ആർത്തി മൂത്ത് ഭ്രാന്തായവർ
Thursday, October 5, 2017 11:22 AM IST
ഓരോ മോഹനവാഗ്ദാനങ്ങളിൽപ്പെട്ട് സ്വന്തം കൈയിലിരിക്കുന്ന പണം നൽകാനും മറ്റു നടപടികൾക്കു വശംവദരാകാനും ഇപ്പോഴും നിരവധിപേർ തയാറാണ്. ചതിക്കുഴിയിൽപ്പെട്ടു നിലവിളിക്കുന്നവരുടെ വാർത്തകളും മറ്റും ദിവസേന പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഇത്തരക്കാരെ സഹായിക്കാനോ സഹതപിക്കാനോ ശ്രമിക്കുന്നതു മഠയത്തരമാണ്.
വസ്തുക്കളും പണവും നഷ്ടപ്പെടുന്നവർ സ്വയം സഹിക്കുകതന്നെ വേണം. ആർത്തി മൂത്ത് ഭ്രാന്തായവരെപ്പറ്റി എന്തുപറയാൻ!
ജോബ് സ്രായിൽ, അമലനഗർ, തൃശൂർ