മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ നി​കു​തിപ്ര​ശ്നം സ​ങ്കീ​ർ​ണമാ​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ: വ്യാ​പാ​രി​ക​ൾ
Thursday, April 18, 2024 1:48 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ലെ വ്യാ​പാ​രി​ക​ളു​ടെ വ്യാ​പാ​ര ലൈ​സ​ൻ​സ് പു​തു​ക്കി ന​ല്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് ഒ​രു വി​ല​യും ക​ൽ​പ്പിക്കാ​ത്ത മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ മൂ​ലം വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കെ ​സ്മാ​ർ​ട്ട് എ​ന്ന ക​മ്പ്യൂട്ട​ർ ആപ്ലിക്കേ​ഷ​ന്‍റെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് മ​റ്റൊ​രു ന​ഗ​ര​സ​ഭ​യി​ലു​മി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളെ ലൈ​സ​ൻ​സി​നാ​യി നെ​ട്ടോ​ട്ട​മോ​ടി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. മാ​ർ​ച്ചി​ൽ ലൈ​സ​ൻ​സ് പു​തു​ക്കി​യ​തി​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ങ്ക് ലോ​ണു​ക​ൾ പു​തു​ക്കാ​നോ മ​റ്റു വി​വി​ധ ലൈ​സ​ൻ​സു​ക​ൾ എ​ടു​ക്കാ​നോ ക​ഴി​യി​ല്ല.

ഈ ​വി​ഷ​യ​ത്തി​ലു​ള്ള ന്യാ​യ​മാ​യ പ​രാ​തി വ​കു​പ്പ് മ​ന്ത്രി​ക്ക് വ​രെ ന​ല്കി​യി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ല്ല. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ​ല നി​യ​മ​ങ്ങ​ളും കു​ടി​ശി​ക​ക​ളു​മാ​ണ് വി​വി​ധ സ​ർ​ക്കാ​രുക​ൾ വ്യാ​പാ​രി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത്.

വ്യാ​പാ​രി​ക​ളു​ടെ ന്യാ​യ​മാ​യ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​നോ പ​രി​ഹാ​രം കാ​ണാ​നോ ഒ​രു ജ​ന പ്ര​തി​നി​ധി​യും ശ്ര​മി​ക്കു​ന്നി​ല്ല എ​ന്ന​ത് പ്ര​തി​ഷേ​ധ​ക​ര​മാ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന വ​ർ​ധിപ്പി​ച്ച ബി​ൽ​ഡിം​ഗ് ടാ​ക്സ് കു​ടി​ശി​ക കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള​ത​ല്ല.

അ​വ​ർ ടാ​ക്സ് അ​ട​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി കൊ​ടു​ക്കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് നി​യ​മ​പ​ര​മാ​യും മ​നു​ഷ്യ​ത്വ​പ​ര​മാ​യും ശ​രി​യ​ല്ല എ​ന്ന് ഹൈ​ക്കോ​ട​തി​യും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

വ്യാ​പാ​രി​ക​ൾ ര​ണ്ടു മാ​സ​മാ​യി അ​നു​ഭ​വി​ക്കു​ന്ന ഈ ​പ്ര​യാ​സ​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ട് 25 ന് ​മു​ൻ​പ് പ​രി​ഹാ​ര​മു​ണ്ടാ​ക്കി ത​ന്നി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​ക​ളെ ഈ ​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട്ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വ്യാ​പാ​രി​ക​ളും അ​വ​രു​ടെ അ​യ്യാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ാംഗങ്ങ​ളാ​യി​ട്ടു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ആ​ളു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും വ്യാ​പാ​രി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത്ത് മു​സ്ലിം, ജ​നറൽ സെ​ക്ര​ട്ടറി ര​മേ​ഷ് പൂ​ർ​ണിമ, പി.​യു. ജോ​ൺ​സ​ൺ, ഡേ​വി​സ്, ഷ​മീ​ർ യൂ​ണി​യ​ൻ, കൃ​ഷ്ണ​ദാ​സ് സി​ഗ്ന​ൽ, ഗു​രു​വാ​യൂ​ര​പ്പ​ൻ, ബേ​ബി ചാ​ക്കോ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.