മനോഹരം... അപർണ...
സ്വ​യം സൃ​ഷ്ടി​ച്ച ടിക് ടോക് വീ​ഡി​യോ​യി​ൽ നി​ന്നും അ​പ​ർ​ണ പ​റ​ന്നു​യ​ർ​ന്ന​ത് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ഞാൻ പ്രകാശൻ എന്ന ചി​ത്ര​ത്തി​ലേ​ക്കായി​രു​ന്നു. അ​വി​ടെ നി​ന്നും ഇ​പ്പോ​ൾ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ പു​തി​യ ചി​ത്രം മ​നോ​ഹ​ര​ത്തി​ലെ നാ​യി​ക പ​ട്ട​ത്തി​ലേ​ക്ക്.

പു​തി​യ കാ​ല​ത്തി​ന്‍റെ ക​ളി​യ​ര​ങ്ങാ​യ ടി​ക് ടോ​ക് വീ​ഡി​യോ​സി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് സു​വ​ർ​ണ ജാ​ല​കം തു​റ​ന്ന​തി​ന്‍റെ ക​ഥ​യാ​ണ് പു​തു​മു​ഖ നാ​യി​ക അ​പ​ർ​ണാ ദാ​സി​നു പ​റ​യാ​നു​ള്ള​ത്. സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള സ്വ​യം സൃ​ഷ്ടി​ച്ച വീ​ഡി​യോ​യി​ൽ നി​ന്നും അ​പ​ർ​ണ പ​റ​ന്നു​യ​ർ​ന്ന​ത് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ചി​ത്ര​ത്തി​ലേ​ക്കായി​രു​ന്നു. അ​വി​ടെ നി​ന്നും ഇ​പ്പോ​ൾ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ പു​തി​യ ചി​ത്രം മ​നോ​ഹ​ര​ത്തി​ലെ നാ​യി​ക പ​ട്ട​ത്തി​ലേ​ക്ക്. മ​നോ​ഹ​രം തു​ളു​ന്പു​ന്ന അ​പ​ർ​ണ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ...

വെള്ളിത്തിരയിലേക്കുള്ള കടന്നു വരവ്?

ഞാ​ൻ ചെ​യ്ത ചി​ല ടി​ക് ടോ​ക് വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് സാ​റി​ന്‍റെ മ​ക​ൻ അ​ഖി​ൽ കാ​ണു​ക​യു​ണ്ടാ​യി. അ​ങ്ങ​നെ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തി​നെ​പ്പ​റ്റി അ​ദ്ദേ​ഹം എ​ന്നോ​ടു തി​ര​ക്കു​ന്ന​ത്. അ​തി​ൻ​പ്ര​കാ​ര​മാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു ഓ​ഡിഷ​ൻ വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത​തും പ്ര​കാ​ശ​നി​ലേ​ക്ക് എ​ത്തു​ന്ന​തും. അ​വി​ടെ നി​ന്നു​മാ​ണ് അ​ൻ​വ​ർ സാ​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​നോ​ഹ​ര​ത്തി​ലേ​ക്ക് എ​ത്തിയത്. മ​നോ​ഹ​ര​ത്തി​ലേ​ക്കും സ​ത്യ​ൻ സാ​റി​ന്‍റെ മ​ക​നാ​ണ് റെ​ഫ​റു ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നു നാ​യി​ക​യാ​കുന്നത്.

മ​നോ​ഹ​ര​ത്തി​ലെ ക​ഥാ​പാ​ത്രം?

ശ്രീ​ജ എ​ന്ന നാ​ട്ടി​ൻ പു​റ​ത്തു​കാ​രി. അ​ച്ഛ​ൻ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ നി​ന്നു പ​ഠ​നം ക​ഴി​ഞ്ഞ് പാ​ല​ക്കാ​ട് നെന്മാറ​യി​ലേ​ക്കു വ​രി​ക​യാ​ണ്. നാ​ട്ടി​ലെ​ത്തി​ക്ക​ഴി​യു​ന്പോ​ഴാ​ണ് അ​വ​ൾ മ​നോ​ഹ​ര​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ശ്രീ​ജ​യു​ടെ ജോ​ലി​ക്കു വേ​ണ്ടി​യു​ള്ള ക​ഷ്ട​പ്പാ​ടു​ക​ളും പി​ന്നീ​ടു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യാ​യാ​ണ് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

അ​ഭി​ന​യത്തിൽ മുന്പുള്ള എ​ക്സ്പീ​രി​യ​ൻ​സ്?

ജീ​വാം​ശ​മാ​യി താ​നെ എ​ന്ന പാ​ട്ടി​ന്‍റെ ക​വ​ർ സോം​ഗ് യൂ​ടൂ​ബി​ൽ ചെ​യ്ത​താ​ണ് മു​ന്പ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള എ​ക്സ്പീ​രി​യ​ൻ​സ്. ഞാ​നും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഒ​രു​ക്കി​യ​താ​യി​രു​ന്നു അ​ത്. യൂ​ടൂ​ബി​ൽ 2 മി​ല്യ​ണി​ല​ധി​കം വ്യൂ​വേ​ഴ്സ് നേ​ടി. ആ ​വീ​ഡി​യോ ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഞാ​ൻ പ്ര​കാ​ശ​നി​ലേ​ക്കു വി​ളി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഡാ​ൻ​സ് ക​ളി​ച്ച​തൊ​ക്കെ​യാ​ണ് ആ​കെ​യു​ള്ള പ​രി​ച​യം.

ഞാ​ൻ പ്ര​കാ​ശ​നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ?

സ​ത്യ​ൻ അ​ന്തി​ക്കാ​ട് സാ​റി​ന്‍റെ പ​ട​മാ​ണ്, ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​ൻ തു​ട​ങ്ങി​യ ഏ​റെ ടെ​ൻ​ഷ​നോ​ടെ​യാ​ണ് ഞാ​ൻ പ്ര​കാ​ശ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ​ക്ഷേ, അ​വി​ടെ​ച്ചെ​ന്നു ക​ഴി​ഞ്ഞ​പ്പോ​ൾ ടെ​ൻ​ഷ​നൊ​ക്കെ മാ​റ്റി ന​മ്മു​ടെ വീ​ട് പോ​ലെ ആ​ക്കി മാ​റ്റി സ​ത്യ​ൻ സാ​റ്. ര​ണ്ടു​മൂ​ന്നു ദി​വ​സം മു​ന്പ് ത​ന്നെ സെ​റ്റി​ൽ കൊ​ണ്ടു​പോ​യി എ​ല്ലാ​വ​രു​മാ​യി ന​ന്നാ​യി പ​രി​ച​യ​പ്പെ​ടു​ത്തി കം​ഫ​ർ​ട്ട​ബി​ളാ​ക്കി​യി​ട്ടാ​ണ് എ​ന്‍റെ ഭാ​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി ന​ട​ന്നു വ​രു​ന്ന ആ​ദ്യ സീ​ൻ ഓ​കെ ആ​യ​പ്പോ​ൾ ത​ന്നെ എ​നി​ക്കും കു​റ​ച്ച് ആ​ത്മ​വി​ശ്വാ​സം തോ​ന്നി. പി​ന്നെ എ​ല്ലാം ന​ന്നാ​യി ചെ​യ്യാ​ൻ സാ​ധി​ച്ചു.

കു​ടും​ബം വി​ശേ​ഷ​വും പ​ഠ​ന​വും?

പാ​ല​ക്കാ​ട് നെന്മാറ​യി​ലാ​ണ് എ​ന്‍റെ സ്വ​ദേ​ശം. അ​മ്മ​യും അ​ച്ഛ​നും അ​നി​യ​നും ചേ​രു​ന്ന കു​ടും​ബ​മാ​ണ്. ഞ​ങ്ങ​ൾ എ​ല്ലാ​വ​രും മ​സ്ക​റ്റി​ലാ​ണ്. മ​സ്ക​റ്റി​ൽ ഒ​രു പ്രൈ​വ​റ്റ് ക​ന്പ​നി​യി​ൽ അ​ക്കൗ​ണ്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ർ​ക്കു ചെ​യ്യു​ക​യാ​ണ് ഞാ​ൻ. ഒ​പ്പം എം​ബി​എയ്ക്കു പ​ഠി​ക്കു​ന്നു​മു​ണ്ട്. ര​ണ്ടു മാ​സ​ത്തെ ലീ​വെ​ടു​ത്താ​ണ് മ​നോ​ഹ​ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ത്തു​ന്ന​ത്.

പു​തി​യ അ​വ​സ​ര​ങ്ങ​ൾ?

ഞാ​ൻ പ്ര​കാ​ശ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു സി​നി​മ​യി​ലേ​ക്കു വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​നോ​ഹ​ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ന്‍റെ ഇ​ട​യി​ലാ​യ​തി​നാ​ൽ അ​തു ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. മ​നോ​ഹ​ര​ത്തി​നു ശേ​ഷ​മാ​കും മ​റ്റ് അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധി​ക്കു​ന്ന​ത്.

ലിജിൻ കെ. ഈപ്പൻ