Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VIjay

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റ്റം: ടെ​ൻ​ഡ​റി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ്ര​തി​പ​ക്ഷം; ആ​രോ​പ​ണം ത​ള്ളി സ​ർ​ക്കാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ ഓ​ഫീ​സ് മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചു പ്ര​തി​പ​ക്ഷം രം​ഗ​ത്ത്. സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​ത്തി​ൽ ബി​ജെ​പി​യും ഡി​എം​കെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​ണ് സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്.  ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഫോ​ർ​ട്ട് സെ​ന്‍റ്  ജോ​ർ​ജി​ൽ നി​ന്ന് ചെ​ന്നൈ​യി​ലെ നാ​മ​ക്ക​ൽ ക​വി​ഞ്ഞാ​ർ മാ​ളി​ഗൈ കെ​ട്ടി​ട​ത്തി​ന്‍റെ 10-ാം നി​ല​യി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 

ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ദേ​ശ​ക​രു​ടെ​യും സ്ഥ​ല​സൗ​ക​ര്യ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​ണ് ഈ ​താ​ത്കാ​ലി​ക മാ​റ്റ​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​തി​നാ​യി 5.54 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.  എ​ന്നാ​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ടെ​ൻ​ഡ​ർ ഓ​ൺ​ലൈ​നാ​യി പ​ര​സ്യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ടി​വി​കെ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും നി​യ​മ​ലം​ഘ​ന​വും ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സി.​ആ​ർ. കേ​ശ​വ​ൻ ആ​രോ​പി​ച്ചു. 

ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പേ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ഡി​എം​കെ എം​എ​ൽ​എ ഇ.​വി. വേ​ലു​വും ആ​വ​ശ്യ​പ്പെ​ട്ടു.  അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പി​ഡ​ബ്ല്യു​ഡി മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും, ഖ​ജ​നാ​വി​ന് യാ​തൊ​രു​വി​ധ ന​ഷ്ട​വും സം​ഭ​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. 

മു​ഖ്യ​മ​ന്ത്രി വി​ജ​യി​യു​ടെ സെ​ക്ര​ട്ട​റി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും 100 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ​യു​ള്ള മു​റി​ക​ളി​ലാ​ണ് നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും, വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കും മ​റ്റു​മാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക മാ​ത്ര​മാ​ണ് ഓ​ഫീ​സ് മാ​റ്റ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

National

വി​ജ​യ് ഡ​മ്മി മു​ഖ്യ​മ​ന്ത്രി;​ പ​രി​ഹാ​സ​വു​മാ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ: ടി​വി​കെ സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യേ​യും ക​ട​ന്നാ​ക്ര​മി​ച്ച് ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ന​ടി തൃ​ഷ​യ്ക്കെ​തി​രെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ​യ​നി​ധി നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ത​ന്‍റെ അ​റ​സ്റ്റ് ഒ​രു സ​ർ​ക്കാ​ർ സ​ർ​ക്ക​സി​ലെ കോ​മ​ഡി​യാ​ണ്. 

വി​ജ​യ് ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​വേ​രി വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ൽ ടി​വി​കെ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന യ​ഥാ​ർ​ത്ഥ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് ത​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌ ഒ​രു ഭീ​ക​ര​വാ​ദി​യെ പോ​ലെ​യാ​ണ് പോ​ലീ​സ് ത​ന്നെ കൊ​ണ്ടു​പോ​യ​ത്.

ഞ​ങ്ങ​ളു​ടെ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ 12ന് ​മേ​ട്ടൂ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്കാ​യി തു​ട​ർ​ച്ച​യാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ​എ​ന്നാ​ൽ അ​ഞ്ച് മാ​സ​മാ​യി​ട്ടും ടി​വി​കെ സ​ർ​ക്കാ​രി​ന് ക​ർ​ഷ​ക​ർ​ക്കാ​യി വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​തി​രെ സം​സാ​രി​ക്കാ​ൻ ടി​വി​കെ​യ്ക്ക് യാ​തൊ​രു അ​ർ​ഹ​ത​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ക​സ്റ്റ​ഡി​യി​ൽ

തൃ​ഷ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക്കും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റ് ഭ​യ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ നേ​ര​ത്തെ ത​ന്നെ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്.

കാ​വേ​രി വി​ഷ​യ​ത്തി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഉ​ദ​യ​നി​ധി തൃ​ഷ​യ്‌​ക്കെ​തി​രെ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​വും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യ​ത്.

 

National

സി​നി​മാ​താ​രം തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ടി​വി​കെ

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് സി​നി​മാ​താ​രം തൃ​ഷ​യ്‌​ക്കെ​തി​രെ അ​ശ്ലീ​ല​വും ദ്വ​യാ​ർ​ത്ഥ​മു​ള്ള​തു​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ത​ഞ്ചാ​വൂ​രി​ൽ കാ​വേ​രി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ സം​ഭ​വം. മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സ്സി​ൽ നി​ന്ന് ആ​രോ "തൃ​ഷ, തൃ​ഷ" എ​ന്ന് ഉ​റ​ക്കെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് ഉ​ദ​യ​നി​ധി ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​മാ​യ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​മാ​ണ് വ​ലി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റി​ന് തി​രി​കൊ​ളു​ത്തി​യ​ത്.

പൊ​തു​വേ​ദി​യി​ൽ വ​ച്ച് ഒ​രു സ്ത്രീ​യെ വ​സ്‌​തു​വ​ൽ​ക്ക​രി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ടി​വി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​എം​കെ നേ​താ​വി​ന്‍റെ സം​സ്കാ​ര​ശൂ​ന്യ​മാ​യ പ്ര​യോ​ഗ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ടി​വി​കെ​യു​ടെ തീ​രു​മാ​നം.

ഉ​ദ​യ​നി​ധി​യു​ടെ പ്ര​സ്താ​വ​ന കേ​വ​ലം സ്ത്രീ​വി​രു​ദ്ധം മാ​ത്ര​മ​ല്ല, തി​ക​ച്ചും അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട് ബി​ജെ​പി വ​ക്താ​വ് നാ​രാ​യ​ണ​ൻ തി​രു​പ്പ​തി പ്ര​തി​ക​രി​ച്ചു. എം.​കെ. സ്റ്റാ​ലി​ൻ ഇ​തി​നെ​തി​രെ മി​ണ്ടാ​തി​രി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

ജ​ന​നാ​യ​ക​ൻ ബോ​ക്സോ​ഫീ​സി​ൽ റെ​ക്കോ​ർ​ഡ് വി​ജ​യ​ത്തി​ലേ​ക്ക്; ക​ള​ക്ഷ​ൻ 268 കോ​ടി ക​ട​ന്നു

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌ നാ​യ​ക​നാ​യെ​ത്തി​യ ജ​ന​നാ​യ​ക​ൻ ബോ​ക്സോ​ഫീ​സി​ൽ റെ​ക്കോ​ർ​ഡ് വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഗ്രോ​സ് ക​ള​ക്ഷ​ൻ 268 കോ​ടി രൂ​പ ക​ട​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ത്രം ചി​ത്രം 14 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്രം ചി​ത്രം 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​ക്ക​ഴി​ഞ്ഞു. വി​ജ​യി​യു​ടെ ഒ​രു ചി​ത്രം ത​മി​ഴ്‌​നാ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി 100 കോ​ടി​യി​ല​ധി​കം നേ​ടു​ന്ന​ത് ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ത്രം ചി​ത്രം 85 കോ​ടി രൂ​പ നേ​ടി​യി​ട്ടു​ണ്ട്.

റി​ലീ​സ് ദി​നം മു​ത​ൽ തി​യേ​റ്റ​റു​ക​ൾ ഹൗ​സ്ഫു​ൾ ആ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 5.8 മി​ല്യ​ൺ ടി​ക്ക​റ്റു​ക​ളാ​ണ് ചി​ത്ര​ത്തി​നാ​യി വി​റ്റു​പോ​യ​ത്.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബോ​ബി ഡി​യോ​ൾ, പൂ​ജ ഹെ​ഗ്ഡെ, മ​മി​താ ബൈ​ജു, പ്ര​കാ​ശ് രാ​ജ്, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ന​രേ​ൻ, പ്രി​യാ​മ​ണി തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്. കെ. ​വി. എ​ൻ. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

National

മെ​ട്രോ യാ​ത്ര ന​ട​ത്തി വി​ജ​യ്, ട്രെ​യി​നി​ൽ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ് ന​ട​ത്തി​യ ചെ​ന്നൈ മെ​ട്രോ സ​ന്ദ​ർ​ശ​നം ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ക്ക​ട​ലാ​യി മാ​റി. ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഓ​മ​ന്തൂ​രാ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്ന് ന​ന്ദ​ന​ത്തേ​ക്ക് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത വി​ജ​യ്‌​യെ കാ​ണാ​ൻ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നി​ലും വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

സാ​ധാ​ര​ണ​ക്കാ​ര​നാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ നേ​രി​ട്ടെ​ത്തി സ്വ​ന്ത​മാ​യി ടി​ക്ക​റ്റെ​ടു​ത്താ​ണ് വി​ജ​യ് യാ​ത്ര ആ​രം​ഭി​ച്ച​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും മെ​ട്രോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് ഗേ​റ്റി​ൽ ടോ​ക്ക​ൺ പ​ഞ്ച് ചെ​യ്ത് അ​ദ്ദേ​ഹം പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തി. വി​ജ​യ്‌​യെ ക​ണ്ട് ആ​ർ​ത്തു​വി​ളി​ച്ച ആ​രാ​ധ​ക​രെ അ​ദ്ദേ​ഹം കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു.

യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​മാ​യി വി​ജ​യ് സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചു. അ​ഭി​വാ​ദ്യം ചെ​യ്ത വ​നി​താ യാ​ത്ര​ക്കാ​രു​ടെ കൈ​പി​ടി​ച്ച് സം​സാ​രി​ക്കാ​നും കൊ​ച്ചു​കു​ട്ടി​യോ​ട് വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി. പ്രി​യ​താ​ര​ത്തെ തൊ​ട്ട​ടു​ത്ത് ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ യാ​ത്ര​ക്കാ​ർ ഈ ​നി​മി​ഷ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി.

മെ​ട്രോ സ്റ്റേ​ഷ​നി​ലെ കോ​റി​ഡോ​റു​ക​ളി​ലും ഗോ​വ​ണി​ക​ളി​ലും വി​ജ​യ്‌​യെ കാ​ണാ​നാ​യി നി​ര​വ​ധി ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. യാ​ത്ര​യ്ക്ക് ശേ​ഷം മെ​ട്രോ​യു​ടെ ക​ൺ​ട്രോ​ൾ റൂം ​സ​ന്ദ​ർ​ശി​ച്ച വി​ജ​യ്, ഡി​ജി​റ്റ​ൽ ഡി​സ്‌​പ്ലേ ബോ​ർ​ഡു​ക​ൾ, റൂ​ട്ട് മാ​പ്പു​ക​ൾ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

National

വിജയ്ക്ക് കനത്ത തിരിച്ചടി; കരുർ ദുരന്തബാധിതർക്ക് നൽകിയ സർക്കാർ ജോലി ഹൈക്കോടതി റദ്ദാക്കി

ചെ​ന്നൈ: ക​രു​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​നു​ള്ള വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 16 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വി​ജ​യ് പ​ങ്കെ​ടു​ത്ത റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 32 പേ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം ആ​ശ്രി​ത നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യി​രു​ന്നു. ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​വും വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ജ​യ് താ​മ​സി​ച്ചെ​ത്തി​യ​തും മ​തി​യാ​യ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും ഗൂ​ഢാ​ലോ​ച​ന​യു​മാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ടി​വി​കെ​യു​ടെ ആ​രോ​പ​ണം.

National

വി​ജ​യ്‍​യു​ടെ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​നം; ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ഷേ​ധം

ചെ​ന്നൈ: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‍​യു​ടെ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ഷേ​ധം. വി​ജ​യ് തെ​റ്റാ​യ നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം നി​യ​മ​പോ​രാ​ട്ട​മാ​ണ് ഇ​തു​വ​രെ ത​മി​ഴ്നാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ടെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റു​മാ​യി ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യി​യു​ടെ കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ട​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് എ​ഐ​എ​ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​ത​ല​കൂ​ടി​ക്ക​ഴ്ച ത​മി​ഴ്നാ​ടി​ന്‍റെ ജ​ലാ​വ​കാ​ശ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഇ​പി​എ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ത​മി​ഴ്നാ​ടി​ന് അ​ർ​ഹ​മാ​യ വെ​ള്ളം വി​ട്ടു​ന​ൽ​കാ​ൻ ക​ർ​ണാ​ട​ക ത​യ്യാ​റാ​കാ​ത്ത​തി​നും, കാ​വേ​രി​ക്ക് കു​റു​കെ അ​ണ​ക്കെ​ട്ട് നി​ർ​മ്മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നും ഇ​ട​യി​ലാ​ണ് വി​ജ​യി​യു​ടെ സ​ന്ദ​ർ​ശ​നം.

Movies

മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് തൃ​ഷ​യ്ക്ക് മാ​ത്രം, വൈ​കാ​തെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കും; അ​ധി​ക്ഷേ​പി​ച്ച് എ​ഐ​ഡി​എം​കെ നേ​താ​വ്

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ൽ ന​ടി തൃ​ഷ​യ്ക്ക് നേ​രെ വീ​ണ്ടും അ​ധി​ക്ഷേ​പം. മു​തി​ർ​ന്ന എ​ഐ​ഡി​എം​കെ നേ​താ​വ് ആ​ർ.​ബി. ഉ​ദ​യ​കു​മാ​റാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് തൃ​ഷ​യ്ക്ക് മാ​ത്രം. വൈ​കാ​തെ വി​ജ​യ്, തൃ​ഷ​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​ക്കും. രാ​ത്രി 12 മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കേ​ക്ക് മു​റി​ക്കാ​ൻ വേ​റെ ആ​ർ​ക്ക് ക​ഴി​യു​മെ​ന്നും ഉ​ദ​യ​കു​മാ​ർ ചോ​ദി​ച്ചു.

ജ​ന നാ​യ​ക​ൻ റി​ലീ​സ് ചെ​യ്ത ദി​വ​സം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​പ്ര​ഖ്യാ​പി​ത അ​വ​ധി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഉ​ദ​യ​കു​മാ​ർ നേ​ര​ത്തെ​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മു​ത​ൽ മ​ന്ത്രി​മാ​ർ വ​രെ​യു​ള്ള ഭ​ര​ണ​നേ​തൃ​ത്വം സി​നി​മ കാ​ണു​ന്ന​തി​നാ​ണ് മു​ഴു​വ​ൻ ശ്ര​ദ്ധ ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ മ​ന്ത്രി​മാ​ർ​ക്കും സം​സ്ഥാ​ന​ത്തി​നാ​കെ​യും അ​പ്ര​ഖ്യാ​പി​ത സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തു പോ​ലു​ള്ള സാ​ഹ​ച​ര്യം ത​മി​ഴ്നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യെ അ​നു​ഗ​മി​ച്ച് മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ റി​ലീ​സ് ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി സി​നി​മ കാ​ണു​ക​യും സെ​ൽ​ഫി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ന​ട​ത്തേ​ണ്ട പ്ര​ധാ​ന ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ പോ​ലും മു​ഖ്യ​മ​ന്ത്രി അ​ന്നേ ദി​വ​സം മാ​റ്റി​വെ​ച്ച​താ​യി ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം സ​ർ​ക്കാ​ർ സി​നി​മ ആ​ഘോ​ഷി​ക്കു​ന്ന​തി​ലാ​യി​രു​ന്നു മു​ഴു​വ​ൻ ശ്ര​ദ്ധ​യെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. റി​ലീ​സ് ദി​നം ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സി​നി​മ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രാ​ധ​ക​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​വെ​ന്നും ഉ​ദ​യ​കു​മാ​ർ ആ​രോ​പി​ച്ചു. കാ​വേ​രി ഡെ​ൽ​റ്റ​യി​ലെ ജ​ല​സേ​ച​ന പ്ര​ശ്നം, ക​ർ​ണാ​ട​ക​യു​മാ​യു​ള്ള ജ​ല​വി​ത​ര​ണ ത​ർ​ക്കം, മേ​ക്കേ​ദാ​ട്ടു അ​ണ​ക്കെ​ട്ട് വി​ഷ​യം തു​ട​ങ്ങി​യ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

 

 

Movies

തി​യ​റ്റ​ർ പൂ​ര​പ്പ​റ​മ്പാ​ക്കി ജ​ന​നാ​യ​ക​ൻ; പ്ര​തീ​ക്ഷ കാ​ത്തോ ദ​ള​പ​തി​യു​ടെ ലാ​സ്റ്റ് റൈ​ഡ്?

തി​യ​റ്റ​റു​ക​ളെ പൂ​ര​പ്പ​റ​മ്പാ​ക്കി വി​ജ​യ്‌​യു​ടെ ചി​ത്രം ജ​ന​നാ​യ​ക​ൻ. രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ഷോ​യ്ക്ക് വ​മ്പ​ൻ സ്വീ​ക​ര​ണ​മാ​ണ് ആ​രാ​ധ​ക​ർ ന​ൽ​കി​യ​ത്. ‘ആ​ദ​ര​ണീ​യ​നാ​യ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ദ​ള​പ​തി സി.​ജോ​സ​ഫ് വി​ജ​യ്’ എ​ന്നാ​ണ് ടൈ​റ്റി​ൽ കാ​ർ​ഡി​ൽ തെ​ളി​ഞ്ഞ​ത്. വി​ജ​യ്‌​യു​ടെ ഔ​ദ്യോ​ഗി​ക​വേ​ഷ​ത്തി​ലു​ള്ള ചി​ത്ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു ടൈ​റ്റി​ൽ കാ​ർ​ഡ്.

ഒ​രു സി​നി​മ എ​ന്ന നി​ല​യി​ൽ എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നേ​ടു​ന്ന​ത്. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന സി​നി​മ​യെ​ന്ന നി​ല​യി​ൽ ഒ​രു ത​വ​ണ ക​ണ്ടി​രി​ക്കാം എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രേ​ക്ഷ​ക​ർ കു​റി​ക്കു​ന്ന​ത്. ചി​ത്രം തി​ക​ച്ചും ഒ​രു ദ​ള​പ​തി ഷോ ​മാ​ത്ര​മാ​യി മാ​റു​ന്നു​വെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ത്ത പൈ​സ വ​സൂ​ലാ​ക്കു​ന്ന കി​ടി​ല​ൻ എ​ന്‍റ​ർ​ടെ​യ്‌​ന​റാ​ണ് ഇ​തെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ പ​ക്ഷം.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് രാ​ഷ്ട്രീ​യ​പ​ര​മാ​യി ഒ​ട്ടേ​റെ തി​ര​ക്കി​ട്ട ജോ​ലി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ബോ​ഡി ഡ​ബി​ളി​നെ​യോ ഡ്യൂ​പ്പി​നെ​യോ ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് ഒ​രു ആ​രാ​ധ​ക​ൻ കു​റി​ച്ചു.

ജ​നു​വ​രി ഒ​ൻ​പ​തി​നാ​യി​രു​ന്നു ജ​ന​നാ​യ​ക​ന്‍ തി​യ​റ്റ​റി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വി​സ​മ്മ​തി​ച്ച​തോ​ടെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ജ​ന​നാ​യ​ക​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ചി​ല ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഈ ​മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ന​ല്‍​കി​യി​ല്ല.

Movies

ആ ​സ​ഹോ​ദ​ര​ബ​ന്ധം ഒ​രു ബ​ഹു​മ​തി​യാ​ണ്: വി​ജ​യ്‌​യെ ക​ണ്ട് ശി​വ​കാ​ർ​ത്തി​കേ​യ​ൻ  

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യെ നേ​രി​ൽ ക​ണ്ട ആ​ശം​സ​ക​ൾ അ​റി​യി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​നും നി​ർ​മാ​താ​വു​മാ​യ ശി​വ കാ​ർ​ത്തി​കേ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി പൂ​ച്ചെ​ണ്ട് ന​ൽ​കി​യാ​ണ് താ​രം വി​ജ​യ്‌​യെ അ​നു​മോ​ദി​ച്ച​ത്.

വി​ജ​യ്‌​യു​ടെ ഈ ​യാ​ത്ര അ​സാ​ധാ​ര​ണം ആ​ണെ​ന്ന് ശി​വ​കാ​ർ​ത്തി​കേ​യ​ൻ കു​റി​ച്ചു. ‘‘ഹൃ​ദ​യ​ങ്ങ​ളെ ര​സി​പ്പി​ക്കു​ന്ന​ത് മു​ത​ൽ സം​സ്ഥാ​ന​ത്തെ ന​യി​ക്കു​ന്ന​ത് വ​രെ... ചി​ല യാ​ത്ര​ക​ൾ തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​ണ്. ന​മ്മു​ടെ ബ​ഹു​മാ​ന​പ്പെ​ട്ട ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി തി​രു സി. ​ജോ​സ​ഫ് വി​ജ​യ് സാ​റി​നെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​യി ക​രു​തു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

Movies

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ

ല​ഹ​രി​യു​ടെ അ​ടി​വേ​ര​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദി ​നാ​ർ​ക്കോ ഹ​ണ്ട് ദൗ​ത്യ​ത്തി​ന് ക​രു​ത്തു പ​ക​രാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ​യും പി​ന്തു​ണ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ജ​യ് അ​ഭി​ന​ന്ദി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​വും ത​മി​ഴ്നാ​ടും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും ഉ​റ​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്, ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും പോ​ലീ​സും കേ​ര​ള​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. ഈ ​പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും ല​ഹ​രി മാ​ഫി​യ​ക​ളെ ത​ട​യു​ന്ന​തി​നാ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ധാ​ര​ണ​യാ​യി. ത​മി​ഴ്നാ​ട്ടി​ലെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ പൂ​ർ​ണ

പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ വി​ജ​യ് ഉ​ട​ൻ ത​ന്നെ കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പ​രി​പാ​ടി​യി​ൽ ആ​ദ്യ​ത്തെ തൂ​ഫാ​ൻ വാ​റി​യ​ർ’ ആ​യ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​ജ​യും പ​ങ്കു​ചേ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ല​ഹ​രി​മു​ക്ത​മാ​യ ഒ​രു നാ​ളേ​ക്കാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റം യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Movies

വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്രം ‘ജ​ന​നാ​യ​ക​ൻ’ ജൂ​ലൈ 23ന് ​തി​യ​റ്റ​റു​ക​ളി​ൽ

ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന വി​ജ​യ്‌​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന സി​നി​മ​യാ​യ ‘ജ​ന​നാ​യ​ക​ൻ’ ജൂ​ലൈ 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ന​ൽ​കി​യ​ത്. 

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ൻ​പ​തി​നാ​യി​രു​ന്നു ജ​ന​നാ​യ​ക​ന്‍ തി​യ​റ്റ​റി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. സി​നി​മ​യി​ല്‍ നി​ന്നും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ ടി​വി​കെ സ്ഥാ​പ​ക​ന്‍ വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ.

എ​ന്നാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വി​സ​മ്മ​തി​ച്ച​തോ​ടെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ജ​ന​നാ​യ​ക​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ചി​ല ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഈ ​മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ന​ല്‍​കി​യി​ല്ല.

Kerala

ല​ഹ​രി​ക്കെ​തി​രെ കൈ​കോ​ർ​ത്ത് വി​ജ​യ്‌യും മോ​ഹ​ൻ​ലാ​ലും; 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പ​രി​പാ​ടി കൊ​ച്ചി​യി​ൽ

കൊ​ച്ചി: ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ ത​മി​ഴ്‌നാട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് കേ​ര​ള സ​ർ​ക്കാ​രി​നൊ​പ്പം കൈകോർക്കുന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' എ​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മാ​കും വി​ജ​യ് പ​ങ്കെ​ടു​ക്കു​ക.

ചെ​ന്നൈ​യി​ൽ ‌ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ര​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന രീ​തി​യി​ൽ എ​റ​ണാ​കു​ള​ത്ത് വ​ലി​യൊ​രു പൊ​തു​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ല​ഹ​രി​ക്കെ​തി​രാ​യ ഈ ​വ​ലി​യ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തോ​ടൊ​പ്പം കൈ​കോ​ർ​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

National

ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ പോ​ര്; വി​ജ​യ്‌​ക്കെ​തി​രെ ബി​ജെ​പി ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി

ചെ​ന്നൈ: മന്ത്രിസഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. വി​ജ​യ്‌​യു​ടെ മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ ജോ​ൺ ആ​രോ​ഗ്യ​സാ​മി​യും സു​ഹൃ​ത്ത് വി​ഷ്ണു റെ​ഡ്ഡി​യും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി നേ​താ​വ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​നാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റി​ന് പ​രാ​തി ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​യെ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബി​ജെ​പി സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം രാ​ജ്ഭ​വ​ൻ പു​റ​ത്തു​വി​ട്ടു. അ​തേ​സ​മ​യം ജോ​ണി​നെ​യും വി​ഷ്ണു​വി​നെ​യും ക്യാ​ബി​ന​റ്റ് റാ​ങ്കോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​രാ​യി നി​യ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഇ​തു​വ​രെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​താ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ഗ​വ​ർ​ണ​റെ കാ​ണാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഡി​എം​കെ. സ​ർ​ക്കാ​രി​നെ നി​ല​നി​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി എം​എ​ൽ​എ​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന് ഡി​എം​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

National

വിജയ്ക്കെതിരേ അപകീർത്തി; മുൻ ഡിഎംകെ മന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

തൂ​​​ത്തു​​​ക്കു​​​ടി: ഡി​​​എം​​​കെ മു​​​ൻ മ​​​ന്ത്രി അ​​​നി​​​ത ആ​​​ർ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റ​​​സ്റ്റി​​​ൽ. മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​ജോ​​​സ​​​ഫ് വി​​​ജ​​യ്‌​​യെ അ​​​പ​​​മാ​​​നി​​​ക്കും വി​​​ധ​​​ത്തി​​​ൽ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​നി​​​ത ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ അ​​​പേ​​​ക്ഷ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

National

വിജയ്‌‌യുടെ ‘ജ​ന​നാ​യ​ക​ൻ’ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ​ച്ച​ക്കൊ​ടി 

ചെ​ന്നൈ: ‘ജ​ന​നാ​യ​ക​ൻ’ സി​നി​മ​യ്ക്ക് ഒ​ടു​വി​ൽ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ​ച്ച​ക്കൊ​ടി. സെ​ൻ​സ​ർ ത​ട​സം നീ​ങ്ങി​യ​തോ​ടെ ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യോ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​മോ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നി​ർ​മാ​താ​ക്ക​ൾ. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ സി. ​ജോ​സ​ഫ് വി​ജ​യ് നാ​യ​ക​നാ​യ ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി​യി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​ജ​യ് മു​ഴു​വ​ൻ സ​മ​യ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​തി​നു മു​ൻ​പ് അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്ര​മാ​ണി​ത്.

പൊ​ളി​റ്റി​ക്ക​ൽ ആ​ക്‌​ഷ​ൻ ത്രി​ല്ല​റാ​യ ചി​ത്ര​ത്തി​ൽ ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പേ​രാ​യ ‘ടി​വി​കെ’ എ​ന്നാ​ണ് വി​ജ​യ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പേ​ര്. റി​ലീ​സ് വൈ​കി​യ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് ഇ​തു​വ​രെ ക​ണ്ട​ത് 1.2 കോ​ടി ആ​ളു​ക​ളാ​ണ്. എ​ഡി​റ്റിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചി​ത്രം പ​ക​ർ​ത്തി അ​പ്‌​ലോ​ഡ് ചെ​യ്ത കേ​സി​ൽ ഫ്രീ​ലാ​ൻ​സ് എ​ഡി​റ്റ​ർ ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണു പ്ര​തി​ക​ൾ.

Movies

ദളപതി വരുന്നെടാ... ജനനായകൻ റിലീസിന്, ആഘോഷം തുടങ്ങി തമിഴകം, റിലീസ് ജൂലൈയിൽ..?

വിവാദങ്ങൾക്കും അനശ്ചിതത്വങ്ങൾക്കുമൊടുവിൽ, തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ഇളയദളപതി വി​ജ​യ്‌യുടെ ജ​ന​നാ​യ​ക​ൻ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ സെ​ൻ​സ​റിംഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയതായി നിർമാതാക്കൾ അറിയിച്ചു. ഏ​റെ നാ​ള​ത്തെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡിന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ട​ൻ കൈ​മാ​റും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ലു​ട​ൻ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഈ മാസം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​തി​ന് മു​ൻ​പു​ള്ള, അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും ​കാ​ത്തി​രി​ക്കു​ന്ന​ത്. പൂ​ജ ഹെ​ഗ്‌​ഡെ, ബോ​ബി ഡി​യോ​ൾ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​ന്നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി വ​ലി​യ രീ​തി​യി​ലു​ള്ള അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു​പോ​യ​ത്. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് പ​ല​ത​വ​ണ ത​ങ്ങ​ളു​ടെ റി​ലീ​സ് പ്ലാ​നു​ക​ൾ മാ​റ്റിവയ്​ക്കേ​ണ്ട​താ​യും വ​ന്നു. ഡിജിറ്റൽ ബിസിനസിൽ നിർമാതാക്കൾക്ക് വൻ നഷ്ടവും സംഭവിച്ചിരുന്നു.

വി​ജ​യ് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഈ ​പ്രൊ​ജ​ക്റ്റി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും സി​നി​മാ വ്യ​വ​സാ​യ​ത്തി​ലും ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും ശ​ക്ത​മാ​യി​രു​ന്നു.

National

ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ 35 കോ​ടി; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​യി 15 ടി​വി​കെ എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്ക് ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഉ​ത്തം​ഗ​രൈ​യി​ലെ ടി​വി​കെ എം​എ​ൽ​എ എ​ൻ ഇ​ള​യ​രാ​ജ ചെ​ന്നൈ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യം ഐ​പി​ഡി​എ​സ് എ​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ആ​ദ്യ​ത്തെ അ​റ​സ്റ്റ് ചെ​ന്നൈ​യി​ലും മ​റ്റ് ര​ണ്ട് അ​റ​സ്റ്റ് ക​രൂ​രി​ലു​മാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ 35 കോ​ടി വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പ‌ീ​ക്ക​ർ ജെ​സി​ഡി പ്ര​ഭാ​ക​ര​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​യി​രു​ന്നു പ​ണം വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്ന് ഇ​ള​യ​രാ​ജ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

National

ത​മി​ഴ്‌​നാ​ട് മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി പ​രാ​തി; മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ലും അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള സ​ർ​ക്കാ​ർ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ല്ലാ​ത്ത ര​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി ഗു​രു​ത​ര ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും പ​ങ്കെ​ടു​ത്ത വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​എം​കെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ഡി​എം​കെ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഭാ​ര​തി​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളും ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളു​മാ​യ ജോ​ൺ ആ​രോ​ഗ്യ​സാ​മി, വി​ഷ്ണു റെ​ഡ്ഡി എ​ന്നി​വ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​ക മു​റി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​എം​കെ ആ​രോ​പി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

ഭ​ര​ണ​ഘ​ട​ന​യു​ടെ 164(3) വ​കു​പ്പ് പ്ര​കാ​രം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ളു​ടെ​യും ഔ​ദ്യോ​ഗി​ക ഫ​യ​ലു​ക​ളു​ടെ​യും ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ് ആ​ർ.​എ​സ്. ഭാ​ര​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വോ പ​ദ​വി​യോ ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള ന​യ​രൂ​പീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ചോ​ർ​ത്തി ന​ൽ​കി​യ​ത് ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും, ഇ​തി​ന് പി​ന്നി​ൽ പൊ​തു ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

National

ഡി​എം​കെ​യെ ത​ള​ർ​ത്താ​ൻ പു​തി​യ വ്യൂ​ഹം ; ടി​വി​കെയെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് വി​ജ​യ്

ചെ​ന്നൈ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രാ​നി​രി​ക്കെ നി​ർ​ണാ​യ​ക രാ​ഷ്‌ട്രീ​യ നീ​ക്ക​വു​മാ​യി ടി​വി​കെ. ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ചു. ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ഖ്യ​മാ​യി​ട്ട് മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ‌​ടു​ക്കു​മെ​ന്നു ടി​വി​കെ വ്യ​ക്ത​മാ​ക്കി.

ആ​ദ്യ പ​ടി​യാ​യി വി​സി​കെ അ​ധ്യ​ക്ഷ​ൻ തി​രു​മാ​വ​ള​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ബു​സി ആ​ന​ന്ദും ആ​ധ​വ് അ​ർ​ജു​ന​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യാ​ൻ വി​ജ​യ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ലീ​ഗ് , എം​ഡി​എം​കെ പാ​ർ​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും സ​ഖ്യ​ത്തി​ന്‍റെ പേ​രും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ടി​വി​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്‌ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്ന​തി​ന് സൂ​ച​ന ന​ൽ​കി ഒ​മ്പ​ത് വ​ർ​ഷ​ത്തെ ബ​ന്ധ​ത്തി​ന് വി​രാ​മ​മി​ട്ട് വൈ​ക്കോ​യു​ടെ മ​രു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​വും ഡി​എം​കെ സ​ഖ്യ​ത്തി​ൽനിന്നു പി​ന്മാ​റി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് എം​ഡി​എം​കെ​യു​ടെ നീ​ക്കം. അതേസമയം, നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.

Movies

പൊ​ട്ടി​ക്ക​ര​ഞ്ഞ് ശാ​ന്ത​നു, പൂ​ർ​ണി​മ​യെ ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ വി​ജ​യ്

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഭാ​ഗ്യ​രാ​ജി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ്. മൃ​ത​ദേ​ഹ​ത്തി​ൽ പു​ഷ്പ​ഹാ​രം അ​ണി​യി​ച്ച​തി​ന് ശേ​ഷം മ​ക​ൻ ശാ​ന്ത​നു​വി​നെ ആ​ശ്വ​സി​പ്പി​ച്ചു. എ​ന്നാ​ൽ ക​ണ്ണീ​ര​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ശാ​ന്ത​നു വി​ജ​യ്‌​യെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞു.

വി​ജ​യ്‌​യെ ക​ണ്ട​പ്പോ​ൾ ഭാ​ഗ്യ​രാ​ജി​ന്‍റെ ഭാ​ര്യ പൂ​ർ​ണി​മ തേ​ങ്ങ​ൽ അ​ട​ക്കാ​ൻ ക​ഴി​യാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു. പൂ​ർ​ണി​മ​യു​ടെ അ​രി​കി​ൽ മു​ട്ടു​കു​ത്തി നി​ന്ന് വി​ജ​യ് അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ പ്ര​ഭാ​ത​ന​ട​ത്ത​ത്തി​നാ​യി പോ​ക​വെ ഹൃ​ദ​യാ​ഘ​തം സം​ഭ​വി​ച്ചാ​ണ് ഭാ​ഗ്യ​രാ​ജി​ന്‍റെ മ​ര​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് സി​നി​മ​ലോ​കം കേ​ട്ട​ത്.

ര​ണ്ടു​ദി​വ​സം മു​ൻ​പ് ന​ടി ഖു​ഷ്ബു​വി​ന്‍റെ മ​ക​ൾ അ​വ​ന്തി​ക​യു​ടെ വി​വാ​ഹ​ത്തി​ന് കു​ടും​ബ​സ​മേ​തം അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു.

National

ജ​ന​നാ​യ​ക​ൻ സി​നി​മാ നി​ർ​മാ​താ​വി​ന് സ​ർ​ക്കാ​ർ പ​ദ​വി; വി​ജ​യ് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം

ചെ​ന്നൈ: ജ​ന​നാ​യ​ക​ൻ സി​നി​മാ നി​ർ​മാ​താ​വി​ന് സ​ർ​ക്കാ​ർ പ​ദ​വി ന​ൽ​കി വി​ജ​യ് സ​ർ​ക്കാ​ർ. സി​നി​മ നി​ർ​മാ​താ​വാ​യ കെ. ​വെ​ങ്ക​ട്ട​നാ​രാ​യ​ണ​യെ ഡ​ഹി​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​യാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്. ന​ട​പ​ടി​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ജ​ന​നാ​യ​ക​ൻ സി​നി​മാ നി​ർ​മാ​താ​വും കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ഉ​ട​മ​യു​മാ​ണ് ഇ​ദ്ദേ​ഹം. വെ​ങ്ക​ട്ട​ര​മ​ണ ബം​ഗ​ലൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​യ വെ​ങ്ക​ട്ട​നാ​രാ​യ​ണ​യ്ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​ജ​യ്‌‌​യു​ടെ അ​വ​സാ​ന ചി​ത്രം ഇ​പ്പോ​ഴും പെ​ട്ടി​യി​ലാ​ണ്. ജ​ന​നാ​യ​ക​ൻ സി​നി​മ നി​ർ​മി​ച്ചാ​ൽ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​മെ​ന്ന് വി​ജ​യ് പ​റ​ഞ്ഞി​രു​ന്നു. നി​ർ​മാ​താ​വി​ന് 500 കോ​ടി​യു​ടെ ന​ഷ്ട​മെ​ന്നാ​ണ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. എ​ങ്കി​ലും സി​നി​മ നി​ർ​മി​ക്കാ​ൻ ത​യാ​റാ​യി. മ​റ്റാ​രും റി​സ്ക് എ​ടു​ക്കി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് മ​ലേ​ഷ്യ​യി​ലെ ലോ​ഞ്ചി​ൽ വി​ജ​യ് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് വെ​ങ്ക​ട്ട​ര​മ​ണ​യ്ക്ക് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

വി​ജ​യ്‌​യു​ടെ "എ​വി​ടെ നി​ങ്ങ​ളു​ടെ പി​താ​വ്" ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എം.​കെ സ്റ്റാ​ലി​ൻ; "ഞാ​ൻ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്"

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ഉ​ന്ന​യി​ച്ച പ​രി​ഹാ​സ ചോ​ദ്യ​ത്തി​ന് വൈ​കാ​രി​ക മ​റു​പ​ടി​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. നി​യ​മ​സ​ഭ​യി​ൽ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നോ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ചോ​ദി​ച്ച "എ​വി​ടെ നി​ങ്ങ​ളു​ടെ പി​താ​വ്?" എ​ന്ന ചോ​ദ്യ​ത്തി​നാ​ണ്, "ഞാ​ൻ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്" എ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ത്ഥി​യോ​ട് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റാ​ലി​ൻ ഇ​പ്പോ​ൾ നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്താ​ണ്. സ​ഭ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി​ജ​യ്, സ്റ്റാ​ലി​ന്‍റെ സ​ഭ​യി​ലെ അ​സാ​ന്നി​ധ്യ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ​യ​നി​ധി​ക്കെ​തി​രെ ഈ ​ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​ത്. ഇ​ത് ഡി​എം​കെ അ​ണി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ത​നി​ക്കെ​തി​രെ​യു​ള്ള പ​രി​ഹാ​സ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി, താ​ൻ എ​വി​ടെ​യും പോ​യി​ട്ടി​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് ത​ന്‍റെ സ്ഥാ​ന​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ജ​യ്‌​യു​ടെ ഈ ​പ​രാ​മ​ർ​ശം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് ഡി​എം​കെ​യു​ടെ തീ​രു​മാ​നം.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു സീ​റ്റി​ൽ മ​ത്സ​രി​ച്ച് എം.​കെ. സ്റ്റാ​ലി​നെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി​ക്കാ​നു​ള്ള സ​മ്മ​ർ​ദം പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്നും അ​ണി​ക​ളി​ൽ നി​ന്നും ശ​ക്ത​മാ​യി​ട്ടു​ണ്ട്. 2026-ൽ ​അ​ധി​കാ​രം പി​ടി​ച്ച ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വും പ്ര​തി​പ​ക്ഷ​ത്തു​ള്ള ഡി​എം​കെ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ഈ ​സ​ഭാ പ്ര​സം​ഗ​ത്തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ന് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Movies

'കേ​ക്ക് മു​റി​ക്കാ​ൻ വി​ജ​യ് വ​ന്നി​ട്ടി​ല്ല, അ​ത് എ​ഐ ചി​ത്രം': ഗാ​യി​ക സു​ചി​ത്ര

വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ തൃ​ഷ പ​ങ്കു​വ​ച്ച​ത് എ​ഐ ചി​ത്ര​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സു​ചി​ത്ര. ഇ​ത് യ​ഥാ​ർ​ഥ ചി​ത്രം അ​ല്ലെ​ന്നും എ​ഐ നി​ർ​മി​ത​മാ​ണെ​ന്നു​മാ​ണ് സു​ചി​ത്ര​യു​ടെ വാ​ദം.

'അ​ക്ക പ​ങ്കു​വ​ച്ച​ത് എ​ഐ ജ​ന​റേ​റ്റ​ഡ് ചി​ത്ര​മോ? ഞാ​ന്‍ വ​ലി​യ എ​ഐ എ​ക്സ്പേ​ര്‍​ട്ട് ഒ​ന്നു​മ​ല്ല, എ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​രാ​ള്‍ ക​മ​ന്‍റ് ചെ​യ്ത​താ​ണ്. വി​ജ​യ്‌യു​ടെ ഷ​ര്‍​ട്ടി​ന്‍റെ ഫാ​ബ്രി​കോ കോ​ള​റോ സ്വ​ഭാ​വി​ക​മാ​യി തോ​ന്നു​ന്നി​ല്ല.

നി​ങ്ങ​ള്‍ സൂം ​ചെ​യ്ത് നോ​ക്കി​യാ​ല്‍ മ​ന​സി​ലാ​വും എ​ല്ലാം 2ഡി ​ആ​യാ​ണ് കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​ത് ചി​ത്രം വേ​ണ​മെ​ങ്കി​ലും എ​ടു​ത്തു​നോ​ക്കി​ക്കോ​ളൂ, തോ​ളി​ല്‍ എ​ങ്ങ​നെ​യാ​ണ് ഷ​ര്‍​ട്ട് കി​ട​ക്കു​ന്ന​തെ​ന്ന്. അ​ത് ഒ​രു യ​ഥാ​ര്‍​ഥ ഷ​ര്‍​ട്ട​ല്ല. 

വി​ജ​യ്‌യു​​ടെ അ​സം​ബ്ലി​യി​ലെ മു​ഖ​മാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ല്ലാ​യി​ടു​ത്തു​മു​ണ്ട്, ആ ​മു​ഖ​മെ​ടു​ക്കാ​ന്‍ എ​ളു​പ്പ​മാ​ണ്. ഇ​ങ്ങ​നെ​യാ​ണ് എ​ഐ ചി​ത്രം ജ​ന​റേ​റ്റ് ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത്.

ബെ​ര്‍​ത്ത്ഡേ കേ​ക്കി​നൊ​പ്പം മൂ​ന്ന് ടി​റാ​മി​സൂ. അ​തും അ​ത്ര​യും വ​ലി​യ മൂ​ന്ന് ടി​റാ​മി​സൂ. കേ​ക്കി​ന് മു​ക​ളി​ല്‍ പൂ​ക്ക​ള്‍. ഇ​ത്ര​യും വ​ലി​യ പൂ​ക്ക​ള്‍ കൊ​ണ്ട് ആ​രാ​ണ് കേ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ഷ​ര്‍​ട്ടി​ന്‍റെ ഫാ​ബ്രി​ക്കും മേ​ശ​യും ബ്ലെ​ന്‍​ഡാ​യി പോ​യി​ട്ടു​ണ്ട്. ഇ​താ​ണോ കാ​ത​ല്‍. അ​യ്യ​യ്യോ ഭ​യ​മാ​വു​ന്നു,' പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ സു​ചി​ത്ര പ​റ​ഞ്ഞു. 

എ​ന്നാ​ൽ അ​ത് യ​ഥാ​ർ​ഥ ചി​ത്രം ത​ന്നെ​യാ​ണ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ കു​റി​ക്കു​ന്ന​ത്. തൃ​ഷ​യ്ക്ക് ഇ​തൊ​ന്നും കാ​ണി​ച്ച് ക​ള്ളം പ​റ​യേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​ല്പം വൈ​കി​യാ​ണ് തൃ​ഷ​യു​ടെ പോ​സ്റ്റ് എ​ത്തി​യ​ത്. എ​ന്‍റെ ജീ​വി​തം അ​ർ​ഥ​പൂ​ർ​ണ​മാ​ക്കു​ന്ന പ്രി​യ​പ്പെ​ട്ട വ്യ​ക്തി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ എ​ന്നാ​യി​രു​ന്നു തൃ​ഷ​യു​ടെ പോ​സ്റ്റ്.

Movies

ഗ​ർ​ഭി​ണി​ക്ക് വേ​ണ്ടി പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് വി​ജ​യ്; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യാ

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ ഏ​റ്റ​വും പു​തി​യൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കാ​യി പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് വേ​ദി​യി​ൽ നി​ന്ന് സ​ദ​സി​ലേ​യ്ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന​താ​ണ് കൈ​യ​ടി​ക്ക് ഇ​ട​യാ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ട് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മു​ഖേ​ന വൈ​ദ്യു​തി വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ച 401 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ലെ​റ്റ​ർ വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഭ​വം. 

ചെ​ന്നൈ​യി​ലെ പ്ര​ശ​സ്ത​മാ​യ ക​ലൈ​വ​നാ​ർ അ​രം​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 383 അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും, 18 അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫി​സ​ർ​മാ​ർ​ക്കു​മാ​ണ് ച​ട​ങ്ങി​ൽ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യ​ത്. 

വൈ​ദ്യു​തി വ​കു​പ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ അ​ക്ഷ​യാ ല​ക്ഷ്മി എ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. അ​ക്ഷ​യ​യു​ടെ പേ​ര് വേ​ദി​യി​ലേ​ക്ക് അ​നൗ​ൺ​സ് ചെ​യ്ത​പ്പോ​ഴാ​ണ് അ​വ​ർ ഒ​ൻ​പ​ത് മാ​സം പ്രാ​യ​മു​ള്ള ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

Movies

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ൺ​ഫോ​ളോ ചെ​യ്തു, ബ​ർ​ത്ഡേ പോ​സ്റ്റ് വൈ​കി, ഒ​ടു​വി​ൽ ആ​രാ​ധ​ക​ർ​ക്ക് തൃ​ഷ​യു​ടെ ട്വി​സ്റ്റ്

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ബ​ർ​ത്ത് ഡേ ​പോ​സ്റ്റ് വൈ​കു​ന്നു, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വി​ജ​യ്‌​യെ അ​ൺ​ഫോ​ളോ ചെ​യ്യു​ന്നു...​ഇ​തോ​ടെ ചൊ​വ്വാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള​ട​ക്ക​മു​ള്ള​യി​ട​ങ്ങ​ളി​ൽ വി​ജ​യ്-​തൃ​ഷ ബ​ന്ധം മു​റി​ഞ്ഞു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​രാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ തൃ​ഷ​യു​ടെ ആ ​ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റെ​ത്തി.

വി​ജ​യ്‌​യും തൃ​ഷ​യും മാ​ത്ര​മു​ള്ളൊ​രു ചി​ത്ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു ആ​ശം​സ​ക​ൾ. മേ​ശ​പ്പു​റ​ത്ത് വ​ലി​യ പി​ങ്ക്-​വൈ​റ്റ് തീം ​കേ​ക്കും, അ​തി​ന​ടു​ത്ത് മ​റ്റൊ​രു കേ​ക്കും മൂ​ന്ന് ചെ​റി​യ ഡെ​സേ​ർ​ട്ടു​ക​ളും ഉ​ണ്ട്. മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ൽ കേ​ക്കി​ലേ​ക്ക് നോ​ക്കി ചി​രി​ക്കു​ന്ന വി​ജ​യ്‌​യെ​യും, അ​ദ്ദേ​ഹ​ത്തെ സ്നേ​ഹ​ത്തോ​ടെ നോ​ക്കു​ന്ന തൃ​ഷ​യെ​യും കാ​ണാം.

‘‘എ​ല്ലാ​റ്റി​നെ​യും അ​ർ​ഥ​വ​ത്താ​ക്കു​ന്ന ആ ​വ്യ​ക്തി​ക്ക്, ജ​ന്മ​ദി​നാ​ശം​സ​ക​ൾ'' എ​ന്നാ​ണ് തൃ​ഷ കു​റി​ച്ച​ത്.

ഇ​തി​നു​പു​റ​മെ ഏ​ഞ്ച​ൽ ന​മ്പ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന 00:00 എ​ന്ന സം​ഖ്യ​യും തൃ​ഷ ക്യാ​പ്ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ത് വി​ജ​യ്‌​യു​ടെ പു​തി​യ ചി​ത്ര​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. മു​മ്പു​ള്ള ഏ​തെ​ങ്കി​ലും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ നി​ന്നെ​ടു​ത്ത ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്ന സം​ശ​യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​പ്പോ​ഴും തൃ​ഷ വി​ജ​യ്‌​യു​ടെ അ​ക്കൗ​ണ്ട് അ​ൺ​ഫോ​ളോ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

വി​ജ​യ്‍​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യും തൃ​ഷ​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി​രു​ന്നു ഇ​ത്.

പി​ന്നീ​ട് പ​ല പൊ​തു​വേ​ദി​ക​ളി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു. നി​ർ​മാ​താ​വാ​യ ക​ല്‍​പ്പാ​ത്തി സു​രേ​ഷി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് എ​ത്തി​യ​ത്. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി‌​ഞ്ജ ചെ​യ്യു​ന്ന ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നും തൃ​ഷ എ​ത്തി​യി​രു​ന്നു.

അ​ന്ന് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​വു​മാ​യി​രു​ന്നു തൃ​ഷ. അ​ജി​ത്തി​ന്‍റെ അ​മ്മ മ​രി​ച്ച​പ്പോ​ള്‍ അ​നു​ശോ​ചി​ക്കാ​ൻ വി​ജ​യ് എ​ത്തി​യ​പ്പോ​ഴും ഒ​പ്പം തൃ​ഷ​യു​ണ്ടാ​യി​രു​ന്നു.

 

 

 

 

Viral

റൂ​ട്ടും മാ​റ്റി, മൂ​ഡും മാ​റ്റി ദ​ള​പ​തി; മൂ​കാം​ബി​കാ യാ​ത്ര​യി​ലെ വി​ജ​യ്‌​യു​ടെ ഡ്രൈ​വിം​ഗ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു!

ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ആ​രാ​ധ​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്.

സാ​ധാ​ര​ണ​യാ​യി വ​ൻ സു​ര​ക്ഷാ അ​ക​മ്പ​ടി​യോ​ടെ മാ​ത്രം സ​ഞ്ച​രി​ക്കാ​റു​ള്ള വി​ജ​യ്, ഇ​ത്ത​വ​ണ ത​ന്‍റെ കോ​ൺ​വോ​യി​യി​ലെ കാ​ർ സ്വ​യം ഡ്രൈ​വ് ചെ​യ്താ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ജ​ന​പ്രി​യ​നാ​യ ഒ​രു സൂ​പ്പ​ർ​താ​ര​വും രാ​ഷ്ട്രീ​യ നേ​താ​വും യാ​തൊ​രു​വി​ധ വി​മു​ഖ​ത​യു​മി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ സ്റ്റി​യ​റി​ങ് കൈ​യി​ലെ​ടു​ത്ത​ത് കാ​ഴ്ച​ക്കാ​രി​ൽ വ​ലി​യ കൗ​തു​ക​മു​ണ​ർ​ത്തി.

ത​ങ്ങ​ളു​ടെ പ്രി​യ​താ​രം വാ​ഹ​നം ഓ​ടി​ച്ചു​പോ​കു​ന്ന അ​പൂ​ർ​വ്വ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ കാ​ത്തു​നി​ന്ന ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ക്യാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തി​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​രു​ക​യും ചെ​യ്തു.

എ​ത്ര വ​ലി​യ ജ​ന​പ്രീ​തി​യും പ​ദ​വി​യു​മു​ണ്ടെ​ങ്കി​ലും വി​ജ​യ് പു​ല​ർ​ത്തു​ന്ന ഈ ​ലാ​ളി​ത്യ​വും എ​ളി​മ​യു​മാ​ണ് അ​ദ്ദേ​ഹ​ത്തെ മ​റ്റു​ള്ള​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന അ​ഭി​പ്രാ​യം.

ഈ ​വേ​റി​ട്ട പെ​രു​മാ​റ്റം ജ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​നു​ള്ള ആ​ത്മ​ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ആ​രാ​ധ​ക​ർ വി​ല​യി​രു​ത്തു​ന്നു. വി​ജ​യ്‌​യു​ടെ മൂ​കാം​ബി​കാ ക്ഷേ​ത്ര ദ​ർ​ശ​നം ഇ​തി​ന​കം ത​ന്നെ വ​ലി​യ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നെ​ങ്കി​ലും, യാ​ത്ര​യ്ക്കി​ട​യി​ലെ ഈ ​അ​പ്ര​തീ​ക്ഷി​ത ഡ്രൈ​വിം​ഗ് ആ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ മാ​സ് പ്ര​ക​ട​ന​ങ്ങ​ൾ​ക്ക​പ്പു​റം ജീ​വി​ത​ത്തി​ലും അ​ദ്ദേ​ഹം പു​ല​ർ​ത്തു​ന്ന ഈ ​വി​ന​യം ഏ​റെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ സ്നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

 

Movies

വി​ജ​യ് - സം​ഗീ​ത വി​വാ​ഹ മോ​ച​ന ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കും

വി​ജ​യ് - സം​ഗീ​ത വി​വാ​ഹ മോ​ച​ന കേ​സ് ചെ​ങ്ക​ൽ​പ്പെ​ട്ട് കു​ടും​ബ​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​രു​വ​രും വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സ് വ​ഴി കോ​ട​തി ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഹാ​ജ​രാ​വു​ക​യെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഗീ​ത വി​വാ​ഹ​മോ​ച​ന ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. 2021 മു​ത​ൽ വി​ജ​യ്‌​ക്ക് ഒ​രു സ​ഹ​ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഹ​ർ​ജി​യി​ലു​ണ്ടാ​യി​രു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​ര​ണ ച​ട​ങ്ങു​ക​ളി​ലോ മു​ഖ്യ​മ​ന്ത്രി​യാ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലോ സം​ഗീ​ത​യോ മ​ക്ക​ളോ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ന​ടി തൃ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​ന്ന ഗോ​സി​പ്പു​ക​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

നേ​ര​ത്തെ ഇ​രു​വ​രും ത​മ്മി​ൽ ര​മ്യ​ത​യി​ലെ​ത്താ​ൻ വി​ജ​യ്‌​യു​ടെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ സൗ​ഹാ​ർ​ദ​പ​ര​മാ​യി ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ങ്കി​ലും ഇ​രു​പ​ക്ഷ​ത്തു​നി​ന്നും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല.

National

ഡ​ൽ​ഹി​യി​ൽ രാ​ഹു​ലി​നെ​യും സോ​ണി​യ ഗാ​ന്ധി​യെ​യും ക​ണ്ട് വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സി. ​ജോ​സ​ഫ് വി​ജ​യ്. മൂ​ന്ന് ദി​വ​സ​ത്തെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ‌​ടി​ക്കാ​ഴ്ച. സോ​ണി​യ ഗാ​ന്ധി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു കൂ​ട‌ി​ക്കാ​ഴ്ച. വ്യാ​ഴാ​ഴ്ച ന​ട‌​ക്കു​ന്ന നീ​തി ആ​യോ​ഗ് ഗ​വേ​ർ​ണിം​ഗ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ര​ണ്ടാ​മ​ത് ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ൽ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വി​ജ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​മാ​യും വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

National

വി​ജ​യ്​ക്ക് പു​തി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി? ഭാ​ര്യ സം​ഗീ​ത ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ൻ വി​ജ​യ്‌‌യു​ടെ രാ​ഷ്‌ട്രീയ വ​ള​ർ​ച്ച​യ്ക്ക് ത​ട​യി​ടാ​ൻ ബി​ജെ​പി​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗ​ത്തെ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള രാ​ഷ്‌ട്രീയ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. പ്ര​മു​ഖ ന​ടി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ഒ​രാ​ളാ​ണ് സം​ഗീ​ത​യെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

 വി​ജ​യി​യു​മാ​യി ഏ​റ്റ​വും വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​മു​ള്ള ഒ​രാ​ൾ എ​തി​ർ​ചേ​രി​യി​ലെ പ്ര​മു​ഖ പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് ത​മി​ഴ്‌​നാ​ട് രാ​ഷ്‌ട്രീയ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് രാ​ഷ്‌ട്രീയ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. നി​ല​വി​ൽ വി​ജ​യി​യു​ടെ​യും സം​ഗീ​ത​യു​ടെ​യും ര​ണ്ട് മ​ക്ക​ളും അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.

വി​ജ​യി​യു​ടെ രാഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ളി​ലോ തു​ട​ർ​ന്നു​ണ്ടാ​യ വി​ജ​യ​ഘോ​ഷ​ങ്ങ​ളി​ലോ സം​ഗീ​ത​യെ​യോ മ​ക്ക​ളെ​യോ കാ​ണാ​തി​രു​ന്ന​ത് നേ​ര​ത്തെ ത​ന്നെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നി​ടെ ച​ട​ങ്ങു​ക​ളി​ൽ ന​ടി തൃ​ഷ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​തും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സം​ഗീ​ത സ​മ​ർ​പ്പി​ച്ച വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഈ ​മാ​സം അ​വ​സാ​നം ചെ​ങ്ക​ൽ​പെ​ട്ട് കുടുംബ കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

Movies

മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ച് ഖു​ശ്ബു

മ​ക​ൾ അ​വ​ന്തി​ക​യു​ടെ ക​ല്യാ​ണം മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ച് ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു. വി​ജ​യ്‌​യു​ടെ ചെ​ന്നൈ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഖു​ശ്ബു​വി​നൊ​പ്പം ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ സു​ന്ദ​ർ സി, ​മ​ക്ക​ളാ​യ അ​വ​ന്തി​ക, ആ​ന​ന്ദി​ത, പ്ര​തി​ശ്രു​ത വ​ര​ൻ ശ്രാ​വ​ൺ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ‘പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​ൻ’ എ​ന്നാ​ണ് ഖു​ശ്ബു വി​ജ​യ്യെ വി​ശേ​ഷി​പ്പി​ച്ച​ത്.

ഖു​ശ്ബു​വി​ന്‍റെ വാ​ക്കു​ക​ള്‍:‘​ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ളു​ള്ള​തും മ​റ​ക്കാ​നാ​കാ​ത്ത​തു​മാ​യ ഒ​രു ദി​വ​സ​മാ​ണി​ന്ന്. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും എ​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നു​മാ​യ വി​ജ​യ്യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും എ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്, അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത് എ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും നി​റ​യ്ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ൾ അ​തി​യാ​യ സ​ന്തോ​ഷം തോ​ന്നി, അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ക​ണ്ണെ​ടു​ക്കാ​ൻ പോ​ലും അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല.

തി​ര​ക്കി​ട്ട ജോ​ലി​ക​ൾ​ക്കി​ട​യി​ലും, അ​ദ്ദേ​ഹം ഞ​ങ്ങ​ളെ എ​പ്പോ​ഴും സ്നേ​ഹ​ത്തോ​ടെ​യും ഊ​ഷ്മ​ള​ത​യോ​ടെ​യും മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി​യോ​ടെ​യു​മാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്‍റെ പ്രി​യ സ​ഹോ​ദ​രാ, താ​ങ്ക​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യ​ത്തി​നും സ്നേ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഒ​രാ​യി​രം ന​ന്ദി. വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ് ഈ ​സ്നേ​ഹം’ ഖു​ശ്ബു കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ​യും ഖു​ശ്ബു​വും കു​ടും​ബ​വും വി​വാ​ഹം ക്ഷ​ണി​ച്ചി​രു​ന്നു.

National

രാജ്യസഭാ സീറ്റ് കോൺഗ്രസിനു വിട്ടുനൽകി ടിവികെ

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഒ​​ഴി​​വു വ​​ന്ന ഏ​​ക രാ​​ജ്യ​​സ​​ഭാ സീ​​റ്റ് കോ​​ൺ​​ഗ്ര​​സി​​നു വി​​ട്ടു​​ന​​ല്കി ടി​​വി​​കെ. മു​​ഖ്യ​​മ​​ന്ത്രി സി. ​​ജോ​​സ​​ഫ് വി​​ജ​​യ് ആ​​ണ് ഇ​​ക്കാ​​ര്യം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

അ​​ണ്ണാ ഡി​​എം​​കെ അം​​ഗം സി.​​വി. ഷ​​ൺ​​മു​​ഖം രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണ് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഷ​​ൺ​​മു​​ഖം രാ​​ജി​​വ​​ച്ച​​ത്.

കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ പി. ​​ചി​​ദം​​ബ​​ര​​വും ഗി​​രീ​​ഷ് ചോ​​ദാ​​ൻ​​ക​​റും ടി​​വി​​കെ നേ​​താ​​ക്ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് രാ​​ജ്യ​​സ​​ഭാ സീ​​റ്റ് കോ​​ൺ​​ഗ്ര​​സി​​നു ല​​ഭി​​ച്ച​​ത്.

Movies

അ​തെ​ന്താ ന​മ്മ​ളെ​പ്പോ​ലു​ള്ള​വ​ർ​ കോ​ട്ടും സ്യൂ​ട്ടും ധ​രി​ക്കാ​ൻ പ​റ്റി​ല്ലേ? വ​സ്ത്ര​ധാ​ര​ണ ച​ർ​ച്ച​യി​ൽ വി​ജ​യ്

നി​യ​മ​സ​ഭ​യി​ലും ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ലും ധ​രി​ക്കു​ന്ന വേ​ഷ​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ പ്ര​തി​ക​രി​ച്ച ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്.

അ​ധി​കാ​ര ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മു​ള്ള​ത​ല്ല കോ​ട്ടും സ്യൂ​ട്ടു​മെ​ന്നും അ​ത് താ​ൻ മ​നഃ​പ്പൂ​ർ​വ്വം ധ​രി​ക്കു​ന്ന​താ​ണെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ക​റു​പ്പും വെ​ളു​പ്പും ചേ​ർ​ന്ന സ്യൂ​ട്ട് ധ​രി​ക്കു​ന്ന​ത് സു​താ​ര്യ​ത​യു​ടെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി. താ​ൻ മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യും പി​ന്നീ​ട് രാ​ജി വ​യ്ക്കു​ക​യും ചെ​യ്ത തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് എ​ത്തി​യ​ത്.

‘‘ഞാ​ൻ അ​ടു​ത്തി​ടെ​യാ​യി ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് പ​ല​രും സം​സാ​രി​ക്കു​ന്നു​ണ്ട്. ന​മു​ക്ക് കോ​ട്ടും സ്യൂ​ട്ടും ധ​രി​ക്കാ​ൻ പാ​ടി​ല്ലേ? അ​ത് അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മു​ള്ള​താ​ണോ? 

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. ഞാ​ൻ മ​നഃ​പൂ​ർ​വ​മാ​ണ് ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്, പൊ​തു​ജീ​വി​ത​ത്തോ​ടു​ള്ള എ​ന്‍റെ സ​മീ​പ​ന​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഞാ​ൻ ഒ​രു​പാ​ട് നി​റ​ങ്ങ​ളു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​റി​ല്ല.

ന​മ്മു​ടെ​യെ​ല്ലാം ഹൃ​ദ​യ​ങ്ങ​ളെ​പ്പോ​ലെ ഇ​ത് വെ​റും ക​റു​പ്പും വെ​ളു​പ്പും മാ​ത്ര​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഞാ​ൻ ല​ളി​ത​നാ​യും സു​താ​ര്യ​നാ​യും തു​ട​രു​മെ​ന്ന് കാ​ണി​ക്കാ​നാ​ണ് ഈ ​നി​റ​ങ്ങ​ൾ ഉ​ള്ള വ​സ്ത്രം തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​റു​പ്പ് നി​റം എ​ന്തി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നും ഞാ​ൻ വി​ശ​ദീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല, അ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ് 

ഞാ​ൻ നീ​ണ്ട വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ള​ല്ല, ആ​വ​ശ്യ​മി​ല്ലാ​തെ സം​സാ​രി​ക്കാ​റു​മി​ല്ല. എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​ത് പോ​ലെ പ​ര​മാ​വ​ധി 20 മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മേ ഞാ​ൻ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കാ​റു​ള്ളൂ. 

ഭ​ര​ണ​ത്തി​ലും ജ​ന​സേ​വ​ന​ത്തി​ലും മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ജ​ന​ങ്ങ​ൾ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​നി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ൾ ത​ന്നെ നോ​ക്കി​ക്കൊ​ള്ളും.’’ ജോ​സ​ഫ് വി​ജ​യ് പ​റ​ഞ്ഞു.

National

"ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യ​ല്ല, മു​ഖ്യ​സേ​വ​ക​ൻ!" ത​മി​ഴ​ക​ത്തെ ഇ​ള​ക്കി​മ​റി​ച്ച് വി​ജ​യ്‌​യു​ടെ പ്ര​സം​ഗം

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌. താ​ൻ വി​ജ​യി​ച്ച തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ സം​ഘ​ടി​പ്പി​ച്ച വ​ൻ ജ​ന​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ അ​ക്ക​മി​ട്ട് വി​മ​ർ​ശി​ച്ച് വി​ജ​യ് ആ​ഞ്ഞ​ടി​ച്ച​ത്. "ഞാ​ൻ നി​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​യ​ല്ല, മ​റി​ച്ച് ത​മി​ഴ​ക മ​ക്ക​ളു​ടെ മു​ഖ്യ​സേ​വ​ക​നാ​ണ്" എ​ന്ന വി​ജ​യ്‌​യു​ടെ പ്ര​ഖ്യാ​പ​നം വ​ൻ ജ​നാ​ര​വ​ത്തോ​ടെ​യാ​ണ് തി​രു​ച്ചി ജ​ന​ത സ്വീ​ക​രി​ച്ച​ത്.

ത​ന്‍റെ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കും വേ​ദി​യി​ൽ വി​ജ​യ് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി. ത​നി​ക്ക് എ​തി​രാ​ളി​ക​ൾ ഇ​ല്ലെ​ന്ന് ആ​രും പ​റ​യേ​ണ്ട​തി​ല്ലെ​ന്നും, ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​നി മ​ത്സ​രം ഡി​എം​കെ​യും ത​ന്‍റെ പാ​ർ​ട്ടി​യാ​യ ടി​വി​കെ​യും ത​മ്മി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ട​യി​ൽ മൂ​ന്നാ​മ​തൊ​രു ശ​ക്തി​ക്ക് സ്ഥാ​ന​മി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മാ​ത്രം സ​ജീ​വ​മാ​യി ക​ളം നി​റ​യാ​ൻ ശ്ര​മി​ക്കു​ന്ന ഡി​എം​കെ നേ​താ​ക്ക​ളെ വേ​ദി​യി​ൽ വി​ജ​യ് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പ​രി​ഹ​സി​ച്ച​ത്.

"എ​ൻ നെ​ഞ്ചി​ൽ കു​ടി​യി​രി​ക്കും ത​മി​ഴ​ക മ​ക്ക​ൾ" എ​ന്ന് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത വി​ജ​യ്, ത​മി​ഴ്‌​നാ​ട്ടി​ലെ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും പ്ര​തി​നി​ധി​യാ​ണ് താ​നെ​ന്നും വ്യ​ക്ത​മാ​ക്കി. ത​ന്നെ​യും ജ​ന​ങ്ങ​ളെ​യും ത​മ്മി​ൽ അ​ക​റ്റാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും നാ​ളെ​യും ഈ ​ബ​ന്ധം ഇ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ഈ ​ആ​ദ്യ പ്ര​സം​ഗം വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ത​മി​ഴ് ജ​ന​ത ഏ​റ്റെ​ടു​ത്ത​ത്.

Movies

അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ജി​ത്തി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഓ​ടി​യെ​ത്തി വി​ജ​യ്; ഒ​പ്പം തൃ​ഷ​യും

ന​ട​ൻ അ​ജി​ത്തി​ന്‍റെ മാ​താ​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ഓ​ടി​യെ​ത്തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് വി​ജ​യ് അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. വി​ജ​യ്‌​ക്കൊ​പ്പം ത​ന്നെ തൃ​ഷ​യും എ​ത്തി. ഇ​രു​വ​രും ഒ​രേ കാ​റി​ലാ​ണ് എ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് അ​ജി​ത്തി​ന്‍റെ അ​മ്മ മോ​ഹി​നി മ​ണി അ​ന്ത​രി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​ജി​ത്തി​ന്‍റെ ചെ​ന്നൈ ഇ​ഞ്ച​മ്പാ​ക്ക​ത്തെ വീ​ട്ടി​ലേ​ക്കാ​ണ് വി​ജ​യ് എ​ത്തി​യ​ത്. വെ​ള്ള ഷ​ർ​ട്ടും ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള പാ​ന്‍റ്സും ധ​രി​ച്ച് ന​ഗ്ന​പാ​ദ​നാ​യാ​ണ് ഉ​റ്റ​സു​ഹൃ​ത്തി​നെ കാ​ണാ​ൻ വി​ജ​യ് എ​ത്തി​യ​ത്.

വി​ജ​യ്യെ കാ​ത്തി​രു​ന്ന അ​ജി​ത്തി​നെ കെ​ട്ടി​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

അ​മ്മ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ് ദു​ബാ​യി​ലാ​യി​രു​ന്ന അ​ജി​ത് ചെ​ന്നൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. 2023 മാ​ർ​ച്ചി​ലാ​യി​രു​ന്നു അ​ജി​ത്തി​ന്‍റെ പി​താ​വ് പി.​എ​സ്. മ​ണി അ​ന്ത​രി​ച്ച​ത്.

Movies

ഇ​തൊ​രു സി​നി​മ സ്റ്റെ​ൽ കൂ​ടി​ക്കാ​ഴ്ച​യ​ല്ല; പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ൻ​പി​ൽ വി​ജ​യ്‌​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴു​ള്ള ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ വ​സ്ത്ര​ധാ​ര​ണം വി​മ​ർ​ശ​ന​ങ്ങ​ളേ​റ്റു​വാ​ങ്ങു​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വെ​ള്ള ഷ​ർ​ട്ടും ക​റു​ത്ത ബ്ലേ​സ​റു​മി​ട്ടാ​ണ് വി​ജ​യ് എ​ത്തി​യ​ത്.

എ​ന്നാ​ൽ, ഷ​ർ​ട്ടി​ന്‍റെ ആ​ദ്യ ബ​ട്ട​ണു​ക​ൾ ഇ​ടാ​ത്ത​തി​നാ​ൽ ഇ​തി​നു​ള്ളി​ൽ വി​ജ​യ് ധ​രി​ച്ച ബ​നി​യ​ൻ കാ​ണു​ന്ന​താ​ണ് വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ കു​റ​ച്ച് ശ്ര​ദ്ധ കാ​ണി​ക്ക​ണ​മെ​ന്ന് ഒ​രു പ​റ്റം വി​മ​ർ​ശി​ക്കു​ന്നു. എ​ന്നാ​ൽ വി​ജ​യ് വ​ള​രെ റി​ലാ​ക്സ്ഡ് ആ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​തെ​ന്നും ചി​ല​പ്പോ​ൾ അ​ത് ശ്ര​ദ്ധി​ച്ചു​കാ​ണി​ല്ലെ​ന്നും മ​റ്റൊ​രു കൂ​ട്ട​ർ വാ​ദി​ക്കു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ആ​യ സേ​വാ തീ​ർ​ഥി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്ലാം വൈ​റ്റ് ഷ​ർ​ട്ടും ബ്ലാ​ക് ബ്ലേ​സ​റും ധ​രി​ച്ചാ​ണ് വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ ബ്ലേ​സ​റി​നൊ​പ്പം ധ​രി​ച്ച ഷ​ർ​ട്ട് അ​ല​സ​മാ​യി​ട്ട​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്. 

Movies

മോ​ദി​യെ ക​ണ്ട ശേ​ഷം വി​ജ​യ്‌ ഫോ​ണി​ല്‍ വി​ളി​ച്ചു: സു​രേ​ഷ് ഗോ​പി

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌ ഫോ​ണി​ല്‍ വി​ളി​ച്ചു​വെ​ന്നും കൈ​കോ​ർ​ത്ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ന​ട​നും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് വി​ജ​യ് സു​രേ​ഷ് ഗോ​പി​യെ വി​ളി​ച്ച​ത്.

കേ​വ​ല സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ന​പ്പു​റം രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി എ​ങ്ങ​നെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു​വെ​ന്നും സു​രേ​ഷ് ഗോ​പി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

''ബ​ഹു​മാ​ന​പ്പെ​ട്ട ഭാ​ര​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ജി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം, എ​ന്‍റെ പ്രി​യ സു​ഹൃ​ത്തും ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ നാ​യ​ക​നു​മാ​യ ജോ​സ​ഫ് വി​ജ​യ് എ​ന്നെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യു​ണ്ടാ​യി. സൗ​ഹൃ​ദം പ​ങ്കു​വെ​ക്ക​ലി​ന​പ്പു​റം, രാ​ജ്യ​ത്തി​ന്‍റെ​യും ന​മ്മു​ടെ ജ​ന​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി എ​ങ്ങ​നെ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഞ​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും സം​സാ​രി​ച്ച​ത്.

കേ​ര​ളം - ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഭാ​ര​ത​ത്തി​ന്റെ പു​രോ​ഗ​തി​ക്കു​മാ​യി ഒ​രേ മ​ന​സോ​ടെ, കൈ​കോ​ര്‍​ത്ത് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഞ​ങ്ങ​ള്‍ ഉ​റ​പ്പു​ന​ല്‍​കി.

പ്രി​യ സ​ഹോ​ദ​ര​ന്‍, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള എ​ല്ലാ ജ​ന​സേ​വ​ന യാ​ത്ര​ക​ള്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ള്‍'' എ​ന്നും സു​രേ​ഷ് ഗോ​പി കു​റി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ സേ​വാ തീ​ർ​ഥി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ 20 മി​നി​റ്റോ​ളം കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു​നി​ന്നു.

National

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​പ​ദ​വി​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി . സേ​വാ​തീ​ർ​ഥി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ഇ​രു​പ​ത് മി​നി​റ്റോ​ളം നീ​ണ്ടു.

ത​മി​ഴ്നാ​ടി​ന്‍റെ സം​സ്ഥാ​ന ഗാ​ന​മാ​യ ’ത​മി​ഴ് താ​യ് വാ​ഴ്ത്ത്’ സ​ർ​ക്കാ​ർ ച​ട​ങ്ങു​ക​ളി​ൽ ആ​ദ്യം ആ​ല​പി​ക്കു​ന്ന കീ​ഴ്‌വഴക്കം തു​ട​ര​ണ​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ലെ മേ​ക്കാ​ദാ​ട്ടു​വി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​നു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന് അ​ദ്ദേ​ഹം കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. രാ​വി​ലെ സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന വി​ജ​യ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ​യും കാ​ണു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

National

ത​മി​ഴ്നാ​ട്ടി​ൽ ഗോ​വ​ധം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു; അ​സാ​ധാ​ര​ണ ഉ​ത്ത​ര​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഗോ​വ​ധം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ബ​ക്രീ​ദി​ന് പൊ​തു​വി​ട​ങ്ങ​ളി​ൽ ക​ന്നു​കാ​ലി ക​ശാ​പ്പ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ്.

അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത് അ​ല്ലാ​തെ പൊ​തു​വി​ട​ങ്ങ​ളി​ൽ ബ​ക്രീ​ദി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​ന്നു​കാ​ലി ക​ശാ​പ്പ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി നേ​താ​വ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

വ​ഴി​യ​രി​കി​ലോ തു​റ​സാ​യ സ്ഥ​ല​ത്തോ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ഗോ​വ​ധം പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന് പോ​ലും ഈ ​ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഉ​ത്ത​ര​വ് ലം​ഘി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റി​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ന്‍റെ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

Movies

വി​ജ​യ്‌​യ്ക്ക് ഞ​ങ്ങ​ളു​ടെ വ​ക വ​ലി​യൊ​രു വി​സി​ൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തി​ൽ വി​ശാ​ൽ

തി​യ​റ്റ​റു​ക​ളി​ൽ ദി​വ​സേ​ന അ‍​ഞ്ച് ഷോ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ട​ൻ വി​ശാ​ൽ. ഇ​ത് സി​നി​മ​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​ന് വ​ലി​യൊ​രു മാ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്നും വി​ശാ​ൽ പ​റ​യു​ന്നു.

''ജ​ന​പ്രി​യ​നാ​യ പ്രി​യ മു​ഖ്യ​മ​ന്ത്രി വി​ജ​യ് അ​വ​ർ​ക​ൾ​ക്ക് ന​ന്ദി. ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കു​ക​യും, സി​നി​മ​ക​ൾ തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ചി​ത്ര​ങ്ങ​ൾ​ക്കും പ്ര​തി​ദി​നം അ​ഞ്ച് ഷോ​ക​ൾ വീ​തം അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​തി​ന് ന​ന്ദി. ഇ​ത് സി​നി​മ​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​ന് വ​ലി​യൊ​രു മാ​റ്റം സൃ​ഷ്ടി​ക്കും.

 

Movies

കേ​ര​ള​ത്തി​ൽ ടി​വി​കെ തു​ട​ങ്ങി​യാ​ൽ എ​ന്താ​ണ് പ്ര​ശ്നം, വി​ജ​യ്‌​യെ വി​മ​ർ​ശി​ക്കാ​ൻ വ​ര​ട്ടെ: സു​രേ​ഷ് ഗോ​പി  

ന​ട​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യെ പി​ന്തു​ണ​ച്ച് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. സ്വ​യം പ്ര​വ​ർ​ത്തി​ച്ച് തെ​ളി​യാ​ൻ വി​ജ​യ്ക്ക് സ​മ​യം ന​ൽ​ക​ണ​മെ​ന്നും അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യ ഉ​ട​ൻ വി​മ​ർ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ടി​വി​കെ തു​ട​ങ്ങി​യാ​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

‘‘മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ്ര​വ​ർ​ത്തി​ക്ക​ട്ടെ. അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ച് സ്വ​യം തെ​ളി​യി​ക്ക​ട്ടെ. അ​തി​നു​മു​മ്പ് അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്ക​ട്ടെ.

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യം നേ​ടി​യ പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് പ്ര​ശ്നം? അ​ദ്ദേ​ഹം വ​രു​ന്നു​ണ്ടെ​ങ്കി​ൽ വ​ര​ട്ടെ. അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന എ​വി​ടെ​യും (കേ​ര​ള​ത്തി​ൽ) വ​ന്ന് തു​ട​ങ്ങ​ട്ടെ. എ​ല്ലാ​വ​രും വ​ന്ന് ലോ​ക​ത്തി​നും ത​മി​ഴ് ജ​ന​ത​യ്ക്കും പ്ര​യോ​ജ​നം ചെ​യ്യ​ട്ടെ.’’​സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വി​ജ​യ്‌​യു​ടെ ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ പാ​ർ​ട്ടി കേ​ര​ള​ത്തി​ലും തു​ട​ങ്ങു​ക​യാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ൽ ത​മി​ഴ്നാ​ടി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വെ​ങ്ങ​പ്പ​ള്ളി​യി​ലാ​ണ് പാ​ർ​ട്ടി​യു​ടെ ആ​ദ്യ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള വെ​ങ്ങ​പ്പ​ള്ളി​യി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ‘മൈ ​ടി​വി​കെ’​എ​ന്ന ആ​പ്പ് വ​ഴി യൂ​ണി​റ്റ് റ​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

സ​ഫ്‌​വാ​ൻ ഖ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തം​ഗ യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ് വെ​ങ്ങ​പ്പ​ള്ളി​യി​ൽ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

National

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല; ‘അ​ദ്ദേ​ഹം ജോ​ലി ചെ​യ്യ​ട്ടെ’ എ​ന്ന് സു​രേ​ഷ് ഗോ​പി

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ൽ വ​ൻ വി​ജ​യം നേ​ടി പു​തു​താ​യി അ​ധി​കാ​ര​മേ​റ്റ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യെ വി​ല​യി​രു​ത്താ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക, ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കോ​യ​മ്പ​ത്തൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​മി​ഴ്‌​നാ​ടി​ന് പു​റ​ത്തേ​ക്ക്, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും, ഒ​രു ത​മി​ഴ് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക്ക് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മ​ന്ത്രി ത​ന്‍റേ​താ​യ ശൈ​ലി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

"അ​ദ്ദേ​ഹം ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റി​ട്ട​ല്ലേ ഉ​ള്ളൂ. ഇ​പ്പോ​ൾ ത​ന്നെ അ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് വ​ള​രെ നേ​ര​ത്തെ​യാ​യി​പ്പോ​കും. അ​ദ്ദേ​ഹം ആ​ദ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി ചെ​യ്യ​ട്ടെ." - സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ടി​വി​കെ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി.

 

National

സി​നി​മ​യ​ല്ല രാ​ഷ്ട്രീ​യം; ടി​വി​കെ സ​ർ​ക്കാ​ർ ഏ​ത് നി​മി​ഷ​വും വീ​ഴു​മെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: ടി​വി​കെ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ.​സ്റ്റാ​ലി​ൻ. വി​ജ​യ് സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷം തി​ക​യ്ക്കി​ല്ലെ​ന്നും ഡി​എം​കെ​യു​ടെ ക​രു​ണ​യി​ലാ​ണ് ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ജ​ന​പ്രീ​തി​യു​ടെ പു​റ​ത്തു​ണ്ടാ​യ ഈ ​ഭ​ര​ണം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ രാ​ഷ്ട്രീ​യ ത​രം​ഗ​ത്തേ​ക്കാ​ൾ ഉ​പ​രി ഒ​രു സി​നി​മാ സു​നാ​മി എ​ന്നാ​ണ് സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര താ​രം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച ആ​വേ​ശ​ത്തി​ൽ
വോ​ട്ട​ർ​മാ​ർ അ​വ​രെ പി​ന്തു​ണ​ച്ചു. ഇ​തു രാ​ഷ്‌​ട്രീ​യ വി​ജ​യ​മ​ല്ലെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷ​മാ​യ 118 സീ​റ്റു​ക​ൾ മ​റി​ക​ട​ക്കാ​ൻ ടി​വി​കെ​യ്ക്ക് സ്വ​ന്തം നി​ല​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​ന്ന​ത് ഡി​എം​കെ​യു​ടെ ക​രു​ണ​യി​ലാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഏ​ത് നി​മി​ഷം വേ​ണ​മെ​ങ്കി​ലും ഈ ​സ​ർ​ക്കാ​ർ താ​ഴെ​വീ​ഴാ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

വി​ജ​യ് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു: ടി​വി​കെയുടെ 21 പേ​രും കോ​ൺ​ഗ്ര​സിന്‍റെ ര​ണ്ടു പേ​രും; മു​സ്‌​ലിം ലീ​ഗും വി​സി​കെ​യും ത​ത്കാ​ല​മി​ല്ല

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു. പു​തു​താ​യി 23 എം​എ​ൽ​എ​മാ​രാ​ണ് മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ൽ നി​ന്ന് 21 പേ​രും സ​ഖ്യ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ര​ണ്ട് പേ​രു​മാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്‌​ലിം ലീ​ഗും വി​ടു​ത​ലൈ ചി​രു​തൈ​ഗ​ൾ ക​ക്ഷി​യും ഈ ​ഘ​ട്ട​ത്തി​ൽ മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​യി​ട്ടി​ല്ല. ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കും ഓ​രോ മ​ന്ത്രി​സ്ഥാ​നം വീ​തം മാ​റ്റി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​വ​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​ല​വി​ൽ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കു​ന്ന സി​പി​ഐ, സി​പി​എം, വി​സി​കെ, ഐ​യു​എം​എ​ൽ ക​ക്ഷി​ക​ളെ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ ടി​വി​കെ നേ​തൃ​ത്വം ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. മേ​യ് 10-നാ​ണ് ഒ​ൻ​പ​ത് മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 23 പേ​ർ കൂ​ടി എ​ത്തി​യ​തോ​ടെ വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലെ ആ​കെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 32 ആ​യി. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ലം അ​നു​സ​രി​ച്ച് പ​ര​മാ​വ​ധി 35 മ​ന്ത്രി​മാ​രെ വ​രെ ഉ​ൾ​പ്പെ​ടു​ത്താം.

ബാ​ക്കി​യു​ള്ള 3 മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ടി​വി​കെ​യി​ൽ നി​ന്ന് ശ്രീ​നാ​ഥ്, ക​മ​ലി എ​സ്, സി. ​വി​ജ​യ​ല​ക്ഷ്മി, ആ​ർ.​വി. ര​ഞ്ജി​ത് കു​മാ​ർ തു​ട​ങ്ങി 21 പേ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. വി​ജ​യ് മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​താ​ണ്ട് ആ​റ് പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മു​ള്ള ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​നാ​ണ് കോ​ൺ​ഗ്ര​സ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. രാ​ജേ​ഷ് കു​മാ​ർ, തി​രു പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്ന ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ.

1967 മാ​ർ​ച്ചി​ൽ എം. ​ഭ​ക്ത​വ​ത്സ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് കോ​ൺ​ഗ്ര​സ് ത​മി​ഴ്‌​നാ​ട് അ​വ​സാ​ന​മാ​യി ഭ​രി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സി.​എ​ൻ. അ​ണ്ണാ​ദു​രൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​തി​നു​ശേ​ഷം ഇ​ന്നു​വ​രെ ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​രു സ​ർ​ക്കാ​രി​ന്‍റെ​യും ഭാ​ഗ​മാ​കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ ​ച​രി​ത്ര​ത്തി​നാ​ണ് ഇ​പ്പോ​ൾ വി​ജ​യ്‌​യു​ടെ മ​ന്ത്രി​സ​ഭ​യി​ലൂ​ടെ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്.

National

എ​തി​ർ​പ്പു​മാ​യി ഇ​ട​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും; എ​ഐ​എ​ഡി​എം​കെ വി​മ​ത​ർ​ക്ക് മ​ന്ത്രി സ്ഥാ​നം ന​ൽ​കി​ല്ലെ​ന്ന് ടി​വി​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത​രെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ടി​വി​കെ. അ​ണ്ണാ ഡി​എം​കെ (എ​ഐ​എ​ഡി​എം​കെ) പ്ര​തി​നി​ധി​ക​ളെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഇ​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ ടി​വി​കെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്.

ഡി​എം​കെ​യ്ക്കും എ​ഐ​എ​ഡി​എം​കെ​യ്ക്കും എ​തി​രാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​വ​രെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് ജ​ന​വി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സി​പി​എ​മ്മും, സി​പി​ഐ​യും, വി​സി​കെ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 10 ടി​വി​കെ എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള ര​ണ്ട് പേ​രും മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്ലിം ലീ​ഗി​ൽ ആ​ഭ്യ​ന്ത​ര ത​ർ​ക്കം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ല​ഭി​ച്ച ഈ ​ഭ​ര​ണം പ​ങ്കി​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും, ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ മൊ​യ്തീ​ൻ ഇ​തി​നോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ച്ചി​ട്ടി​ല്ല.

ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മ​റി​യി​ക്കാം എ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം വി​ജ​യ്‌​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ഒ​മ്പ​ത് ടി​വി​കെ മ​ന്ത്രി​മാ​രു​മാ​ണ് ക്യാ​ബി​ന​റ്റി​ലു​ള്ള​ത്. പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ​ത്തും.

വി​സി​കെ​യ്‌​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​ൻ ടി​വി​കെ​യു​ടെ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തോ​ൽ തി​രു​മാ​ള​വ​ൻ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മെ ഈ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും തി​രു​മാ​ള​വ​ൻ അ​റി​യി​ച്ചു.

 

 

National

മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ പാ​ടി​ല്ല; വി​ജ​യ്ക്ക് ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി സി​പി​എം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ്ക്ക് ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി സി​പി​എം. അ​ണ്ണാ ഡി​എം​കെ (എ​ഐ​എ​ഡി​എം​കെ) പ്ര​തി​നി​ധി​ക​ളെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഷ​ണ്മു​ഖം വ്യ​ക്ത​മാ​ക്കി.

ഡി​എം​കെ​യ്ക്കും എ​ഐ​എ​ഡി​എം​കെ​യ്ക്കും എ​തി​രാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​വ​രെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് ജ​ന​വി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്. സി​പി​എ​മ്മി​ന്‍റെ ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് ത​ങ്ങ​ൾ​ക്കു​മു​ള്ള​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വീ​ര​പാ​ണ്ഡ്യ​നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 10 ടി​വി​കെ എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള ര​ണ്ട് പേ​രും മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ടു​ത്ത എ​തി​ർ​പ്പും നി​യ​മ​ക്കു​രു​ക്കു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത​യും മു​ൻ​നി​ർ​ത്തി അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​രെ നാ​ള​ത്തെ വി​പു​ലീ​ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കി​ല്ലെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​രം. നി​ല​വി​ൽ അ​ണ്ണാ ഡി​എം​കെ മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ടി​വി​കെ നേ​താ​വും മ​ന്ത്രി​യു​മാ​യ ആ​ധ​വ് അ​ർ​ജു​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ വി​പു​ലീ​ക​ര​ണ​ത്തോ​ടെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ര​ണ്ട് പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​നും ടി​വി​കെ നേ​താ​ക്ക​ൾ​ക്കും പു​റ​മെ ലീ​ഗും വി​സി​കെ​യും മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണ് വി​ജ​യ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശു​ഭ​വാ​ർ​ത്ത​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ആ​ധ​വ് അ​ർ​ജു​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്ലിം ലീ​ഗി​ൽ ആ​ഭ്യ​ന്ത​ര ത​ർ​ക്കം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ല​ഭി​ച്ച ഈ ​ഭ​ര​ണം പ​ങ്കി​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും, ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ മൊ​യ്തീ​ൻ ഇ​തി​നോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ച്ചി​ട്ടി​ല്ല.

ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മ​റി​യി​ക്കാം എ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം വി​ജ​യ്‌​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ഒ​മ്പ​ത് ടി​വി​കെ മ​ന്ത്രി​മാ​രു​മാ​ണ് ക്യാ​ബി​ന​റ്റി​ലു​ള്ള​ത്. പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ​ത്തും.

 

 

National

വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും; വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും. മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ആ​റ് പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് കെ. ​രാ​ജേ​ഷ് കു​മാ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. രാ​വി​ലെ 10ഓ​ടെ രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല​യു​ള്ള രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

കൃ​ഷി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, റ​വ​ന്യൂ തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ നി​ല​വി​ൽ മ​ന്ത്രി​മാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ വി​ക​സ​നം. കോ​ൺ​ഗ്ര​സി​നെ ഭ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം ശ​ക്ത​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ടി​വി​കെ വി​ല​യി​രു​ത്ത​ൽ.

National

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്ന് സെ​ൽ​ഫി വീ​ഡി​യോ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ചേം​ബ​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​വാ​ദം ക​ന​ക്കു​ന്നു. വി​ജ​യ്‍​യു​ടെ ചേം​ബ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ക​ൻ ചി​ത്രീ​ക​രി​ച്ച സെ​ൽ​ഫി വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ ആ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ച​ത്. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി. സി​മ്മ​ച​ന്ദ്ര​ൻ ആ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​ക​യും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് റീ​ലു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥ​ല​മാ​യി ത​രം​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ വി​ജ​യ് ഇ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്‌.

എ​ന്നാ​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ വി​ജ​യ്‌​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ന്നും, അ​ബ​ദ്ധ​ത്തി​ല്‍ വീ​ഡി​യോ ആ​യെ​ന്നു​മാ​ണ് സി​മ്മ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

 

National

വി​ജ​യ് സ​ർ​ക്കാ​രി​ൽ ഭി​ന്ന​ത; എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് പ​ത്ത് ദി​വ​സം തി​ക​യും മു​ൻ​പ് ത​ന്നെ മു​ന്ന​ണി​യി​ൽ ക​ടു​ത്ത ഭി​ന്ന​ത. സ​ർ​ക്കാ​രി​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​ന്ന പ്ര​ധാ​ന ക​ക്ഷി​യാ​യ സി​പി​എം, അ​ണ്ണാ ഡി​എം​കെ സ​ഖ്യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ പി​ന്തു​ണ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​ജ​യ് സ​ർ​ക്കാ​ർ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും ഒ​രു​പോ​ലെ ത​ള്ളി​ക്ക​ള​ഞ്ഞ ജ​ന​വി​ധി​യാ​ണ് മേ​യ് നാ​ലി​ന് ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ എ​ഐ​എ​ഡി​എം​കെ​യു​ടെ ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തെ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ത് ജ​ന​വി​ധി​ക്കെ​തി​രാ​ണെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം എ​ന്ന ടി​വി​കെ​യു​ടെ വാ​ഗ്ദാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി​രി​ക്കും ഇ​തെ​ന്നും സി​പി​എം ഓ​ർ​മി​പ്പി​ച്ചു.

"ത​മി​ഴ്‌​നാ​ട് ഇ​പ്പോ​ൾ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പോ​കാ​ൻ ത​യ്യാ​റ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഞ​ങ്ങ​ൾ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. ഗ​വ​ർ​ണ​ർ ഭ​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി പി​ൻ​വാ​തി​ലി​ലൂ​ടെ അ​ധി​കാ​രം പി​ടി​ക്കു​ന്ന​ത് ത​ട​യു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം, എ​ന്ന് സി​പി​എം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

 

 

National

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്ക് വെ​ങ്ക​ട്ട് പ്ര​ഭു​വി​ന്‍റെ സ​മ്മാ​നം; ത​രം​ഗ​മാ​യി 'TN07CM2026' ന​മ്പ​ർ പ്ലേ​റ്റ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ടി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ സി. ​ജോ​സ​ഫ് വി​ജ​യ്‌​ക്ക് (ദ​ള​പ​തി വി​ജ​യ്) സ​ർ​പ്രൈ​സ് സ​മ്മാ​ന​വു​മാ​യി പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട്ട് പ്ര​ഭു. വി​ജ​യ് നാ​യ​ക​നാ​യ 'ഗോ​ട്ട്' (GOAT - Greatest Of All Time) എ​ന്ന ചി​ത്ര​ത്തി​ൽ വൈ​റ​ലാ​യ 'TN 07 CM 2026' എ​ന്ന ന​മ്പ​ർ പ്ലേ​റ്റ് ആ​ണ് വെ​ങ്ക​ട്ട് പ്ര​ഭു മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ടെ​ത്തി സ​മ്മാ​നി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യെ സ​ന്ദ​ർ​ശി​ച്ച് സ​മ്മാ​നം കൈ​മാ​റു​ന്ന ചി​ത്ര​ങ്ങ​ൾ വെ​ങ്ക​ട്ട് പ്ര​ഭു ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വി​ജ​യ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നും മു​ൻ​പ് റി​ലീ​സ് ചെ​യ്ത 'ഗോ​ട്ട്' സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തി​ൽ, മാ​രു​തി സു​സു​ക്കി ഫ്രോ​ങ്സ് കാ​റി​ലാ​ണ് ഈ ​ന​മ്പ​ർ പ്ലേ​റ്റ് ആ​ദ്യ​മാ​യി കാ​ണി​ക്കു​ന്ന​ത്.

വി​ജ​യ് 2026-ൽ ​ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്ന ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യ​താ​യി​രു​ന്നു ഈ ​ന​മ്പ​ർ. വി​ജ​യ് യ​ഥാ​ർ​ത്ഥ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ ഈ ​ന​മ്പ​ർ പ്ലേ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും വ​ൻ​തോ​തി​ൽ ത​രം​ഗ​മാ​വു​ക​യാ​യി​രു​ന്നു.

 

National

ത​മി​ഴ്‌​നാ​ട്ടി​ലെ വി​ജ​യ് സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും വീ​ഴാം"; അ​ണി​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ ആ​ഹ്വാ​നം ചെ​യ്ത് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ഏ​തു നി​മി​ഷ​വും താ​ഴെ​വീ​ഴാ​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. സം​സ്ഥാ​ന​ത്ത് പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും അ​തി​നാ​യി പാ​ർ​ട്ടി അ​ണി​ക​ൾ ഇ​പ്പോ​ഴേ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ സ്റ്റാ​ലി​ൻ ആ​ഹ്വാ​നം ചെ​യ്തു. ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​നി​ച്ച് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന​തോ​ടെ 59 വ​ർ​ഷ​ത്തെ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വ​ത്തി​നാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ അ​ന്ത്യ​മാ​യ​ത്.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ൻ ഈ ​നി​ർ​ണാ​യ​ക പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. "ഈ ​പ​രാ​ജ​യം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. നി​ല​വി​ലെ ഭ​ര​ണം ഏ​തു​സ​മ​യ​ത്തും ത​ക​രാം. നി​ങ്ങ​ൾ സ​ജ്ജ​രാ​യി​രി​ക്കു​ക. 2029-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ത​മി​ഴ്‌​നാ​ട്ടി​ൽ വീ​ണ്ടു​മൊ​രു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ന​മ്മ​ൾ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രി​ക​യും വീ​ണ്ടും വി​ജ​യി​ക്കു​ക​യും ചെ​യ്യും, സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ വി​ജ​യ്‌​യു​ടെ ടി​വി​കെ​യ്ക്ക് നി​ല​വി​ൽ കൃ​ത്യ​മാ​യ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലും ഭ​ര​ണം അ​സ്ഥി​ര​മാ​ണെ​ന്നാ​ണ് ഡി​എം​കെ വി​ല​യി​രു​ത്തു​ന്ന​ത്. സ​ഭ​യി​ലെ നി​ല​വി​ലെ ക​ക്ഷി​നി​ല ഇ​പ്ര​കാ​ര​മാ​ണ്: ടി​വി​കെ - 107 സീ​റ്റു​ക​ൾ (ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി) കോ​ൺ​ഗ്ര​സ് - 5 സീ​റ്റു​ക​ൾ, ഡി​എം​കെ​യു​ടെ മു​ൻ സ​ഖ്യ​ക​ക്ഷി​ക​ളാ​യി​രു​ന്ന വി​സി​കെ, സി​പി​ഐ, സി​പി​എം, ഐ​യു​എം​എ​ൽ എ​ന്നീ 4 പാ​ർ​ട്ടി​ക​ൾ (2 സീ​റ്റു​ക​ൾ വീ​തം) വി​ജ​യ് സ​ർ​ക്കാ​രി​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത 25 എ​ഐ​എ​ഡി​എം​കെ വി​മ​ത എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യും മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​ക്കു​ണ്ട്. വി​ജ​യ് സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും വീ​ഴാ​മെ​ന്ന് സ്റ്റാ​ലി​ൻ പ്ര​വ​ചി​ക്കു​ന്ന​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ഡി​എം​കെ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​ന്ന വി​സി​കെ, ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ, ഐ​യു​എം​എ​ൽ എ​ന്നി​വ​ർ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പി​ന്തു​ണ പി​ൻ​വ​ലി​ച്ചേ​ക്കാം. സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച 25 എ​ഐ​എ​ഡി​എം​കെ വി​മ​ത എം​എ​ൽ​എ​മാ​രെ ത​മി​ഴ്‌​നാ​ട് സ്പീ​ക്ക​റോ കോ​ട​തി​യോ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ സ​ർ​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കും. 

 

 

National

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. ക്യാ​ന്‍റീ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും വി​ജ​യ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​മ്മ ക്യാ​ന്‍റീ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ർ​ദേ​ശം. ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ 383 ക്യാ​ന്‍റീ​നു​ക​ളും മ​റ്റ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 267 ക്യാ​ന്‍റീ​നു​ക​ളു​മാ​ണു​ള്ള​ത്.

സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ അ​മ്മ ക്യാ​ന്‍റീ​നു​ക​ളു​ടെ പേ​ര് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​പ്പെ​ടെ കു​റ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ​വും സ​ർ​ക്കാ​ർ വ​ലി​യ ജ​ന​ക്ഷേ​മ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Kerala

'വി​ജ​യ് കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത് മോ​ദി​യെ ഭ​യ​ന്ന്', ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് വി​ട്ടു​നി​ന്ന​തി​ൽ ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​ന്നാ​ണ് വി​ജ​യ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ആ​രോ​പി​ച്ചു.

വി​ജ​യ് അ​വ​സാ​ന​നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യെ​ന്നും മോ​ദി​യെ ഈ ​മാ​സം 22ന് ​വി​ജ​യ് കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നു​മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി​ക്കോ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​ത് അ​പ​ക​ടം ആ​കു​മെ​ന്ന് വി​ജ​യ്ക്ക് തോ​ന്നി, അ​തു​കൊ​ണ്ടാ​ണ് വി​ട്ടു​നി​ന്ന​തെ​ന്നും ഇ​ള​ങ്കോ​വ​ൻ പ്ര​തി​ക​രി​ച്ചു.

ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌ എ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ജ​യ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​ഖാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ, രേ​വ​ന്ത് റെ​ഡ്ഢി തു​ട​ങ്ങി നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി​പി​ഐ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, വി​വി​ധ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി.

 

Movies

ആ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് വി​ജ​യ് ആ​യി​രു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി വി​ശാ​ൽ

ത​മി​ഴ്‌​നാ​ട് മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ വി​ശാ​ൽ. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് വി​ശാ​ൽ ചോ​ദ്യം ചെ​യ്ത​ത്.

എ​ഗ്‌​മൂ​ർ എം​എ​ൽ​എ രാ​ജ്‌​മോ​ഹ​നാ​ണ് ഫി​ലിം ടെ​ക്നോ​ള​ജി ആ​ൻ​ഡ് സി​നി​മാ​റ്റോ​ഗ്രാ​ഫ് ആ​ക്ട് വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ​ത്. എ​ന്നാ​ൽ സി​നി​മ​യു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളു​ടെ ബ​ന്ധ​മു​ള്ള മു​ഖ്യ​മ​ന്ത്രി വി​ജ​യ് ഈ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി​രു​ന്നു കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മെ​ന്ന് വി​ശാ​ൽ എ​ക്സി​ൽ കു​റി​ച്ചു.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ശാ​ലി​ന്‍റെ വി​മ​ർ​ശ​നം.

ത​മി​ഴ് സി​നി​മാ മേ​ഖ​ല നി​ല​വി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ടി​യ​ന്ത​ര പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും വി​ശാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്‌​മോ​ഹ​നെ ത​രം​താ​ഴ്ത്തി പ​റ​യു​ക​യ​ല്ലെ​ന്നും എ​ന്നാ​ൽ സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​വു​ന്ന ഒ​രാ​ളാ​ണ് ഈ ​പ​ദ​വി​യി​ൽ വ​രേ​ണ്ട​തെ​ന്നും വി​ശാ​ൽ വ്യ​ക്ത​മാ​ക്കി. 

ത​മി​ഴ് സി​നി​മാ വ്യ​വ​സാ​യ​ത്തെ ര​ക്ഷി​ക്കാ​ൻ മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ളാ​ണ് വി​ശാ​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ മു​ന്നി​ൽ​വ​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തി​നു വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ സി​നി​മ ടി​ക്ക​റ്റ് ബു​ക്കിം​ഗ് പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ക്കു​ക.

‘ഒ​രു രാ​ജ്യം ഒ​രു നി​കു​തി’ എ​ന്ന ന​യം നി​ല​വി​ലു​ണ്ടാ​യി​ട്ടും ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന ഇ​ര​ട്ട നി​കു​തി സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​ക. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത ചെ​റു​കി​ട ബ​ഡ്ജ​റ്റ് സി​നി​മ​ക​ൾ​ക്കു​ള്ള സ​ബ്‌​സി​ഡി തു​ക വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ​വ.

National

വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ സി. ​ജോ​സ​ഫ് വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്. ഈ ​മാ​സം അ​വ​സാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ‌​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നീ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച, ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​ജ​യ് വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളും മോ​ദി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്കു​ള്ള വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​ഭ്യ​ന്ത​രം, പോ​ലീ​സ്, വ​നി​താ-​ശി​ശു​ക്ഷേ​മം തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ജ​യ് കൈ​കാ​ര്യം ചെ​യ്യും.

National

ത​മി​ഴ്നാ​ട്ടി​ൽ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ്ക്ക് ആ​ഭ്യ​ന്ത​രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ സി.​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ത​ന്നെ​യാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക. ഇ​തി​ന് പു​റ​മെ പൊ​തു​ഭ​ര​ണം, വ​നി​ത -​ യു​വ​ജ​ന​ക്ഷേ​മം, മു​നി​സി​പ്പ​ൽ ഭ​ര​ണം, പ്ര​ത്യേ​ക പ​ദ്ധ​തി നി​ർ​വ​ഹ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും.

മു​തി​ർ​ന്ന നേ​താ​വ് കെ.​എ.സെ​ങ്കോ​ട്ട​യ്യ​നാ​യി​രി​ക്കും ധ​ന​കാ​ര്യ മ​ന്ത്രി. ഗ്രാ​മ​വി​ക​സ​നം, ജ​ല​വി​ഭ​വം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല ബു​സി ആ​ന​ന്ദി​നാ​ണ്. പൊ​തു​മ​രാ​മ​ത്ത്, സ്പോ​ർ​ട്സ് വ​കു​പ്പു​ക​ളാ​ണ് ആ​ധ​വ് അ​ർ​ജു​ന​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റ് മ​ന്ത്രി​മാ​രും വ​കു​പ്പും: അ​രു​ൺ​രാ​ജ്‌ - ആ​രോ​ഗ്യം, പി. ​വെ​ങ്ക​ട്ട​ര​മ​ണ​ൻ - ഭ​ക്ഷ്യം, സി​വി​ൽ സ​പ്ലൈ​സ്‌, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ - വൈ​ദ്യു​തി, നി​യ​മം, രാ​ജ്‌​മോ​ഹ​ൻ - പൊ​തു​വി​ദ്യാ​ഭ്യാ​സം, പി​ആ​ർ​ഡി, ടി.​കെ. പ്ര​ഭു - ഖ​ന​നം, പ്ര​കൃ​തി വി​ഭ​വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. 29കാ​രി​യാ​യ എ​സ്. കീ​ർ​ത്ത​ന​യ്ക്ക് വ്യ​വ​സാ​യ വ​കു​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

Movies

ദ​ള​പ​തി​യെ അ​ന്വേ​ഷി​ച്ചെ​ന്ന് പ​റ​യൂ എ​ന്ന് ആ​രാ​ധ​ക​ൻ; ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി തൃ​ഷ

ക​റു​പ്പി​ന്‍റെ ആ​ദ്യ പ്രീ​മി​യ​ർ ക​ണ്ടി​റ​ങ്ങി​യ തൃ​ഷ​യെ വ​ള​ഞ്ഞ ആ​രാ​ധ​ക​ർ അ​വ​ർ പ​റ​ഞ്ഞ കാ​ര്യ​വു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ചെ​ന്നൈ രോ​ഹി​ണി തി​യ​റ്റ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷോ ​കാ​ണാ​ൻ തൃ​ഷ എ​ത്തി​യി​രു​ന്നു. ഷോ ​ക​ഴി​ഞ്ഞ് കാ​റി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​രാ​ധ​ക​ർ താ​ര​ത്തെ വ​ള​ഞ്ഞ​ത്.

ഇ​തി​നി​ടെ ഡ്രൈ​വ​ർ സീ​റ്റി​ന​ടു​ത്തെ വി​ൻ​ഡോ​യി​ൽ​ക്കൂ​ടി ഒ​രു ആ​രാ​ധ​ക​ൻ തൃ​ഷ​യോ​ട് പ​റ​ഞ്ഞ വാ​ക്കു​ക​ളും അ​തി​ന് ന​ടി ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ൽ വീ​ഡി​യോ​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ദ​ള​പ​തി​യെ അ​ന്വേ​ഷി​ച്ചൂ എ​ന്ന് പ​റ​യൂ, എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ൻ തൃ​ഷ​യോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന് ത​ല​യാ​ട്ടി​യ തൃ​ഷ, ഉ​റ​പ്പാ​യും എ​ന്നും മ​റു​പ​ടി ന​ൽ​കി.

തു​ട​ർ​ന്ന് ഫോ​ണി​ൽ നോ​ക്കി ചി​രി​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന തൃ​ഷ​യേ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ വി​ജ​യ്‌​യു​മാ​യു​ള്ള തൃ​ഷ​യു​ടെ സൗ​ഹൃ​ദം ഇ​പ്പോ​ഴ​ത്തെ വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​ണ്. മേ​യ് പ​ത്തി​ന് ന​ട​ന്ന വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ തൃ​ഷ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

National

വി​ജ​യ്‌‌‌‌‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും താ​ഴെ​വീ​ഴാ​മെ​ന്ന് എം.​കെ.​സ്റ്റാ​ലി​ൻ

ചെ​ന്നൈ: സി. ​ജോ​സ​ഫ് വി​ജ​യ്‌ ന​യി​ക്കു​ന്ന ടി​വി​കെ സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും താ​ഴെ​വീ​ണേ​ക്കാ​മെ​ന്നും അ​തി​നാ​ൽ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2029ൽ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞ സ്റ്റാ​ലി​ൻ പാ​ർ​ട്ടി​യു​ടെ നേ​താ​വെ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

‘‘തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പ​ല ഭാ​ര​വാ​ഹി​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണ്. അ​തു​വേ​ണ്ട, പാ​ർ​ട്ടി​യു​ടെ നേ​താ​വെ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. പ​രാ​ജ​യ കാ​ര​ണം ക​ണ്ടെ​ത്തി 20 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഓ​രോ മ​ണ്ഡ​ല​ത്തി​ലും എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടും. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കും’’- സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

National

വി​ജ​യ് സ​ർ​ക്കാ​ർ എ​പ്പോ​ൾ​വേ​ണ​മെ​ങ്കി​ലും വീ​ഴാം; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​ർ ഉ​ട​ൻ വീ​ഴു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​ഖ്യാ​പ​നം.

2029 ലെ ​ലോ​ക്സ‌​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പാ​ർ​ട്ടി നേ​താ​വെ​ന്ന​നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. പ​രാ​ജ​യ​ത്തി​ലെ പ​ര​സ്പ​ര കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ വേ​ണ്ട. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

20 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

Kerala

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ; ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്ക് ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്ക്കും ക്ഷ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി വി​ജ​യ്ക്ക് ക്ഷ​ണ​ക്ക​ത്ത് അ​യ​ച്ചു.​ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ക​ര്‍​ണാ​ട​ക, തെ​ല​ങ്കാ​ന, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രേ​യും സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ക്ഷ​ണി​ച്ചു.

കൂ​ടാ​തെ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ര്‍​ജു​ര്‍ ഖാ​ര്‍​ഗെ ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളും എ​ത്തും. ഇ​വ​രെ കൂ​ടാ​തെ ഇ​ന്ത്യാ​സ​ഖ്യ​ത്തി​ലെ പ്ര​മു​ഖ​നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ ത​ല​ത്തി​ൽ ബി​ജെ​പി വി​രു​ദ്ധ മു​ന്ന​ണി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നു​ള്ള വേ​ദി​യാ​കും വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്.

അ​തേ​സ​മ​യം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ​ന്ത​ല്‍ നി​ര്‍​മാ​ണം തു​ട​രു​ക​യാ​ണ്. 12000 പേ​ര്‍​ക്ക് പ​ന്ത​ലി​ല്‍ ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് സ​ത്യ​പ്ര​തി​ജ്ഞ കാ​ണാ​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

Latest News

Corehub Up