രോഗപ്രതിരോധത്തിനു മാന്പഴം
വി​റ്റാ​മി​നു​ക​ളാ​യ എ,​സി, ഇ, ​ധാ​തു​ക്ക​ളാ​യ പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, കോ​പ്പ​ർ, ഫോ​സ്ഫ​റ​സ്, നാ​രു​ക​ൾ എ​ന്നി​വ​യു​ടെ സ​മൃ​ദ്ധ​മാ​യ ഉ​റ​വി​ട​മാ​ണ് മാ​ന്പ​ഴം.

ച​ർ​മാ​രോ​ഗ്യ​ത്തി​ന് മാ​ന്പ​ഴം

അ​തി​ൽ ധാ​രാ​ള​മു​ള​ള വി​റ്റാ​മി​ൻ സി​യും മ​റ്റ് ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ളും ച​ർ​മ​ത്തിന്‍റെ സ്വാ​ഭാ​വി​ക തി​ള​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഒ​പ്പം വി​റ്റാ​മി​ൻ എ​യും ബീ​റ്റാ ക​രോട്ടി​നും ച​ർ​മ​ത്തി​നു ഭം​ഗി​യും മൃ​ദു​ത്വ​വും ന​ല്കി യൗ​വ​നം നി​ല​നി​ർ​ത്തു​ന്നു. മു​ഖ​ക്കു​രു, ക​റു​ത്ത പാ​ടു​ക​ൾ, കു​രു​ക്ക​ൾ തു​ട​ങ്ങി​യ​വ കു​റ​യ്ക്കു​ന്നു. ച​ർ​മ​ത്തി​ൽ സ്വാ​ഭാ​വി​ക ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. മാ​ന്പ​ഴ​ത്തി​ലു​ള​ള ആന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ ച​ർ​മ​കോ​ശ​ങ്ങ​ളി​ൽ അ​ടി​യു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കി കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നും മാ​ന്പ​ഴം സ​ഹാ​യ​കം. അ​തി​ലു​ള്ള വി​റ്റാ​മി​ൻ എ ​താ​ര​നെ​തി​രേ പൊ​രു​തു​ന്നു. അ​തി​ലു​ള​ള വി​റ്റാ​മി​ൻ ഇ ​ത​ല​യോട്ടി​യി​ലെ ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്നു, മു​ടി​വ​ള​ർ​ച്ച കൂട്ടുന്നു.

ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​ന്

മാ​ന്പ​ഴ​ത്തി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് സം​യു​ക്ത​ങ്ങ​ൾ വി​വി​ധ​ത​രം കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. കു​ട​ൽ, സ്ത​ന​ങ്ങ​ൾ, പ്രോ​സ്റ്റേ​റ്റ്, ച​ർ​മം, ശ്വാ​സ​കോ​ശം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ, ലു​ക്കേ​മി​യ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു മാ​ന്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ണം.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്

മാ​ന്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ എ ​പ്ര​തി​രോ​ധ​ശ​ക്തി​ക്കു പ്ര​ധാ​നം. ച​ർ​മം, മ്യൂ​കോ​സ​ൽ സ്ത​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും സ​ഹാ​യ​കം. മാ​ന്പ​ഴ​ത്തി​ലു​ള​ള 25ൽ​പ്പ​രം ക​രോട്ടി​നോ​യ്ഡു​ക​ളും പ്ര​തി​രോ​ധ​ത്തി​നു ഗു​ണ​ക​രം. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പൊ​ൽ പ​നി, ജ​ല​ദോ​ഷം, അ​ണു​ബാ​ധ എ​ന്നി​വ​യെ അ​ക​റ്റി​നി​ർ​ത്താം.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​

കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്താം; മാ​ന്പ​ഴം ശീ​ല​മാ​ക്കി​യാ​ൽ. അ​തി​ൽ ധാ​രാ​ള​മു​ള​ള വി​റ്റാ​മി​ൻ സി, ​പെ​ക്റ്റി​ൻ, നാ​രു​ക​ൾ എ​ന്നി​വ ര​ക്ത​ത്തി​ലെ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ, ട്രൈ ​ഗ്ലി​സ​റൈ​ഡു​ക​ൾ എ​ന്നി​വ​യു​ടെ തോ​തു കു​റ​യ്ക്കു​ന്നു. മാ​ന്പ​ഴ​ത്തി​ൽ പൊട്ടാ​സ്യ​വും ഇ​ഷ്ടം​പോ​ലെ. നാ​ഡീ​വ്യ​വ​സ്ഥ​ക​ളി​ലേ​ക്കു​ള​ള ര​ക്ത​പ്ര​വാ​ഹം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി ഹൃ​ദ​യ​മി​ടി​പ്പിന്‍റെയും ര​ക്ത​സ​മ്മർ​ദ​ത്തിന്‍റെയും നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും പൊട്ടാ​സ്യം മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​യ നി​ശാ​ന്ധ​ത, തി​മി​രം, മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, ക​ണ്ണു​ക​ളി​ലെ ജ​ലാം​ശം ന​ഷ്ട​മാ​ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യം. മാ​ന്പ​ഴ​ത്തി​ലു​ള​ള ഫ്ളേ​വ​നോ​യ്ഡു​ക​ളാ​യ ബീ​റ്റാ ക​രോട്ടി​ൻ, ആ​ൽ​ഫ ക​രോട്ടി​ൻ, ബീ​റ്റ ക്രി​പ്റ്റോ​സാ​ന്തി​ൻ എ​ന്നി​വ മി​ക​ച്ച കാ​ഴ്ച​യ്ക്കു സ​ഹാ​യ​കം. ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യ​ത്തി​നും ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നും ഏ​കാ​ഗ്ര​ത​യ്ക്കും മാ​ങ്ങ​യി​ലെ ഗ്ലൂട്ടാ​മൈ​ൻ ആ​സി​ഡ്, വി​റ്റാ​മി​ൻ ബി6 ​എ​ന്നി​വ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ണ​ഫ​ലം.

നാരുകൾ സമൃദ്ധം

മാ​ന്പ​ഴ​ത്തി​ൽ ധാ​രാ​ളം നാ​രു​ക​ളു​ണ്ട്. ദ​ഹ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​തി​നും കു​ട​ലിന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും നാരുകൾ സ​ഹാ​യ​കം. ക്രോ​ണ്‍​സ് രോ​ഗം പോ​ലെ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യി​ലെ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​ക​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ആ​മാ​ശ​യ അ​ൾ​സ​ർ, മ​ല​ബ​ന്ധം എ​ന്നി​വ ത​ട​യു​ന്ന​തി​നും മാ​ന്പ​ഴം ഫ​ല​പ്ര​ദം. മെ​റ്റ​ബോ​ളി​ക് അ​സി​ഡോ​സി​സ്, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, അ​സ്ഥി​ക​ൾ ദു​ർ​ബ​ല​മാ​ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം.

-ടിജിബി