ക്രി​സ്മ​സ് പാ​ച​കം; മട്ടൺ, ഫിഷ്, കേക്ക്
ബോ​ണ്‍​ലെ​സ് മ​ട്ട​ണ്‍ മ​സാ​ല​ക്ക​റി

ചേ​രു​വ​ക​ൾ

ആ​ട്ടി​റ​ച്ചി (എ​ല്ല് നീ​ക്കി​യ​ത്) ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് - 600 ഗ്രാം
​സ​വാ​ള ചെ​റു​താ​യ​രി​ഞ്ഞ​ത് - 200 ഗ്രാം
​ഇ​ഞ്ചി അ​ര​ച്ച​ത് - 15 ഗ്രാം
​വെ​ളു​ത്തു​ള്ളി - 15 ​എണ്ണം
തൈ​ര് അ​ടി​ച്ച​ത് -60 ഗ്രാം
അ​ണ്ടി​പ്പ​രി​പ്പ് അ​ര​ച്ച​ത് - 60 ഗ്രാം
​ഫ്ര​ഷ് ക്രീം - 60 ​ഗ്രാം
ബ​ട്ട​ർ - 100 ഗ്രാം
​കു​ങ്കു​മ​പ്പൂ​വ് - 1 ​ഗ്രാം (ചൂ​ട് പാ​ലി​ൽ
കു​തി​ർ​ത്ത​ത്.)
ഗ​രം മ​സാ​ല പേ​സ്റ്റി​ന്
ഗ്രാ​ന്പു, ഏ​ല​യ്ക്കാ - 2 എ​ണ്ണം വീ​തം
കു​രു​മു​ള​ക് - 6 എണ്ണം
​ജാ​തി​പ​ത്രി - 1 ഗ്രാം
​പ​ട്ട - 1 ​ഇഞ്ച് നീ​ള​ത്തി​ൽ
ഉ​പ്പ് - പാ​ക​ത്തി​ന്

മ​സാ​ല​പ്പൊ​ടി​ക്ക്
മ​ല്ലി​പ്പൊ​ടി - 1 ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി - 1/4 ടീ​സ്പൂ​ണ്‍ വീ​തം
അ​ല​ങ്ക​രി​ക്കാ​ൻ
റോ​സാ​ദ​ള​ങ്ങ​ൾ - 2 ടീ​സ്പൂ​ണ്‍
മു​ട്ട മ​ഞ്ഞ - 4 എ​ണ്ണം
മ​ത്ത​ങ്ങാ​ക്കു​രു - 2 ടീ​സ്പൂ​ണ്‍ (വ​റത്ത​ത്)

തയാറാക്കുന്നത്

ആട്ടി​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ൾ ക​ഴു​കി തി​ള​ച്ച​വെ​ള്ള​ത്തി​ൽ ഇ​ട്ടു വാ​ട്ടു​ക. മാ​ലി​ന്യ​ങ്ങ​ളൊ​ക്കെ നീ​ക്കി ഒ​രു ബൗ​ളി​ൽ ഇ​ടു​ക. സ​വാ​ള​യു​ടെ തൊ​ലി ക​ള​ഞ്ഞ് അ​രി​ഞ്ഞ​ത് ബ​ട്ട​ർ ചൂ​ടാ​ക്കി​യ​തി​ൽ ഇ​ട്ടു വ​റു​ത്ത് കോ​രു​ക. മി​ച്ച​മു​ള്ള നെ​യ്യി​ൽ ആ​ട്ടി​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ൾ, ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, വ​റു​ത്ത സ​വാ​ള, തൈ​ര് എ​ന്നി​വ ചേ​ർ​ത്ത് 10-12 മി​നി​റ്റ് വ​റു​ക്കു​ക. ഗ​രം മ​സാ​ല പേ​സ്റ്റി​നാ​യി കു​റി​ച്ച​വ അ​ര​ച്ച് ഇ​തി​ൽ ചേ​ർ​ക്കു​ക. വെ​ള്ളം കു​റ​ച്ച് ഒ​ഴി​ച്ച് ഇ​റ​ച്ചി വേ​വി​ക്കു​ക. മ​യ​മാ​ക്കി​യ​ശേ​ഷം മ​സാ​ല​ക​ൾ പൊ​ടി​ച്ച​തു ചേ​ർ​ക്കു​ക. (മ​ഞ്ഞ​ൾ, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി) വ​ഴ​റ്റു​ക. ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ൾ കോ​രി​മാ​റ്റുക. ചാ​റ് അ​രി​ക്കു​ക. ഒ​രു മ​സ്ലി​ൻ തു​ണി ഇ​തി​നാ​യു​പ​യോ​ഗി​ക്കാം. ചാ​റി​ൽ ക്രീ​മും അ​ണ്ടി​പ്പ​രി​പ്പ് അ​ര​ച്ച​തും ചേ​ർ​ക്കാം. പാ​ലി​ൽ കു​തി​ർ​ത്ത കു​ങ്കു​മ​പ്പൂ​വ് ചേ​ർ​ക്കു​ക. ചാ​റി​ന്‍റെ പാ​കം ക്ര​മ​പ്പെ​ടു​ത്തു​ക. ആ​ട്ടി​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ൾ ചാ​റി​ൽ ചേ​ർ​ക്കു​ക. മു​ട്ട മ​ഞ്ഞ മീ​തെ വി​ള​ന്പു​ക. ചൂ​ടാ​ക്കി വാ​ങ്ങു​ക. അ​ല​ങ്ക​രി​ക്കാ​നു​ള്ള​വ മീ​തെ​വ​ച്ച് വി​ള​ന്പു​ക.

ബാ​റ്റ​ർ ഫ്രൈ​ഡ് ഫി​ഷ്

ചേ​രു​വ​ക​ൾ
അ​യ​ല​മീ​ൻ - 3 എ​ണ്ണം
വെ​ളു​ത്തു​ള്ളി - 6 അ​ല്ലി
പെ​രുംജീര​കം - 1/2 ടീ​സ്പൂ​ണ്‍
ഗ​രം മ​സാ​ല​പ്പൊ​ടി - 1/2 ടേബിൾ സ്പൂൺ
​മൈ​ദ - 1 ടേബിൾ സ്പൂൺ
​ക​ട​ല​മാ​വ് - 2 ടേ​ബി​ൾ സ്പൂ​ണ്‍
എ​ണ്ണ - വ​റു​ക്കാ​ൻ
ഉ​പ്പ് - പാ​ക​ത്തി​ന്
മ​ല്ലി - 1 ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​യി​ല - 1/2 കെ​ട്ട്
പ​ച്ച​മു​ള​ക് - 3 എ​ണ്ണം

തയാറാക്കുന്നത്

വെ​ളു​ത്തു​ള്ളി, പെരുംജീര​കം, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല, മ​ല്ലി, ഗ​രം മ​സാ​ല​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ അ​ര​യ്ക്കു​ക. ഇ​തു ക​ഴു​കി വൃ​ത്തി​യാ​ക്കി വ​ര​ഞ്ഞുവ​ച്ച മീ​നി​ൽ ചേ​ർ​ത്തു​പി​ടി​പ്പി​ക്കു​ക. 1/2 മ​ണി​ക്കൂ​ർ വ​യ്ക്കു​ക. ക​ട​ല​മാ​വും മൈ​ദാ​മാ​വും അ​ല്പം വെ​ള്ള​വും ആ​യി ചേ​ർ​ത്തി​ള​ക്കി പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കു​ക. ഇ​തു മീ​നി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ചു​വ​യ്ക്കു​ക. ഇ​തു ചൂ​ടെ​ണ്ണ​യി​ൽ വ​റു​ത്തു പ​കു​തി വേ​വാ​ക്കി കോ​രു​ക. വി​ള​ന്പാ​റാ​കു​ന്പോ​ൾ മീ​ൻ ന​ന്നാ​യി വ​റു​ത്തു കോ​രു​ക. നാ​ര​ങ്ങാ​നീ​ര് മീ​തെ ഒ​ഴി​ച്ച് വി​ള​ന്പു​ക.

ചോ​ക്ലേ​റ്റ് ആ​ൻ​ഡ് ഓ​റ​ഞ്ച് ക​പ്പ് കേ​ക്ക്
ചേ​രു​വ​ക​ൾ
ബ​ട്ട​ർ, മ​യ​പ്പെ​ടു​ത്തി​യ​ത് - 115 ഗ്രാം
​പൊ​ടി​ച്ച പ​ഞ്ച​സാ​ര - 115 ഗ്രാം
​ഓ​റ​ഞ്ച് തൊ​ലി ഗ്രേ​റ്റ് ചെ​യ്ത​ത് - 1 പ​കു​തി ഓ​റ​ഞ്ചി​ന്‍റെ
ഓ​റ​ഞ്ച് നീ​ര് - 1 ടേബിൾ സ്പൂൺ
മു​ട്ട - 2 എ​ണ്ണം; ചെ​റു​താ​യ​ടി​ച്ച​ത്
പ്ലെ​യി​ൻ ചോ​ക്ലേ​റ്റ്, ഗ്രേ​റ്റ് ചെ​യ്ത​ത് - 25 ഗ്രാം
​മൈ​ദ - 115 ഗ്രാം
​ഫ്രൂ​ട്ട് കാ​ന്‍റീ​സ് - അ​ല​ങ്ക​രി​ക്കാ​ൻ
ബേ​ക്കിം​ഗ് പൗ​ഡ​ർ 1 ടീ​സ്പൂ​ണ്‍
ടോ​പ്പിം​ഗി​ന്: പ്ലെ​യി​ൻ ചോ​ക്ലേ​റ്റ് ക​ഷ​ണ ങ്ങ​ൾ ആ​ക്കി​യ​ത് - 115 ഗ്രാം
​ഉ​പ്പി​ല്ലാ​ത്ത ബ​ട്ട​ർ - 25 ഗ്രാം
​പ​ഞ്ച​സാ​ര ഉ​രു​ക്കി തേ​നി​ന്‍റെ നി​റ​മാ​ക്കി​യ​ത് - 1 ടേ​ബി​ൾ​സ്പൂ​ണ്‍

തയാറാക്കുന്നത്

ഓ​വ​ന്‍റെ താ​പ​നി​ല 180 ഡി​ഗ്രി​യി​ൽ ക്ര​മീ​ക​രി​ച്ച് പ്രീ ​ഹീ​റ്റ് ചെ​യ്യു​ക. 16 പേ​പ്പ​ർ ബേ​ക്കിം​ഗ് കെ​യ്സ​സ് ബ​ണ്‍ ടി​ന്നു​ക​ളി​ൽ ഇ​ടു​ക. അ​ല്ലെ​ങ്കി​ൽ 16 എ​ല​യ​ർ പേ​പ്പ​ർ കേ​യ്സ​സ് ഒ​രു ബേ​ക്കിം​ഗ് ട്രേ​യി​ൽ വ​യ്ക്കു​ക.

ഒ​രു ബൗ​ളി​ൽ ബ​ട്ട​റും പ​ഞ്ച​സാ​ര​യും ഓ​റ​ഞ്ചു​തൊ​ലി ചെ​റു​താ​യ​രി​ഞ്ഞ​തും എ​ടു​ത്ത് മ​യ​മാ​കും​വ​രെ ബീ​റ്റ് ചെ​യ്യു​ക. ഇ​നി മു​ട്ട ചേ​ർ​ത്തും ബീ​റ്റ് ചെ​യ്യു​ക. ഇ​നി മൈ​ദ​യും ബേ​ക്കിം​ഗ് പൗ​ഡ​റും കൂ​ടി തെ​ള്ളി ഇ​തി​ൽ ചേ​ർ​ക്കു​ക. ഒ​രു മെ​റ്റ​ൽ സ്പൂ​ണ്‍ കൊ​ണ്ടി​ത് ഇ​ള​ക്കു​ക. ഓ​റ​ഞ്ചു നീ​രും ചോ​ക്ലേ​റ്റ് ഗ്രേ​റ്റ് ചെ​യ്ത​തും ചേ​ർ​ത്തി​ള​ക്കി പേ​പ്പ​ർ കെ​യ്സ​സി​ലേ​ക്ക് ഓ​രോ സ്പൂ​ണ്‍ വീ​തം ബാ​റ്റ​ർ ഒ​ഴി​ച്ച് ബേ​ക്കിം​ഗ് ട്രേ​യി​ൽ നി​ര​ത്തി, ഓ​വ​ന​ിൽ 20 മി​നി​റ്റ് വ​ച്ച് ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക, ഇ​ത് ഒ​രു പ്ലേ​റ്റി​ലേ​ക്ക് ഇ​ള​ക്കി​യി​ടു​ക.

ഒ​രു ഹീ​റ്റ് പ്രൂ​ഫ് ബൗ​ളി​ൽ ചോ​ക്ലേ​റ്റി​ട്ട് ബ​ട്ട​ർ ചേ​ർ​ത്തു സി​റ​പ്പു​പോ​ലാ​ക്കു​ക, ഈ ​ബൗ​ളിൽ കു​റ​ച്ച് വെ​ള്ള​മെ​ടു​ത്ത് മ​റ്റൊ​രു വ​ലി​യ ബൗ​ളി​ൽ ഇ​റ​ക്കി​വ​ച്ച് ചൂ​ടാ​ക്കു​ക. വാ​ങ്ങി​വ​ച്ച് മ​യ​മാ​കും​വ​രെ ഇ​ള​ക്കു​ക. ഇ​നി​യി​ത് കേ​ക്കി​നു മീ​തെ വ്യാ​പി​പ്പി​ച്ച് ഓ​റ​ഞ്ച് തൊ​ലി അ​രി​ഞ്ഞ​ത് ഓ​രോ ക​പ്പ് കേ​ക്കി​നും മീ​തെ വ​ച്ച് വി​ള​ന്പു​ക.

ഇ​ന്ദു നാ​രാ​യ​ണ​ൻ