സ്നേ​ഹ​ത്തി​ന്‍റെ ചൂ​ട്
എ​ല്ലാ മ​ത​ഗ്ര​ന്ഥ​ങ്ങ​ളും സ്നേ​ഹ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യെ ആ​ദ​രി​ക്ക​യും മ​ഹ​ത്വ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. സു​വി​ശേ​ഷ​ത്തി​ൽ ദീ​ർ​ഘ​ക്ഷ​മ​യും ക​രു​ണ​യു​മു​ള്ള, അ​സൂ​യ​യും ആ​ത്മ​പ്ര​ശം​സ​യു​മി​ല്ലാ​ത്ത അ​ധ​ർ​മ​ത്തി​ൽ ആ​ന​ന്ദി​ക്കാ​ത്ത, അ​ഹ​ങ്ക​രി​ക്കാ​ത്ത, പ​രു​ഷ​മ​ല്ലാ​ത്ത, ക്ഷോ​ഭി​ക്കാ​ത്ത, വി​ദ്വേ​ഷം വ​ച്ചു​പു​ല​ർ​ത്താ​ത്ത നി​സ്വാ​ർ​ഥ​സ്നേ​ഹ​ത്തെ​പ്പ​റ്റി പ​ഠി​പ്പി​ക്കു​ന്നു.

ഭ​ഗ​വ​ത്ഗീ​ഥ​യി​ൽ സ്നേ​ഹ​ത്തി​ൽ​നി​ന്ന് ഉ​രു​ത്തി​രി​യു​ന്ന ഭ​ക്തി​യും അ​തു ന​മു​ക്കു​പ്ര​ദാ​നം​ചെ​യ്യു​ന്ന ആ​ന്ത​രി​ക​ശാ​ന്തി​യും സൗ​ഖ്യ​വും എ​ത്ര വ​ലു​താ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. വി​ശു​ദ്ധ ഖു​റാ​ൻ അ​നു​ശാ​സി​ക്കു​ന്ന​തും സ്നേ​ഹ​ത്തി​ൽ​നി​ന്നു​ള​വാ​കു​ന്ന സ​ഹി​ഷ്ണു​ത​യും അ​തു​വ​ഴി ല​ഭ്യ​മാ​കു​ന്ന സ​മാ​ധാ​ന​വും​ത​ന്നെ.​നൈ​മി​ഷി​ക​മാ​യി മു​ള​പൊ​ട്ടു​ന്ന ഊ​ഷ്മ​ള​പ്രേ​മ​ത്തെ നി​ർ​മ​ല​മാ​യ സ്നേ​ഹ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ ഹ്ര​സ്വ​വീ​ക്ഷ​ണ​ത്തെ​പ്പ​റ്റി പ​ല​പ്പോ​ഴും അ​വ​ർ ബോ​ധ​വാ​ന്മാ​ര​ല്ല.

അ​വ​ന്‍റെ അ​ടി​പൊ​ളി ബൈ​ക്കോ അ​വ​ളു​ടെ പ​രി​മ​ള​രു​ദ്ര​ത്തി​ന്‍റെ സു​ഗ​ന്ധ​മോ ആ​യി​രി​ക്കാം ആ​രാ​ധ​ന​യ്ക്ക് ആ​ധാ​രം. അ​ന്ധ​മാ​യ പ്രേ​മ​ത്തി​ന്‍റെ ചു​ഴി​യി​ല​ക​പ്പെ​ട്ട അ​പ​ക്വ​മ​ന​സു​ക​ൾ എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നു. ഊ​ഷ്മ​ള​മാ​യി സ്നേ​ഹി​ച്ച് സ്നേ​ഹി​ച്ച് ചൂ​ട് അ​ധി​ക​രി​ക്കു​ന്പോ​ൾ പ​ങ്കാ​ളി​യെ ചു​ട്ടു​ക​രി​ക്കാ​ൻ​വ​രെ ഭ്രാ​ന്ത​മാ​കു​ന്ന ഹൃ​ദ​യ​ത്തി​ൽ ക​രു​ണ എ​വി​ടെ.

സ്നേ​ഹാ​ധി​ക്യം​മൂ​ലം ഭാ​ര്യ​യെ പൂ​ട്ടി​യി​ട്ടു പു​റ​ത്തു​പോ​കു​ന്ന പു​രു​ഷ​നും ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും പി​ന്ത​ള്ളി താ​ൻ സ്നേ​ഹി​ക്കു​ന്ന പു​രു​ഷ​നൊ​പ്പം പോ​കു​ന്ന സ്ത്രീ​യം കാ​ട്ടു​ന്ന​ത് അ​ക്ഷ​ന്ത​വ്യ​മാ​യ അ​ധ​ർ​മ​മാ​ണ്.​ക​യ​വും ക​യ​റും അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളും പെ​ട്രോ​ളും ലൈ​റ്റ​റും കൈ​യി​ൽ ക​രു​തു​ന്ന പു​രു​ഷ​ന്മാ​രും ഇ​ല്ലാ​ത്ത സ​മൂ​ഹം വേ​ണോ. പ​ക്വ​ത​യാ​ർ​ന്ന സ്നേ​ഹ​മെ​ന്ന​ത് അ​ച്ഛ​ന​മ്മ​മാ​ർ പ​ഠി​പ്പി​ക്കു​ക​യും മാ​തൃ​ക കാ​ട്ടു​ക​യും ചെ​യ്തേ തീ​രു.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669