x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​തൊ​ക്കെ എ​ന്ത് ഭ്രാ​ന്ത്! വൈ​റ​ലാ​കാ​ൻ കാ​ണി​ച്ചു​കൂ​ട്ടു​ന്ന ഓ​രോ കോ​മാ​ളി​ത്ത​രം?

സൂരജ് സുധീർ
Published: July 15, 2026 11:18 PM IST | Updated: July 15, 2026 11:18 PM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന തി​ക​ച്ചും വി​ചി​ത്ര​മാ​യ ഒ​രു വീ​ഡി​യോ ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. രാ​വി​ലെ എ​ഴു​ന്നേ​റ്റ് ന​ല്ല ത​ണു​ത്ത വെ​ള്ള​ത്തി​ൽ മു​ഖം ക​ഴു​കി ഉ​ന്മേ​ഷം വീ​ണ്ടെ​ടു​ക്കു​ന്ന​താ​ണ് നാ​ട്ടു​ന​ട​പ്പ്.

എ​ന്നാ​ൽ വെ​ള്ള​ത്തി​ന് പ​ക​രം ഒ​രു ക​പ്പ് ചൂ​ട് കാ​പ്പി കൊ​ണ്ട് മു​ഖ​വും ക​യ്യും ക​ഴു​കു​ന്ന ഒ​രു യു​വാ​വാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ച​ർ​ച്ചാ​വി​ഷ​യം. കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ അ​വി​ശ്വ​സ​നീ​യ​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും സം​ഭ​വം കാ​ണി​ക​ളെ ഒ​ന്ന​ട​ങ്കം അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ഡ​രി​കി​ൽ പ്ര​ശ​സ്ത ബ്രാ​ൻ​ഡാ​യ സ്റ്റാ​ർ​ബ​ക്സി​ന്‍റെ കോ​ഫി ക​പ്പു​മാ​യി നി​ൽ​ക്കു​ന്ന ഒ​രാ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യൊ​രു മ​ടി കാ​ണി​ച്ചെ​ങ്കി​ലും, ഒ​ട്ടും വൈ​കാ​തെ അ​യാ​ൾ ആ ​ക​പ്പി​ലെ കാ​പ്പി കൈ​ക​ളി​ലേ​ക്ക് ഒ​ഴി​ച്ച് സാ​ധാ​ര​ണ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് പോ​ലെ മു​ഖ​ത്തേ​ക്ക് ത​ളി​ച്ചു ക​ഴു​കാ​ൻ തു​ട​ങ്ങി.

ഇ​ത്ര​യും വി​ചി​ത്ര​മാ​യൊ​രു കാ​ര്യം ചെ​യ്യു​മ്പോ​ഴും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ, വ​ള​രെ സാ​ധാ​ര​ണ​മാ​യ കാ​ര്യ​മാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന ഭാ​വ​ത്തി​ൽ ഇ​യാ​ൾ ചി​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യെ​ങ്കി​ലും അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് യു​വാ​വി​ന് നേ​രെ ഉ​യ​രു​ന്ന​ത്.

വെ​റും ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സി​നും വേ​ണ്ടി മാ​ത്രം കാ​ണി​ച്ചു​കൂ​ട്ടു​ന്ന വി​ല​കു​റ​ഞ്ഞ കോ​മാ​ളി​ത്ത​ര​മാ​ണി​തെ​ന്നും, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മാ​ന്യ​ത​യെ​ക്കു​റി​ച്ചോ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പാ​ഴാ​ക്കി​ക്ക​ള​യ​രു​തെ​ന്ന ചി​ന്ത​യോ ഇ​യാ​ൾ​ക്കി​ല്ലെ​ന്നു​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ആ​ളു​ക​ൾ അ​ങ്ങേ​യ​റ്റം വ​രെ​യും പോ​കു​മെ​ന്ന​തി​ന്‍റെ നേ​ർ​ച്ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ.

Tags : ViralVideo TrendingNow SocialMediaStunt InternetShocked Unbelievable

Recent News

Corehub Up