ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ൽ: കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​ത​ക​ഥ
മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ‘ഗ്രാ​മവൃ​ക്ഷ​ത്തി​ലെ കു​യി​ൽ’ കു​മാ​ര​നാ​ശാ​ന്‍റെ നൂ​റാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ‘ഗ്രാ​മവൃ​ക്ഷ​ത്തി​ലെ കു​യി​ൽ’ കു​മാ​ര​നാ​ശാ​ന്‍റെ നൂ​റാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. സി​നി​മാ​രം​ഗ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ സം​വി​ധാ​യ​ക​ൻ കെ.​പി. കു​മാ​ര​ൻ ആ​ണു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്

സം​ഗീ​ത​ജ്ഞ​ൻ ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ ആ​ണ് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ വേ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു​വും മ​ഹാ​ക​വി​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​വും ആ​ശാ​ൻ കൃ​തി​ക​ളു​ടെ കാ​വ്യാ​ലാ​പ​ന​വു​മെ​ല്ലാം ഈ ​ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കെ. ​പി. കു​മാ​ര​ന്‍റെ ഭാ​ര്യ എം. ​ശാ​ന്ത​മ്മ​പി​ള്ള​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

വി​രു​ന്ന്

അ​ർ​ജു​ൻ സ​ർ​ജ​യും നി​ക്കി ഗി​ൽ​റാ​ണി​യും ഒ​ന്നി​ക്കു​ന്ന, ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ബിഗ്ബജറ്റ് ചിത്രമാണ് വി​രു​ന്ന്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലുമാ​യി​ട്ടാ​ണ് ചിത്രം ഒ​രു​ങ്ങു​ന്ന​ത്. നെ​യ്യാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ് നെ​യ്യാ​ർ ആ​ണ് നി​ർമാണം. മു​കേ​ഷ്, ഗി​രീ​ഷ് നെ​യ്യാ​ർ, അ​ജു വ​ർ​ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്‌, ഹ​രീ​ഷ് പേ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സോ​നാ നാ​യ​ർ, മ​ൻ​രാ​ജ്, സു​ധീ​ർ, കൊ​ച്ചു​പ്രേ​മ​ൻ, ജ​യ​കൃ​ഷ്ണ​ൻ,

പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ. ബൈ​ജു, അ​ജ​യ് വാ​സു​ദേ​വ്, കൊ​ല്ലം ഷാ, ​ജി​ബി​ൻ സാ​ബ്, പോ​ൾ ത​ടി​ക്കാ​ര​ൻ, എ​ൽ​ദോ, അ​ഡ്വ.​ശാ​സ്‌​ത​മം​ഗ​ലം അ​ജി​ത് കു​മാ​ർ, രാ​ജ്‌​കു​മാ​ർ, സ​ന​ൽ കു​മാ​ർ, അ​നി​ൽ പ​ത്ത​നം​തി​ട്ട,അ​രു​ന്ധ​തി, ശൈ​ല​ജ, നാ​ൻ​സി, ജീ​ജാ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ക്ലൈ​മാ​ക്സ്‌ വ​രെ സ​സ്പെ​ൻ​സ് നി​ല​നി​ർത്തു​ന്ന സി​നി​മ​യു​ടെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ദി​നേ​ശ് പ​ള്ള​ത്ത്. കാമറ: ര​വി​ച​ന്ദ്ര​ൻ, പ്ര​ദീ​പ് നാ​യ​ർ. പിആ​ര്‍ഒ: പി.​ ശി​വ​പ്ര​സാ​ദ്.

വ​രാ​ഹം

സു​രേ​ഷ് ഗോ​പി​യു​ടെ 257-മ​ത് ചി​ത്ര​ത്തി​നു വ​രാ​ഹം എ​ന്നു പേ​രി​ട്ടു. സ​ന​ൽ വി.​ദേ​വ​നാ​ണ് സം​വി​ധാ​നം. നി​ർ​മാ​ണം: വി​നീ​ത് ജ​യ്ൻ, സ​ഞ്ജ​യ്‌​ പ​ടി​യൂ​ർ. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ഗൗ​തം മേ​നോ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്. ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള ക​ഥ​യാ​ണ്. ക​ഥ - ജി​ത്തു കെ. ​ജ​യ​ൻ - മ​നു സി. ​കു​മാ​ർ. തി​ര​ക്ക​ഥ - മ​നു.​സി. കു​മാ​ർ.