പ​ട്ട​യ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Friday, April 19, 2024 11:54 PM IST
പു​ന​ലൂ​ർ : എ​ൽഡിഎ​ഫ് പു​ന​ലൂ​ർ വെ​സ്റ്റ് തെര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​യ സൗ​ഹൃ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​മ​ല നി​ര​പ്പി​ൽ ജം​ഗ്​ഷ​നി​ൽ ചേ​ർ​ന്ന സം​ഗ​മം മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ല​മു​റ​ക​ളാ​യി കൈ​വ​ശം വ​ച്ച് അ​നു​ഭ​വി​ച്ച് വ​ന്ന കൈ​വ​ശ ഭൂ​മി​യ​ക്ക് പ​ട്ട​യം ന​ൽ​കി​യ ഇ​ട​തു​പ​ക്ഷ സർക്കാരി​ന് പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ട് എം. ​മു​കേ​ഷി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി ചേ​ർ​ന്ന സൗ​ഹൃ​ദ സ​ദ​സി​ൽ പ​ട്ട​യം ല​ഭി​ച്ച നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ടി.​കെ വി​ജ​യ​ൻ അ​ധ്യക്ഷ​നാ​യി. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.ജ​യ​മോ​ഹ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ത്യു, എ​ൽഡിഎ​ഫ് നേ​താ​ക്ക​ളാ​യ എ​സ്.ബി​ജു, എം.​എ രാ​ജ​ഗോ​പാ​ൽ, കാ​സ്റ്റ​ല​സ് ജൂ​നി​യ​ർ, എ.ആ​ർ കു​ഞ്ഞു​മോ​ൻ,എ​സ്.അ​ൻ​വ​ർ, സീ​ന ഷെ​മീ​ർ, ജ്യോ​തി​കു​മാ​ർ, വി.​എ​സ്. പ്ര​വീ​ൺ കു​മാ​ർ, ആ​ർ വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.