Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : London

Europe

അ​യ​ൽ​സ്ഫോ​ർ​ഡി​ൽ ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ദ​യാ​ത്ര​യും ആ​ച​രി​ച്ചു

ല​ണ്ട​ൻ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ യു​കെ - ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​ന്‍റി​ലെ അ​യ​ൽ​സ്ഫോ​ർ​ഡി​ലെ ദി ​ഫ്ര​യേ​ഴ്സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ 73-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ദ​യാ​ത്ര​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ദ​യാ​ത്ര​യി​ലും ധൂ​പ​പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ത്തു. യു​കെ​യും യൂ​റോ​പ്പും ഉ​ൾ​പ്പെ​ടു​ന്ന സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സിന്‍റെ ദൈ​വ​വി​ളി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത​യും സ​ഭൈ​ക്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും ആ​ത്മീ​യ ന​വോ​ഥാ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തി​നും ന​ൽ​കി​യ അ​നു​പ​മ സം​ഭാ​വ​ന​ക​ളും സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

NRI

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ശ​നി​യാ​ഴ്ച ചെ​ൽ​റ്റ​ൺ​ഹാ​മി​ൽ; മേ​യ​ർ ഡോ. ​ഡേ​വി​ഡ് വി​ല്ലിം​ഗ്ഹാം ഉ​ദ്ഘാ​ട​ക​ൻ

ചെ​ൽ​റ്റ​ൺ​ഹാം: പ​തി​നാ​റാ​മ​ത് യു​ക്മ - ലൈ​ഫ് ലൈ​ൻ ദേ​ശീ​യ ക​ലാ​മേ​ള ശ​നി​യാ​ഴ്ച ചെ​ൽ​റ്റ​ൺ​ഹാ​മി​ലെ ക്ലീ​വ് സ്‌​കൂ​ൾ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ന​ഗ​റി​ൽ ചെ​ൽ​റ്റ​ൺ​ഹാം മേ​യ​ർ ഡോ. ​ഡേ​വി​ഡ് വി​ല്ലിം​ഗ്ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്‌​ത ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര - സീ​രി​യ​ൽ താ​രം വ​ര​ദ സേ​തു സെ​ലി​ബ്രി​റ്റി ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വും മ​ത്സ​ര ഇ​ന​ങ്ങ​ളി​ലെ വ​ർ​ധ​ന​വും മു​ൻ നി​ർ​ത്തി ഇ​ത്ത​വ​ണ ഏ​ഴ് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. ദേ​ശീ​യ ക​ലാ​മേ​ള 2023 വ​രെ അ​ഞ്ച് വേ​ദി​ക​ളി​ലും 2024ൽ ​ആ​റ് വേ​ദി​ക​ളി​ലു​മാ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ദേ​ശീ​യ ക​ലാ​മേ​ള ഏ​ഴ് വേ​ദി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​ക്‌​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ 11.30ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് ബ​ഹു​മാ​ന​പ്പെ​ട്ട ചെ​ൽ​റ്റ​ൺ​ഹാം മേ​യ​ർ ഡോ. ​ഡേ​വി​ഡ് വി​ല്ലിം​ഗ്ഹാം പ​തി​നാ​റാ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ യോ​ഗ​ത്തി​ന് സ്വാ​ഗ​തം ആ​ശം​സി​ക്കും. വ​ര​ദ സേ​തു യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ സെ​ലി​ബ്രി​റ്റി ഗ​സ്‌​റ്റാ​യി പ​ങ്കെ​ടു​ക്കും. യു​ക്‌​മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ന് ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യ​ൽ കൃ​ത​ഞ്ജ​ത പ്ര​കാ​ശി​പ്പി​ക്കും.

 

യു​ക്മ ലൈ​ഫ് ലൈ​ൻ ദേ​ശീ​യ ക​ലാ​മേ​ള സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട്, ഫ​സ്റ്റ് കോ​ൾ 247 ലി​മി​റ്റ​ഡ്, പോ​ൾ ജോ​ൺ & ക​മ്പ​നി സോ​ളി​സി​റ്റേ​ഴ്‌​സ്, തെ​രേ​സാ​സ് ല​ണ്ട​ൻ, മു​ത്തൂ​റ്റ് ഗ്രൂ​പ്പ്, മ​ട്ടാ​ഞ്ചേ​രി കാ​റ്റ​റിം​ഗ് ടോ​ണ്ട​ൻ, ജെഎംപി സോ​ഫ്‌​റ്റ് വെ​യ​ർ, മാ​ഗ്‌​ന​വി​ഷ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ്.

ദേ​ശീ​യ, റീ​ജിയണ​ൽ ക​ലാ​മേ​ള​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ മു​ത​ൽ റി​സ​ൽ​ട്ട് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട സോ​ഫ്‌​റ്റ് വെ​യ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് യു​ക്‌​മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പി.​എം.​ജോ​സി​ന്‍റെ ജെ​എം​പി സോ​ഫ്‌​റ്റ് വെ​യ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണ്.

യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലേ​ക്ക് മു​ഴു​വ​ൻ മ​ത്സ​രാ​ർ​ഥി​ക​ളെ​യും കാ​ണി​ക​ളെ​യും യു​ക്മ ദേ​ശീ​യ സ​മി​തി​ക്ക് വേ​ണ്ടി സ്‌​നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up