x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഴ്‌​ച​പ​രി​മി​തി​യെ തോ​ൽ​പി​ച്ച് ചോ​ൻ​സി​ൻ ആം​ഗ്‌​മോ​യ്ക്ക് ച​രി​ത്ര​നേ​ട്ടം


Published: January 13, 2026 05:15 PM IST | Updated: January 13, 2026 05:15 PM IST

ശാ​രീ​രി​ക പ​രി​മി​തി​ക​ളെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് അ​തി​ജീ​വി​ച്ച് പ​ർ​വ​താ​രോ​ഹ​ണ രം​ഗ​ത്ത് പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് ചോ​ൻ​സി​ൻ ആം​ഗ്‌​മോ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റ് (ഏ​ഷ്യ), എ​ൽ​ബ്ര​സ് (യൂ​റോ​പ്പ്), കി​ളി​മ​ഞ്ചാ​രോ (ആ​ഫ്രി​ക്ക) എ​ന്നി​വ കീ​ഴ​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക കാ​ഴ്‌​ച​പ​രി​മി​തി​യു​ള്ള വ​നി​ത എ​ന്ന അ​പൂ​ർ​വ നേ​ട്ട​മാ​ണ് ഹി​മാ​ച​ൽ സ്വ​ദേ​ശി​നി സ്വ​ന്ത​മാ​ക്കി​യ​ത്.

2025 ജ​നു​വ​രി ആ​ദ്യ​വാ​രം ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ കി​ളി​മ​ഞ്ചാ​രോ (5,895 മീ​റ്റ​ർ) കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ആം​ഗ്‌​മോ ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആം​ഗ്‌​മോയ്ക്ക് ബാ​ങ്ക് അ​ധി​കൃ​ത​ർ പൂ​ർ​ണ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് കി​ളി​മ​ഞ്ചാ​രോ​യി​ലെ ലെ​മോ​ഷോ റൂ​ട്ട് വ​ഴി​യാ​യി​രു​ന്നു ആം​ഗ്‌​മോയു​ടെ യാ​ത്ര. അ​തി​ശൈ​ത്യം, ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്‌​ച, കാ​ഴ്‌​ച മ​റ​യ്ക്കു​ന്ന മൂ​ട​ൽ​മ​ഞ്ഞ് തു​ട​ങ്ങി​യ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്നാ​ണ് അ​വ​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

പ​ർ​വതാ​രോ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ബൂ​ട്ട്‌​സ് ആ​ൻ​ഡ് ക്രാം​പ​ൺ​സ് ദൗ​ത്യ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. പ​രി​മി​തി​ക​ൾ സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് ത​ട​സ​മ​ല്ലെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ധീ​ര​വ​നി​ത.

Tags : Chhonzin Angmo Blind Climber Everest USA

Recent News

Corehub Up