അങ്കം അട്ടഹാസത്തിന് വേണ്ടി പുഷ്പ ഫെയിം ഗായിക മലയാളത്തിൽ
Monday, July 21, 2025 11:02 AM IST
പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക ഇന്ദ്രവതി ചൗഹാൻ മലയാളത്തിൽ. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി. അനിൽകുമാർ നിർമിച്ച് സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന "അങ്കം അട്ടഹാസം' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്നു. ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിന്റെ ഭാഗമാകുന്നു.
സംഗീതം: ശ്രീകുമാർ വാസുദേവ്, ഗാനരചന: ഡസ്റ്റണ് അൽഫോണ്‍സ്, കാമറ: ശിവൻ എസ്. സംഗീത്, പിആർഒ: അജയ് തുണ്ടത്തിൽ.