x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ട് കുട്ടികളുടെ അമ്മ, 25 ഭർത്താക്കന്മാർ; ലക്ഷങ്ങളുമായി മുങ്ങുന്ന 'ലൂട്ടിങ് ബ്രൈഡ്' ഒടുവിൽ കുടുങ്ങി


Published: February 2, 2026 07:45 PM IST | Updated: February 2, 2026 07:45 PM IST

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യെ​യും രാ​ജ്യ​ത്തെ ഒ​ട്ടാ​കെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച കു​പ്ര​സി​ദ്ധ​മാ​യ ഒ​രു വി​വാ​ഹ​ത്ത​ട്ടി​പ്പി​ന്‍റെ ക​ഥ​യാ​ണ് അ​നു​രാ​ധ പാ​സ്വാ​ന്‍റേ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ന്ന ഒ​രു വ​ൻ റാ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​യി​രു​ന്നു ഈ ​യു​വ​തി.

വെ​റും ഏ​ഴ് മാ​സ​ത്തെ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ 25 ഓ​ളം പു​രു​ഷ​ന്മാ​രെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഓ​രോ​രു​ത്ത​രു​ടെ​യും പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്ത അ​നു​രാ​ധ​യു​ടെ വാ​ർ​ത്ത 2025 മെ​യ് മാ​സ​ത്തി​ലാ​ണ് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ചൗ​ള സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ ത​ന്‍റെ ത​ട്ടി​പ്പു​ക​ൾ​ക്കാ​യി സ്വീ​ക​രി​ച്ചി​രു​ന്ന​ത് അ​തി​സ​മ​ർ​ഥ​മാ​യ മാ​ർ​ഗ​ങ്ങ​ളാ​യി​രു​ന്നു. വി​വാ​ഹ ഏ​ജ​ന്‍റു​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ൺ​ലൈ​ൻ വ​ഴി​യും മ​റ്റും നി​ഷ്ക​ള​ങ്ക​രാ​യ വ​ര​ന്മാ​രെ ക​ണ്ടെ​ത്തു​ക​യും വി​വാ​ഹ​ശേ​ഷം അ​വ​രു​ടെ വീ​ട്ടു​കാ​രു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​പ​ടി.

ര​ണ്ട് മു​ത​ൽ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ ഏ​ജ​ന്‍റ് ഫീ​സാ​യി ഈ​ടാ​ക്കി​യാ​ണ് ഓ​രോ വി​വാ​ഹ​വും ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ കു​റ​ച്ചു​ദി​വ​സം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ച ശേ​ഷം, ത​ക്കം കി​ട്ടു​മ്പോ​ൾ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി ഇ​വ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു.

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വീ​ട്ടു​കാ​രെ ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ബോ​ധ​ര​ഹി​ത​രാ​ക്കി​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ സ​വാ​യ് മാ​ധോ​പൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു ശ​ർ​മ്മ എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണ് ഈ ​ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ പ​ത​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

രാ​ജ​സ്ഥാ​ൻ പോ​ലീ​സ് ഒ​രു​ക്കി​യ സ​മ​ർ​ഥ​മാ​യ കെ​ണി​യി​ൽ അ​നു​രാ​ധ വീ​ഴു​ക​യാ​യി​രു​ന്നു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ വ്യാ​ജ വ​ര​നാ​യി വേ​ഷ​മി​ട്ട് ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ വെ​ച്ചാ​ണ് അ​നു​രാ​ധ പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​കു​ന്ന സ​മ​യ​ത്ത് അ​വി​ടെ മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് അ​യാ​ളെ​യും ച​തി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. മ​ഹാ​രാ​ജ്ഗ​ഞ്ചി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് അ​നു​രാ​ധ ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ ഇ​വ​ർ​ക്ക് മ​ഹാ​രാ​ജ്ഗ​ഞ്ചി​ൽ ഭ​ർ​ത്താ​വും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ടെ​ന്ന വ​സ്തു​ത അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. അ​നു​രാ​ധ​യെ കൂ​ടാ​തെ ഏ​ക​ദേ​ശം 15 ഓ​ളം യു​വ​തി​ക​ൾ ഇ​തേ രീ​തി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വാ​ഹ​ത്ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

മാ​ട്രി​മോ​ണി​യ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി പ​ങ്കാ​ളി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം തു​ട​ക്ക​മി​ട്ട​ത്.

Tags : UttarPradesh Rajasthan MadhyaPradesh Bhopal Maharajganj

Recent News

Corehub Up