പുസ്തകം വായിച്ചാൽ മതി !
മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ലെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലും തി​രു​വി​താം​കൂ​റി​ന്‍റെ ദി​വാ​നും പ്ര​ഗ​ത്ഭ​ അ​ഭി​ഭാ​ഷ​ക​നു​മൊക്കെ​യാ​യ സാ​ക്ഷാ​ൽ സി. ​പി. രാ​മ​സ്വാ​മി​അ​യ്യ​രാ​ണ് ഈ ​ക​ഥ​യി​ലെ നാ​യ​ക​ൻ.
സം​ഭ​വം ന​ട​ന്ന​ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത്.

ഇ​ന്ത്യ​ക്കാ​രാ​യ വ​ക്കീ​ല​ന്മാ​രോ​ട്, യൂ​റോ​പ്യ​ൻ ജ​ഡ്ജി​മാ​ർ​ക്ക് പൊ​തു​വെ പ​ര​മ പു​ച്ഛമാ​ണ്.
ഇ​ത്ത​ര​മൊ​രു സാ​യി​പ്പ്ജ​ഡ്ജി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി വാ​ദി​ക്കു​ക​യാ​ണ് സി.​പി.​രാ​മ​സ്വാ​മി അ​യ്യ​ർ.

ജ​ഡ്ജി: "മി​സ്റ്റ​ർ. സി.​പി. രാ​മ​സ്വാ​മി അ​യ്യ​ർ, നി​ങ്ങ​ൾ കേ​സ് ശ​രി​ക്ക് പ​ഠി​ച്ചി​ട്ടു​വ​ന്ന് വാ​ദി​ക്കൂ, അ​തുവ​രേ ഞാ​ൻ കേ​സ് നീ​ട്ടി​വ​യ്ക്കാം.'

സി.​പി : "യു​വ​ർ ഓ​ണ​ർ..., ഞാ​ൻ കേ​സ് ന​ന്നാ​യി പ​ഠി​ച്ചു​ത​ന്നെ ആ​ണ് വാ​ദി​ക്കു​ന്ന​ത്.'

ജ​ഡ്ജി : "മി​സ്റ്റ​ർ അ​യ്യ​ർ... താ​ങ്ക​ൾ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ൽ, ഞാ​ൻ ദാ ​ഈ നി​യ​മ പു​സ്ത​ക​ങ്ങ​ൾ ക​ത്തി​ച്ചു​ക​ള​യാം.'

സി.​പി: "യു​വ​ർ ഓ​ണ​ർ...​അ​ങ്ങ് പു​സ്ത​ക​ങ്ങ​ൾ ക​ത്തി​ക്കു​ക​യൊ​ന്നും വേ​ണ്ട, സ​മ​യം കി​ട്ടു​മ്പോ​ൾ അ​വ വാ​യി​ച്ചാ​ൽ​മ​തി'!

അഡ്വ. ഡി.​ബി. ബി​നു