പ​രിക്കേറ്റു ചി​ക​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, April 25, 2024 2:45 AM IST
ക​ട്ട​പ്പ​ന: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റു ചി​ക​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടു​ക​ട അ​ഞ്ചു​രു​ളി സെ​റ്റി​ൽ​മെ​ന്റി​ൽ താ​ന്നി​ച്ചു​വ​ട്ടി​ൽ തേ​വ​ൻ മാ​ധ​വ​ൻ(85) ആ​ണ് മ​രി​ച്ച​ത്.

ചൊവ്വാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ക​ക്കാ​ട്ടു​ക​ട​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ മു​രി​ക്കാ​ട്ടു​കു​ടി സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രിക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇന്നലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: രാ​ജ​ൻ, അ​മ്മു, ര​മ്യ, പ​രേ​ത​നാ​യ രാ​ജേ​ഷ്.