അമ്മത്തണലിന്റെ കുളിരുമായി ആസ്വാദക മനസ് നിറച്ച് "തണൽ' ആൽബം സോംഗ്
Tuesday, July 29, 2025 3:06 PM IST
താരാട്ട് പാട്ടിന്റെ ഇമ്പവും മാതൃത്വത്തിന്റെ മഹത്വവുമായി തണൽ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. കുഞ്ഞു മനസിന്റെ ഒറ്റപ്പെടലും അവിടേക്ക് എത്തുന്ന അമ്മത്തണലിന്റെ കുളിരുമാണ് പാട്ടിലൂടെ സംവദിക്കുന്നത്.
സ്വപ്നങ്ങളെ കൂട്ടുപിടിച്ച കുഞ്ഞുമനസിന് ജീവിതത്തിന്റെ യാഥാർഥ്യം നൽകുന്ന മധുരമാണ് തണലിന്റെ പ്രമേയം. പ്രതീക്ഷയുടെ നല്ല തണലിലേക്ക് കഥാപാത്രങ്ങൾക്കൊപ്പം ആസ്വാദകരെയും നയിക്കുകയാണ് ആൽബം.
സിനിമാപിന്നണി ഗായിക മെറിൻ ഗ്രിഗോറി, ബിനോയി ജോണി എന്നിവരാണ് ആലാപനം. ഗാനരചന നിഷാദ് കാട്ടൂരും സംഗീതം ജിതിൻ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. ആശയം, സംവിധാനം: ഷൈജു അടൂർ. ക്രീയേറ്റീവ് ഡയറക്ടർ: ഷൈൻ രാജേഷ്. ചായഗ്രഹണം: വിഷ്ണു ചേന്നംപാറ. എഡിറ്റർ: ജോബി എം ജോസ്, ടൈറ്റിൽ ഡിസൈൻ - ജയൻ ജനാർദ്ദനൻ.