ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലുഫ്താൻസ എയർലൈൻസിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിംഗ് ഗിയർ പെട്ടെന്ന് തകർന്നു വീണു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ലോസ് ആഞ്ചലസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് താഴ്ന്നുപോയത്. ഭാഗ്യവശാൽ ഈ സമയത്ത് യാത്രക്കാർ ആരും തന്നെ വിമാനത്തിൽ കയറിയിരുന്നില്ല.
എന്നാൽ ഉള്ളിലുണ്ടായിരുന്ന ഏതാനും ജീവനക്കാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിന്റെ മുൻഭാഗം താങ്ങിനിർത്തുന്ന സംവിധാനം തകരാറിലായതോടെ ലോസ് ആഞ്ചലസിലേക്കുള്ള സർവീസ് അധികൃതർ റദ്ദാക്കി.
ലുഫ്താൻസയുടെ ഏറ്റവും പുതിയ ദീർഘദൂര വിമാനങ്ങളിലൊന്നായ ബോയിംഗിന് എങ്ങനെയാണ് ഇത്തരമൊരു സാങ്കേതിക തകരാർ സംഭവിച്ചതെന്നതിനെക്കുറിച്ച് വ്യോമയാന അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
UNUSUAL
— RussiaNews ?? (@mog_russEN) June 4, 2026
A Lufthansa Boeing at Frankfurt Airport suffered a nose gear failure, causing the front landing gear to collapse and the aircraft to “settle down” on the ground as if it had come to rest. pic.twitter.com/A0yBxG36hn
Lufthansa B787-9 (D-ABPQ) suffered a nose gear collapse at FRA : r/Lufthansa #Lufthansa pic.twitter.com/09gYgvIi32
— Şนຖitควค໓hคง (@sunmor2901) June 4, 2026
Insurance company watching this must be freaking out!?
— Turbine Traveller (@Turbinetraveler) June 4, 2026
Here's footage of the 4-month-old Lufthansa Boeing 787-9 "Herne" (D-ABPQ) following today's nose landing gear collapse at Frankfurt Airport.
The Dreamliner was being prepared for LH450 to LAX when the incident occurred. pic.twitter.com/YwgIzLD8P5
Tags : AviationNews BreakingNews AirportAlert FlightCancellation