾ

വേ​ന​ലും വ​ര​ൾ​ച്ച​യും പ​ടി​ക​ട​ന്നെ​ത്തു​ന്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ശ്ര​ദ്ധ​യ​ത്ര​യും പാ​ല​ക്കാ​ട്ടേ​ക്കെ​ത്തും. വ​ര​ണ്ടു​ണ​ങ്ങി​യ നെ​ൽ​പ്പാ​ട​ങ്ങ​ളും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യെ​ന്ന വാ​ർ​ത്ത​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്പോ​ൾ പു​ട്ടി​നു പീ​ര​യെ​ന്ന പോ​ലെ അ​ന്ത​രീ​ക്ഷ​ച്ചൂ​ടും ആ​ളി​പ്പ​ട​രും. പൂ​ക്കോ​ട്ടു​കാ​വി​ലെ പെ​ൺ​ക​രു​ത്തി​ന്‍റെ ക​ഥ പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ലാ​ണെ​ങ്കി​ൽ വ​ര​ൾ​ച്ച​യു​ടെ രൂ​ക്ഷ​ത കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​ത് കി​ഴ​ക്ക​ൻ​മേ​ഖ​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​റ്റൂ​ർ താ​ലൂ​ക്കി​ലാ​ണ്.

കേ​ര​ള​ത്തി​ൽ​ത​ന്നെ കൂ​ടി​യ താ​പ​നി​ല​യും വ​ര​ൾ​ച്ച​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​ദേ​ശ​മാ​ണി​ന്ന് ഈ ​മേ​ഖ​ല. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്പോ​ൾ പു​റ​ത്തു​വ​രു​ന്നൊ​രു ക​ണ​ക്കു​ണ്ട്. ഒ​രു​കി​ലോ നെ​ല്ല് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഏ​ക​ദേ​ശം 9000 ലി​റ്റ​ർ വെ​ള്ളം വേ​ണ​മെ​ന്നാ​ണ് ഈ ​ക​ണ​ക്ക്. വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യെ​ക്കു​റി​ച്ചു പ​റ​യേ​ണ്ട അ​ധി​കൃ​ത​ർ കൃ​ഷി​യി​ലൂ​ടെ​യാ​ണ് വെ​ള്ളം ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന നു​ണ​ക്ക​ഥ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യും.

വെ​ള്ളം സ​ർ​വ​ത്ര​യെ​ങ്കി​ലും

ഭൂ​മി​യി​ല്‍ ഏ​റി​യ​പ​ങ്കും വെ​ള്ള​മാ​ണ്. പ​ക്ഷേ കു​ടി​ക്കാ​ന്‍ ശു​ദ്ധ​ജ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ര്‍ ലോ​ക​ത്തെ​മ്പാ​ടു​മു​ണ്ട്. കു​ടി​വെ​ള്ള​മാ​യി മാ​ത്ര​മ​ല്ല, ജീ​വി​ത​വ​ഴി​യി​ലെ ഓ​രോ ഘ​ട്ട​ത്തി​ലും വെ​ള്ളം മ​നു​ഷ്യ​നു അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. വെ​ള്ള​മെ​ന്നാ​ൽ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള​തു മാ​ത്ര​മ​ല്ല, ഭൂ​ഗ​ർ​ഭ​ത്തി​ലെ അ​ള​വി​ല്ലാ ക​ല​വ​റ​കൂ​ടി​യാ​ണ്.

1990 കാ​ല​ഘ​ട്ടം. ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ ഭൂ​ഗ​ർ​ഭ​ജ​ലം ക​ണ്ടെ​ത്താ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ചു​തു​ട​ങ്ങി​യ കാ​ലം. അ​ന്ന് രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വു​മ​ധി​കം ഭൂ​ഗ​ർ​ഭ​ജ​ല​മു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു പാ​ല​ക്കാ​ട​ൻ ചു​രം. വ​ർ​ഷ​ങ്ങ​ൾ​ക്ക​കം സ്ഥി​തി​യാ​കെ മാ​റി. ഭൂ​ഗ​ർ​ഭ​ജ​ലം ഏ​റ്റ​വു​മ​ധി​കം ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യി കി​ഴ​ക്ക​ൻ​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശം​മാ​റി.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം​കൊ​ണ്ടു​വ​ന്ന​തും ചി​റ്റൂ​ർ ബ്ലോ​ക്കി​ൽ. ഏ​റ്റ​വും ഭൂ​ഗ​ർ​ഭ​ജ​ല​മു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശം ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​യി മാ​റി​യ​തി​നു പി​ന്നി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മാ​ത്ര​മ​ല്ലെ​ന്നു​വേ​ണം വി​ല​യി​രു​ത്താ​ൻ.

പാ​ല​ക്കാ​ടി​നെ അ​റി​യാം..

പ​ന​മ​ര​ങ്ങ​ളു​ടെ നാ​ടാ​ണ് പാ​ല​ക്കാ​ട്. സം​ഘ​കാ​ല​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള അ​ഞ്ചു ഭൂ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് മു​ല്ലൈ, മ​രു​തം, നെ​യ്ത​ൽ, കു​റു​ഞ്ചി, പാ​ലൈ​നി​ലം എ​ന്നി​വ. ഇ​തി​ൽ പാ​ലൈ​നി​ലം എ​ന്ന സ​മീ​കൃ​ത പ്ര​ദേ​ശ​ത്തി​ൽ​പെ​ടു​ന്ന​വ​യാ​ണ് പാ​ല​ക്കാ​ട​ൻ ഭൂ​പ്ര​ദേ​ശം. ഭൂ​ഗ​ർ​ഭ​ജ​ല സ്രോ​ത​സു കൂ​ടി​യ മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യി​രു​ന്നു പാ​ല​ക്കാ​ട്. പാ​ല​ക്കാ​ടി​ന്‍റെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​വും ഇ​തു​ത​ന്നെ.

“കു​റ​ഞ്ഞ തോ​തി​ലും ക്ര​മ​ര​ഹി​ത​വു​മാ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും ഈ ​യൂ​ണി​റ്റി​ന് കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​നാ​കും. അ​നു​കൂ​ല​മാ​യ ഭൂ​പ്ര​ദേ​ശം, മ​ണ്ണി​ന്‍റെ ക്രി​യാ​ശീ​ല​ത എ​ന്നി​വ​യാ​ണ് സാ​ധ്യ​ത​ക​ളി​ൽ പ്ര​ധാ​നം.

ജൈ​വാ​ശം​സ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും ജ​ല​വും പോ​ഷ​ക​ങ്ങ​ളും നി​ല​നി​ർ​ത്താ​നു​ള്ള ഉ​യ​ർ​ന്ന ശേ​ഷി, ക്ഷാ​ര​മൂ​ല​ക​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും ഏ​റെ ഫ​ല​ഭൂ​യി​ഷ്ട​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു” -കാ​ർ​ഷി​ക കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2021ൽ ​കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തു​വി​ട്ട പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​പ​രാ​മ​ർ​ശം.

അ​തി​ർ​ത്തി​ക്ക​പ്പു​റം...

കി​ഴ​ക്ക​ൻ​മേ​ഖ​ല​യാ​യ ചി​റ്റൂ​ർ താ​ലൂ​ക്ക് ജ​ല​സ​മൃ​ദ്ധി​യു​ണ്ടാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വൈ​വി​ധ്യ​ത്താ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു. ഇ​ന്നു നെ​ല്ലി​ലും തെ​ങ്ങി​ലും പ​ച്ച​ക്ക​റി​ക​ളി​ലും ക്ഷീ​ര​ക​ർ​ഷ​ക​രി​ലും മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​ണ് ഇ​വി​ട​ത്തെ പു​ക​ഴ്പെ​റ്റ കൃ​ഷി​സ​മൃ​ദ്ധി.

എ​ന്നാ​ൽ വെ​ള്ള​ത്തി​ൽ പ​ഴി​ചാ​രി കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന ക​ർ​ഷ​ക​രെ മൂ​ക്ക​ത്തു വി​ര​ൽ​വ​യ്പ്പി​ക്കു​ക​യാ​ണ് തൊ​ട്ട​ടു​ത്ത്, കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്രം അ​പ്പു​റ​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ. വെ​ള്ള​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന അ​വ​ർ നാ​ട്ടി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്നു. ഇ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ണ്ണ​റി​ഞ്ഞു​ള്ള കൃ​ഷി​രീ​തി ത​മി​ഴ് കൃ​ഷി​യെ വ​ല്ലാ​തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്നു.

വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വി​ൽ പ​രി​ഭ​വം പ​റ​യാ​തെ അ​വ​ർ ഓ​രോ തു​ള്ളി​യും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. ഒ​റ്റ​വി​ള​യി​ൽ ഒ​തു​ങ്ങു​ന്ന കൃ​ഷി​രീ​തി​യു​മാ​യി ന​മ്മ​ൾ മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ഒ​രേ കൃ​ഷി​യി​ട​ത്തി​ൽ വി​വി​ധ​യി​നം കൃ​ഷി​യി​റ​ക്കി ന​ഷ്ടം ലാ​ഭ​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ത​മി​ഴ്ക​ർ​ഷ​ക​ർ.

ത​മി​ഴ്നാ​ട്ടി​ലു​ണ്ട് പ​ഠ​ന​ങ്ങ​ൾ

വെ​ള്ള​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന​വ​രാ​ണ് ത​മി​ഴ്നാ​ട്ടു​കാ​രെ​ന്ന് അ​വ​രു​ടെ കൃ​ഷി​ജീ​വി​തം പ​റ​ഞ്ഞു​ത​രും. ഓ​രോ തു​ള്ളി​യി​ലും കൃ​ഷി​യു​ടെ പു​തു​ജീ​വ​നും അ​തി​ജീ​വ​ന​വും അ​വ​ർ ക​ണ്ടെ​ത്തു​ന്നു. കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നൊ​പ്പം ജ​ല​ക്ര​മീ​ക​ര​ണ​വും അ​വ​ർ​ക്ക് വി​ജ​യ​ഗാ​ഥ​യൊ​രു​ക്കു​ന്നു.

ചി​റ്റൂ​ർ താ​ലൂ​ക്കി​നു തൊ​ട്ട​ടു​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി താ​ലൂ​ക്കി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളാ​ണ് കോ​ര​യാ​ർ, വ​ര​ട്ട​യാ​ർ പു​ഴ​ക​ളും എ​ട്ടു ഉ​പ നീ​ർ​ത്ത​ട​ങ്ങ​ളും. ഇ​തു ത​ന്നെ​യാ​ണ് അ​വ​രു​ടെ കാ​ർ​ഷി​ക​വി​ക​സ​ന​ത്തി​ന്‍റെ ആ​ണി​വേ​രും.

പൊ​ള്ളാ​ച്ചി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ജ​ല​സ്രോ​ത​സാ​യ കോ​ര​യാ​റി​നെ​ക്കു​റി​ച്ചു 2020ൽ ​ഇ​റ​ങ്ങി​യ പ​ഠ​നം ശ്ര​ദ്ധേ​യ​മാ​ണ്. കോ​ര​യാ​ർ നീ​ർ​ത്ത​ട​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലെ വൈ​ദ​ഗ്ധ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

ചെ​ട്ടി​പ്പാ​ള​യം, ചി​ന്നാ​രി​പാ​ള​യം, ഗോ​പാ​ല​പു​രം, കി​ണ​ത്തു​ക​ട​വ് ഒ​ന്ന്, കി​ണ​ത്തു​ക​ട​വ്, കോ​വി​ൽ​പാ​ള​യം, ന​ര​സിം​ഗ​പു​രം, പൊ​ള്ളാ​ച്ചി ഒ​ന്ന്, സു​ൽ​ത്താ​ൻ​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​ഗ​ർ​ഭ​ജ​ലം കൃ​ഷി​ക​ളി​ലൂ​ടെ സ്വാ​ഭാ​വി​ക​മാ​യി നി​ക​ത്ത​പ്പെ​ടു​ന്ന​താ​യും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

ക​രി​മ്പ​ന​യെ​ന്ന പു​ണ്യം

ര​ണ്ടു​വ​ർ​ഷം​മു​ന്പ് ത​മി​ഴ്നാ​ട്ടി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നൊ​രു പ്ര​കൃ​തി ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ണ്ട്. ക​രി​ന്പ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​വും പു​നഃ​സ്ഥാ​പ​ന​വു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ വി​ല​യ​റി​ഞ്ഞ മു​ൻ​ത​ല​മു​റ​യു​ടെ വാ​ട്ട​ർ​മാ​നേ​ജ്മെ​ന്‍റ് അ​റി​വു​ക​ളെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

ഒ​രു​കാ​ല​ത്ത് ക​രി​ന്പ​ന​ക​ൾ പാ​ല​ക്കാ​ട​ൻ മ​ണ്ണി​ന്‍റെ​യും വി​ണ്ണി​ന്‍റെ​യും കാ​വ​ൽ​ക്കാ​രാ​യി​രു​ന്നു. ഒ​രു​തു​ള്ളി ഭൂ​ഗ​ർ​ഭ​ജ​ലം പോ​ലും ചോ​രാ​തെ, പാ​ണ്ടി​ക്കാ​റ്റി​നെ ത​ട​ഞ്ഞും ക​ട​ത്തി​വി​ട്ടും ഇ​വ ആ​കാ​ശ​ത്തോ​ളം ത​ല​യു​യ​ർ​ത്തി​നി​ന്നു. പാ​ല​ക്കാ​ടി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്ന ക​രി​ന്പ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ സീ​ൽ​ക്കാ​രം പി​ന്നെ​യെ​പ്പോ​ഴോ നി​ല​ച്ചു​തു​ട​ങ്ങി.

എ​ന്നും വെ​ള്ള​ത്തി​നാ​യി ക​ർ​ഷ​ക​ർ മു​റ​വി​ളി​കൂ​ട്ടു​ന്ന മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ പാ​ല​ക്കാ​ട​ൻ ചു​ര​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​യി​രു​ന്ന ക​രി​ന്പ​ന​ക​ൾ ഇ​ന്നു വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണ്. ഭൂ​ഗ​ർ​ഭ​ജ​ല സം​ര​ക്ഷ​ണ​ത്തി​നു മു​ൻ​ത​ല​മു​റ​ക്കാ​ർ പ​ക​ർ​ന്നു​ന​ൽ​കി​യ വ​ഴി​ക​ളി​ലൊ​ന്നാ​ണ് പ​ന​ങ്കൂ​ട്ട​ങ്ങ​ൾ. അ​തു​വ​ഴി സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​തു പു​ഴ​യ​ട​ക്ക​മു​ള്ള ജ​ല​സ്രോ​ത​സു​ക​ളും ഭൂ​ഗ​ർ​ഭ ജ​ല​വു​മാ​യി​രു​ന്നു. പ്ര​കൃ​തി​നി​യ​മം അ​നു​സ​രി​ച്ച് മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ വ​ശ​ങ്ങ​ളി​ലേ​ക്കേ വ്യാ​പി​ക്കൂ.

എ​ന്നാ​ൽ ക​രി​ന്പ​ന​യു​ടെ ആ​ണി​വേ​ര് നേ​രേ താ​ഴോ​ട്ട്, ഭൂ​ഗ​ർ​ഭ​ത്തി​ലേ​ക്കു ചെ​ന്നെ​ത്തും. ഒ​രു പ​ന​യ്ക്ക് 10,000 മു​ത​ൽ 25,000 ലി​റ്റ​ർ വ​രെ ഭൂ​ഗ​ർ​ഭ​ജ​ലം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​വു​ണ്ടെ​ന്ന പോ​ണ്ടി​ച്ചേ​രി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ മാ​ത്രം​മ​തി ക​രി​ന്പ​ന​യു​ടെ പെ​രും​വി​ല അ​റി​യാ​ൻ.

ത​ല​വേ​ദ​ന​യാ​യി ബ്രൂ​വ​റി​യും

ഭൂ​ഗ​ർ​ഭ ജ​ല​ചൂ​ഷ​ണ​ത്തി​ൽ റെ​ഡ് അ​ലെ​ർ​ട്ട് പ​ട്ടി​ക​യി​ലു​ള്ള ചി​റ്റൂ​ർ ബ്ലോ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി വ​രു​ന്ന​തി​നോ​ടു പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പ്ര​ത്യ​ക്ഷ​മാ​യ, നി​യ​മം വ​ള​ച്ചൊ​ടി​ച്ചൊ​രു ഭൂ​ഗ​ർ​ഭ​ജ​ല ചൂ​ഷ​ണ​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. പു​ഴ​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും വേ​ണ്ടി സ​മ​രം​ന​ട​ത്തു​ന്ന​വ​ർ​പോ​ലും ഭൂ​ഗ​ർ​ഭ​ജ​ലം ഇ​ല്ലാ​താ​യാ​ൽ എ​ന്താ​വു​മെ​ന്നു ചി​ന്തി​ക്കു​ന്നി​ല്ല.

ഭൂ​ഗ​ർ​ഭ​ജ​ലം ഇ​ല്ലാ​താ​കു​ന്പോ​ൾ ഭൂ​മി​ക്ക​ടി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ശൂ​ന്യ​ത (വാ​ക്വം) മ​നു​ഷ്യ​നു നി​ക​ത്താ​നാ​കി​ല്ല. ഭൂ​ഗ​ർ​ഭ​ഗ​ത്തി​ലേ​ക്കു​ള്ള ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ദൗ​ത്യം​മാ​ത്ര​മേ മ​നു​ഷ്യ​നു ചെ​യ്യാ​നാ​കൂ. ഓ​രോ യു​ദ്ധ​വും ന​മ്മു​ടെ അ​ടു​ക്ക​ള​യി​ല്‍​നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന ആ​പ്ത​വാ​ക്യം സ​ത്യ​മാ​വു​ക​യാ​ണ്. പാ​ല​ക്കാ​ട്ടെ അ​ടു​ക്ക​ള​ക​ളി​ല്‍ വെ​ള്ള​ത്തി​നാ​യി മു​റ​വി​ളി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ആ​ഹാ​രം പാ​കം​ചെ​യ്യാ​ന്‍​പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ. ഇ​റാ​ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ടു​പ്പു​ക​ള്‍ അ​ണ​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ വെ​ള്ള​വും​കൂ​ടി കി​ട്ടാ​താ​യാ​ല്‍ എ​ന്താ​വും...

Tags : sunday story palakkad

Recent News

Corehub Up