ചില നിയോഗങ്ങള്‍ നിന്നെത്തേടി വരും, ഭയപ്പെടരുത്; ത്രസിപ്പിക്കുന്ന ട്രെയിലറുമായി സുമതി വളവ്
Monday, July 28, 2025 9:25 AM IST
കല്ലേലികാവ് എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന സുമതി വളവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
മലയാളസിനിമയിലെ 35-ല്‍പരം പ്രഗത്ഭതാരങ്ങള്‍ അണിനിരക്കുന്ന ഹൊറര്‍ കോമഡി ഫാമിലി എന്റർടെയ്നര് ചിത്രമായ സുമതി വളവ് ഓഗസ്റ്റ് 1-നാണ് തിയേറ്ററുകളിലെത്തുക.
മുരളി കുന്നുമ്പുറത്ത് അവതരിപ്പിച്ച് വാട്ടർമാൻ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രം മേയ് എട്ടിന് റിലീസ് ചെയ്യും.
മാളികപ്പുറത്തിന്റെ സംവിധായകനായ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രാധാന്യം നിറഞ്ഞ ചിത്രം കൂടിയാണ് സുമതി വളവ്.
വലിയൊരു സംഘം അഭിനേതാക്കളുടെ അകമ്പടിയോടെ വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും തില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.