ശല്യമാകുന്ന കുശലങ്ങൾ
കു​ശ​ലാ​ന്വേ​ഷ​ണം ന​ല്ല​തു​ത​ന്നെ. ക​ണ്ടാ​ല്‍ മി​ണ്ടാ​ത്ത​തും ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത​തും സൗ​ഹൃ​ദ​ത്തിന്‍റെ ല​ക്ഷ​ണ​ങ്ങ​ള​ല്ല എ​ന്നും ന​മു​ക്ക​റി​യാം. പ​ക്ഷേ അ​സ്ഥാ​ന​ത്തും അ​സ​മ​യ​ത്തും ന​ട​ത്തു​ന്ന ലോ​ഹ്യം​പ​റ​ച്ചി​ലു​ക​ള്‍ ഗു​ണ​ത്തേ​ക്കാ​ള്‍ അ​ധി​കം ദോ​ഷം വ​രു​ത്തി​വ​യ്ക്കു​ക​യേ ഉ​ള്ളൂ.

ഓ​ഫീ​സി​ലി​രു​ന്നു തി​ര​ക്കി​ട്ടു ജോ​ലി​ചെ​യ്യു​ന്ന ഒ​രാ​ളു​ടെ​യ​ടു​ത്ത് നാ​ട്ടു​കാ​ര്യ​വും വീ​ട്ടു​കാ​ര്യ​വും പ​റ​യു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​യാ​ളു​ടെ പ്ര​വൃ​ത്തി അ​രോ​ച​ക​മാ​ണ്. പ​രീ​ക്ഷ​യ്ക്കു ത​യാ​റാ​കു​ന്ന ഒ​രു വി​ദ്യാ​ർഥി​യും ക്ഷേ​മാ​ന്വേ​ഷ​ണം സ്വീ​ക​രി​ക്കാ​വു​ന്ന ഒ​രു മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി​രി​ക്കി​ല്ല. അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന വ്യ​ക്തി​യോ​ട് ഞാ​നാ​രാ​ണെ​ന്നു മ​ന​സി​ലാ​യോ എ​ന്ന് ആ​വ​ർ​ത്തി​ച്ചു ചോ​ദി​ച്ച് അ​യാ​ളു​ടെ മ​ന​സി​നെ മ​ഥി​ക്കു​ന്ന​യാ​ള്‍ ചെ​യ്യു​ന്ന​തും തെ​റ്റ്. രോ​ഗി തി​രി​ച്ച​റി​ഞ്ഞാ​ല്‍ അ​തു ചോ​ദ്യ​ക​ർത്താ​വി​ന്‍റെ സാ​മ​ർ​ഥ്യം. ഇ​ല്ലെ​ങ്കി​ലോ? എ​ല്ലാ​വ​ർക്കും​കൂ​ടി പ​റ​ഞ്ഞു ര​സി​ക്കാ​നൊ​രു ത​മാ​ശ.

യാ​ത്ര പു​റ​പ്പെ​ടാ​ന്‍ കെ​ട്ടി​പ്പെ​റു​ക്കി ഒ​രു​ങ്ങു​ന്ന​വ​രോ​ട്, സ്ഥ​ലം​മാ​റ്റ​വും വീ​ടൊ​ഴി​യ​ലും മ​റ്റു​മാ​യി തി​ര​ക്കി​ൽപ്പെ​ട്ട​വ​രോ​ട്, സ്​റ്റേ​ജി​ല്‍ ക​യ​റും മു​മ്പ് പ്ര​സം​ഗ​മോ പ്ര​ഭാ​ഷ​ണ​മോ പാ​ട്ടോ ത​യാ​റാ​ക്കു​ന്ന​വ​രോ​ട് ന​ട​ത്തു​ന്ന അ​ർഥ​ശൂ​ന്യ​മാ​യ കു​ശ​ലം​പ​റ​ച്ചി​ല്‍ തീ​ർത്തും വ​ർജ്യ​മാ​ണ്. ക്ഷീ​ണി​ത​നാ​യി, ജോ​ലി​സ്ഥ​ല​ത്ത് ത​ലകു​മ്പി​ട്ടി​രു​ന്നു മ​യ​ങ്ങു​ന്ന​വ​നെ വി​ളി​ച്ചു​ണ​ർത്തി എ​ന്താ ഉ​റ​ങ്ങു​വാ​ണോ എ​ന്നു ചോ​ദി​ക്കു​ന്ന സ​ഹ​പ്ര​ർത്ത​ക​ന്‍റെ ലോ​ഹ്യം തീ​ർത്തും അ​ലോ​ഹ്യം​ത​ന്നെ.

ചോ​ദ്യ​ക​ർത്താ​വി​നും സ്വീ​ക​ർത്താ​വി​നും യോ​ജ്യ​മാ​യ സ​മ​യ​വും സ​ന്ദ​ർ​ഭ​വും കൊ​ച്ചു​വ​ര്‍​ത്ത​മാ​ന​ങ്ങ​ൾക്കാ​യി ക​ണ്ടെ​ത്താം.