ആ​വേ​ശ​ഭ​രി​ത​മാ​ക്കി ബി​ജെ​പി സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​ര്യ​ട​നം
Tuesday, April 23, 2024 12:22 AM IST
ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​രി​ന്‍റെ രാ​ജ വീ​ഥി​ക​ളെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി​യും എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ്വീ​ക​ര​ണ പ​ര്യ​ട​നം. താ​ല​പ്പൊ​ലി​യും കൈ​കൊ​ട്ടി​ക​ളി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക്ക് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത് ഉ​ജ്വ​ല വ​ര​വേ​ൽ​പ്. ആ​ദ്യ​സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ന​ട​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ ക​ർ​ഷ​ക​രും ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ കൃ​ഷ്ണ​കു​മാ​റി​നെ സ്വീ​ക​രി​ച്ച​ത്. ​

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ ചെ​യ്തു. പ​ര​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്‌ ജി. ​കു​റു​മ​ണ്ടൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ന്നാ​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ തു​റ​ന്ന​ വാ​ഹ​ന​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ക​ട​ന്നു​ചെ​ന്ന വ​ഴി​ക​ളി​ലെ​ല്ലാം ജ​ന​ങ്ങ​ൾ ആ​വേ​ശ​പൂ​ർ​വം സ്വീ​ക​രി​ച്ചു. കൈ​കൊ​ട്ടി​ക്ക​ളി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ശാ​സ്ത്രി​മു​ക്കി​ൽ കൈ​കൊ​ടി​ക്ക​ളി​യു​ടെ​ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​ര​ണ​വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ്വീ​ക​ര​ണ​ത്തി​ലു​ട​നീ​ളം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​ർ അ​ണി​നി​ര​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​മാ​ണം ന​ട​ത്തി ന​ട​പ്പാ​ക്കി​യ ചാ​ത്ത​ന്നൂ​ർ - പ​ര​വൂ​ർ -പാ​രി​പ്പ​ള​ളി റോ​ഡി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ​ര​വൂ​രി​ലും നെ​ടു​ങ്ങോ​ല​ത്തും ജ​ന​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.

ചാ​ത്ത​ന്നൂ​ർ എ​ത്തി​യ​പ്പോ​ൾ ആ​വേ​ശം ചോ​രാ​തെ ജ​ന​നാ​യ​ക​നെ കാ​ത്ത് കെഎ​സ്ആ​ർടിസി ഡി​പ്പോ ജ​ംഗ്ഷ​നി​ലും ഭൂ​ത​നാ​ഥ​പു​ര​ത്തും ആ​ളു​ക​ൾ കാ​ത്തു​നി​ന്നു. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ആ​വേ​ശ്വ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. പ്ര​ശാ​ന്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി പ​ര​വൂ​ർ സു​നി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ പ്ര​ദീ​പ്‌. ജി. ​കു​റു​മ​ണ്ഡ​ൽ, കൃ​ഷ്ണ​രാ​ജ്, ഒ ​ബി സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പാ​പ്പാ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം രോ​ഹി​ണി, മു​ൻ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ദീ​പ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​പാ​ല​ൻ, മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ സ്വ​ർ​ണമ്മ​ സു​രേ​ഷ്, അ​നീ​ഷ്യ, ഷീ​ല ​സു​നി​ൽ, സി​ന്ധു, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​മ​രാ​ജ്, ര​ഞ്ജി​ത്, രാ​ജ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​ല്ലു​വാ​തു​ക്ക​ൽ, പൂ​ത​ക്കു​ളം, പ​ര​വൂ​ർ, ചി​റ​ക്ക​ര, ചാ​ത്ത​ന്നൂ​ർ, ആ​ദി​ച്ച​ന​ല്ലൂ​ർ, പൂ​യ​പ്പ​ള്ളി തു​ട​ങ്ങി​യ പ​ഞ്ചാ​യ​തു​ക​ളി​ലാ​യി അ​റു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.