റിയോ: വനിതകളുടെ ഗോൾഫ് വ്യക്‌തിഗത ഇനത്തിൽ ഇന്ത്യയുടെ അദിതി അശോക് 41–ാം സ്‌ഥാനത്ത് ഫിനിഷ് ചെയ്തു. 1904നുശേഷം ഒളിമ്പിക്സിൽ തിരിച്ചെത്തിയ ഗോൾഫിൽ കൊറിയയുടെ ഇൻബി പാർക്കിനാണ് സ്വർണം. ന്യൂസിലൻഡിന്റെ കൊറിയൻ വംശജ ലിഡിയ കോ വെള്ളിയും ചൈനയുടെ ഷാൻഷാൻ ഫെംഗ് വെങ്കലവും സ്വന്തമാക്കി.