x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ നി​ർ​മ്മാ​ണ​ത്തി​നി​ടെ വ​ൻ സു​ര​ക്ഷാ​വീ​ഴ്ച: ക​രാ​ർ ക​മ്പ​നി​ക​ൾ​ക്ക് 12.5 കോ​ടി പി​ഴ


Published: August 17, 2026 11:39 PM IST | Updated: August 17, 2026 11:39 PM IST

മീ​രാ റോ​ഡി​ൽ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മെ​ട്രോ ലൈ​ൻ ഒ​മ്പ​തി​ന്‍റെ പ​ണി​പ്പു​ര​യി​ലു​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച യാ​ത്ര​ക്കാ​രി​ൽ വ​ലി​യ ആ​ശ​ങ്ക പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്.

മെ​ഡെ​റ്റി​യ ന​ഗ​ർ സ്റ്റേ​ഷ​ന് സ​മീ​പം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ ബാ​സ്ക​റ്റ് ത​ട്ടി ഗ്രാ​നൈ​റ്റ് ക​ല്ലു​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് സ്കൂ​ൾ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും എം​എം​ആ​ർ​ഡി​എ വ്യ​ക്ത​മാ​ക്കി. റോ​ഡി​ൽ ചി​ത​റി​യ ക​ല്ലി​ൽ ക​യ​റി ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​തൊ​ഴി​ച്ചാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

എ​ങ്കി​ലും വീ​ഴ്ച വ​രു​ത്തി​യ മൂ​ന്ന് ക​രാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി ആ​കെ 12.5 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലെ ഇ​ത്ത​രം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : MetroLine9 MiraRoad MumbaiMetro MMRDA SafetyScare

Recent News

Corehub Up