അര്‍ജുന്‍ സഖ്യം ക്വാര്‍ട്ടറില്‍
Thursday, April 17, 2014 12:00 AM IST
നാഗ്പുര്‍: ലോക ജൂണിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ എം.ആര്‍. അര്‍ജുന്‍-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്മാര്‍ക്കിന്റെ മത്യാസ് ബെ - മോര്‍ടെന്‍സെന്‍ ഫ്രെഡറിക് സഖ്യത്തെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് അവസാന എട്ടില്‍ കടന്നത്. സ്കോര്‍: 21-15, 13-21, 21-17.