x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്; അ​പ​ക​ടം ക​ണ്മു​ന്നി​ൽ ക​ണ്ടി​ട്ടും നി​ർ​ത്താ​തെ പോ​ലീ​സ് വാ​ഹ​നം


Published: July 3, 2026 04:35 PM IST | Updated: July 3, 2026 04:35 PM IST

ഗു​ജ​റാ​ത്തി​ലെ ജു​ന​ഗ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ന്നു.

മ​ഴ​വെ​ള്ളം മൂ​ടി​ക്കി​ട​ന്ന​തി​നാ​ൽ റോ​ഡി​ലെ ഗ​ർ​ത്തം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബൈ​ക്കി​ന്‍റെ മു​ൻ​ച​ക്രം കു​ഴി​യി​ൽ കു​ടു​ങ്ങി നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

എ​ന്നാ​ൽ അ​പ​ക​ടം ന​ട​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തു​വ​ഴി വ​ന്ന അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​നം പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ക​ട​ന്നു​പോ​യ​താ​ണ് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ രോ​ഷാ​കു​ല​രാ​ക്കി​യ​ത്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യും ചൂ​ണ്ടി​ക്കാ​ട്ടി, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​ത്തി​നെ​തി​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഇ​തോ​ടെ ഉ​യ​രു​ന്ന​ത്.

Tags : ViralVideo ShockingVideo JusticeForCitizens InternetOutrage TrendingNews

Recent News

Corehub Up