x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുംബൈ ലോക്കൽ ട്രെയിനിൽ പരസ്യമായി പു​കവലി; അധികൃതർക്കെതിരെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ


Published: June 9, 2026 07:37 PM IST | Updated: June 9, 2026 07:37 PM IST

മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ പ​ര​സ്യ​മാ​യി പു​ക​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ശ​ക്ത​മാ​കു​ന്നു.

വെ​സ്റ്റേ​ൺ റെ​യി​ൽ​വേ പാ​ത​യി​ലൂ​ടെ ഓ​ടി​യ ട്രെ​യി​ന്‍റെ ല​ഗേ​ജ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലി​രു​ന്ന് ഒ​രു യു​വാ​വും മ​ധ്യ​വ​യ​സ്ക​നും ചേ​ർ​ന്ന് പ​ര​മ്പ​രാ​ഗ​ത പു​ക​വ​ലി കു​ഴ​ലാ​യ ചി​ലം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

സ​ഹ​യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടും സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പൊ​ലീ​സോ അ​ധി​കൃ​ത​രോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യോ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ പ​രി​സ​ര​ങ്ങ​ളി​ലും പു​ക​വ​ലി​ക്കു​ന്ന​ത് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​വും പി​ഴ​യും ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

നി​ത്യേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന മും​ബൈ സ​ബ​ർ​ബ​ൻ ട്രെ​യി​നു​ക​ളി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ റെ​യി​ൽ​വേ ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​റു​ക​ളി​ലോ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Tags : MumbaiLocal ViralVideo MumbaiNews CaughtOnCamera TrendingNews

Recent News

Corehub Up