ചെൽസിക്കു രണ്ടാം ജയം
Monday, August 20, 2018 12:35 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാന്പ്യന്മാരായ ചെൽസിക്കു രണ്ടാം ജയം. ആവേശോജ്വല പോരാട്ടത്തിൽ ആഴ്സണലിനെയാണ് രണ്ടിനെതിരേ മൂന്നു ഗോളിനു ചെൽസി കീഴടക്കിയത്. ഇതോടെ സീസണിൽ മൗറീസ്യോ സറിയുടെ കീഴിൽ ചെൽസി തുടർച്ചയായ രണ്ടാം ജയം നേടി.
മറ്റൊരു മത്സരത്തിൽ ടോട്ടനം 3-1നു ഫുൾഹാമിനെ പരാജയപ്പെടുത്തി രണ്ടാം ജയം നേടി.