വ​ന്യ​ജീ​വി സു​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ
Thursday, April 18, 2024 4:23 AM IST
കോ​ട്ട​യം: ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ വ​ന്യ​ജീ​വി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മാ​ര്‍ ക്രി​സോസ്റ്റം ഫൗ​ണ്ടേ​ഷ​ന്‍. മൃ​ഗ​ങ്ങ​ള്‍​ക്കാ​യി വ​ന​ത്തി​നു​ള്ളി​ൽ വ്യാ​പ​ക​മാ​യി ഫ​ല​വൃ​ക്ഷ​ങ്ങ​ളും കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും വ​ള​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ല്‍ മാ​ത്ര​മേ, ഭ​ക്ഷ​ണം തേ​ടി​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ കാ​ടി​റ​ക്ക​വും ആ​ക്ര​മ​ണ​വും ത​ട​യാ​ന്‍ ക​ഴി​യൂ​വെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

തേ​ക്ക്, മ​ഹാ​ഗ​ണി, യൂ​ക്കാ​ലി​പ്റ്റ​സ് എ​ന്നി​ങ്ങ​നെ​യു​ള്ള മ​ര​ങ്ങ​ള്‍ വ​ന​മേ​ഖ​ല​ക​ളി​ല്‍​നി​ന്നു വെ​ട്ടി​മാ​റ്റ​ണം. പ​ക​രം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഫ​ല​ങ്ങ​ളും ഇ​ല​ക​ളു​മു​ള്ള മ​ര​ങ്ങ​ള്‍ വ​ള​ര്‍​ത്ത​ണം. വ​ന​വ​ത്ക​ര​ണം കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ത​യാ​റാ​ക​ണം. മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

ഇ​ത​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ, സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ ബോ​ബി അ​വ​ഗാ​മ, ഹ​രി​തം അ​ര​ണ്യ​കം പ്രൊ​ജ​ക്‌​ട് ചെ​യ​ര്‍​മാ​ന്‍ ടി.​കെ. സാ​ജു, പ്ര​ഫ. എം.​ജി. വ​ര്‍​ഗീ​സ്, എ.​എം. മാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.