വിദേശനാണ്യ ശേഖരം പുതിയ റിക്കാർഡിൽ
Friday, May 26, 2017 11:27 AM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം പുതിയ റിക്കാർഡിൽ. മേയ് 19-നവസാനിച്ച ആഴ്ചയിൽ 37931 കോടി ഡോളർ ഉണ്ട് ശേഖരത്തിൽ.
ഒരാഴ്ചകൊണ്ട് 403.6 കോടി ഡോളറാണു ശേഖരത്തിൽ വർധിച്ചത്.
രാജ്യത്തേക്കുള്ള വിദേശമൂലധനനിക്ഷേപം വർധിച്ചതാണു കാരണം.