നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പ്രതിമ കാണാൻ കൊച്ചുമകൾ ജാനറ്റ് ഹേമലതയും ഭർത്താവ് ജോസഫ് എദിരിമാനസിംഗയും സിനിമാ പിതാവിന്റെ ജന്മനാടായ നെയ്യാറ്റിൻകരയിലെത്തി.
മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള മുത്തച്ഛന്റെ പ്രതിമ കാണുകയും അദ്ദേഹവുമായുള്ള കുട്ടികാലത്തെ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.
ജെ. സി. ഡാനിയേൽ ഫൗണ്ടേഷൻ നിർമിച്ച് നഗരസഭ സ്റ്റേഡിയത്തിൽ സ്ഥാപിച്ച പ്രതിമ കാണാൻ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായരോട് ജാനറ്റ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
തുടർന്ന് ലണ്ടനിൽനിന്നു മുത്തച്ഛന്റെ പ്രതിമ കാണുവാൻ എത്തുകയായിരുന്നു.
Tags : J. C. Daniel Indian filmmaker London Janet Hemalatha