x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഴിമതിക്കാരെ ക്യാമറയിൽ കുടുക്കൂ, ലക്ഷപ്രഭുവാകൂ; കൈക്കൂലിക്കാരുടെ 'കീശ' കീറാൻ തമിഴ്‌നാട് സ​ർ​ക്കാ​ർ

സൂരജ് സുധീർ
Published: May 21, 2026 08:24 PM IST | Updated: May 21, 2026 08:24 PM IST

ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കു​ന്ന​തി​നും സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ വി​പ്ല​വ​ക​ര​മാ​യ ഒ​രു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ത്യ​മാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പൂ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്നാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം.

വെ​റും വാ​മൊ​ഴി പ​രാ​തി​ക​ൾ​ക്ക് അ​പ്പു​റം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​റ്റ​കൃ​ത്യം എ​ളു​പ്പ​ത്തി​ൽ തെ​ളി​യി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള വ്യ​ക്ത​മാ​യ ദൃ​ശ്യ തെ​ളി​വു​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഔ​ദ്യോ​ഗി​ക രം​ഗ​ത്തെ അ​ഴി​മ​തി​ക്കാ​രെ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​റ​ന്നു​കാ​ട്ടാ​ൻ ഈ ​തീ​രു​മാ​നം വ​ലി​യ രീ​തി​യി​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ഈ ​ധീ​ര​മാ​യ ചു​വ​ടു​വെ​പ്പി​നെ അ​നു​കൂ​ലി​ച്ച് വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന് വ​ലി​യ രീ​തി​യി​ലു​ള്ള പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത്ത​രം ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് പൊ​തു​ജ​നം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​ങ്ക​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം, വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​യി ദൃ​ശ്യ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത എ​ന്നി​വ​യാ​ണ് ഉ​യ​ർ​ന്നു വ​രു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും നി​ഷ്പ​ക്ഷ​ത​യും അ​ധി​കൃ​ത​ർ എ​ങ്ങ​നെ പ​രി​ശോ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്.

അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നു​ള്ള ഈ ​വേ​റി​ട്ട നീ​ക്കം വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

 

Tags : AntiCorruptionDrive TamilNaduGovernment StopCorruption StingOperation GovernanceTransparency

Recent News

Corehub Up