ഈ നഷ്ടം വാക്കുകൾക്ക് അതീതമാണ്; ബരോട്ടിന്റെ വിയോഗത്തിൽ അമിതാഭ് ബച്ചൻ
Monday, July 21, 2025 4:00 PM IST
സംവിധായകൻ ചന്ദ്ര ബരോട്ടിനെ അനുസ്മരിച്ച് അമിതാഭ് ബച്ചൻ. ബരോട്ടിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്നും തന്റെ പ്രിയ സുഹൃത്തിനായി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ വെന്നും ബച്ചൻ ബ്ലോഗിൽ കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ട സുഹൃത്തും ‘ഡോണി’ന്റെ സംവിധായകനുമായ ചന്ദ്ര ബരോട്ട് അന്തരിച്ചു. ഈ നഷ്ടം വാക്കുകൾക്ക് അതീതമാണ്… ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ അതിലുപരി അദ്ദേഹം ഒരു കുടുംബ സുഹൃത്തായിരുന്നു. എനിക്ക് പ്രാർഥിക്കാൻ മാത്രമേ കഴിയൂ.’’അമിതാഭ് ബച്ചൻ കുറിച്ചു.
ഡോൺ എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനെ ബോളിവുഡിൽ സൂപ്പർ താരമാക്കിയ സംവിധായകനാണ് ചന്ദ്ര ബരോട്ട്. പൾമണറി ഫൈബ്രോസിസിനെതിരായ ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിട പറഞ്ഞത്. ഏഴുവർഷമായി അദ്ദേഹം ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
1978-ൽ അഭിതാഭ് ബച്ചൻ നായകനായി അഭിനയിച്ച ‘ഡോൺ’ എന്ന ചിത്രത്തിലൂടെയാണ് ബരോട്ട് സ്വതന്ത്ര സംവിധായകനാവുന്നത്.
ഡോൺ കോ പകട്നാ നാ മുഷ്കിൽ ഹീ നഹീ നാമുൻകിൻ ഹേ (ഡോണിനെ പിടികൂടുന്നത് ശ്രമകരമെന്നല്ല, കഴിയില്ല) എന്ന പ്രശസ്തമായ ഡയലോഗും പിന്നണിസംഗീതവും ആക്ഷൻ രംഗങ്ങളും ഡോണിനെ മെഗാഹിറ്റാക്കി.
പ്യാർ ഭരാ ദിൽ എന്നീ ചിത്രത്തിനുശേഷം ഹോങ്കോംഗ് വാലി സ്ക്രിപ്റ്റ്, നെയിൽ കോ പകട്നാ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുവെങ്കിലും തിയേറ്ററുകളിലെത്തിയില്ല.
ബാരറ്റിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്നും സുഹൃത്തെന്നതിലുപരി തന്റെ കുടുംബാംഗത്തെപ്പോലെയായിരുന്നു ബാരറ്റ് എന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു. യഥാർഥ ഡോണിനു പിന്നാലെ ഡോൺ ചിത്രങ്ങളുടെ പരന്പരതന്നെയുണ്ടായി രുന്നു. 2006ൽ ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനെ നായകനായി ഡോൺ പുറത്തിറങ്ങി. 2011ൽ ഡോൺ 2: ദ കിംഗ് ഈസ് ബാക് എന്ന ചിത്രവും തിയറ്റുകളിലെത്തി.