പരാതികൾ വേദനിപ്പിച്ചു; അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബാബുരാജ്
Thursday, July 31, 2025 12:27 PM IST
താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.
പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന് തയ്യാറായത് എന്നാണ് സൂചന. മാറി നില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ പത്രിക പിന്‍വലിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം മൂന്നുവരെ പത്രിക പിൻവലിക്കാം.
ബാബുരാജിന് പുറമേ കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റുള്ളവർ.
താരസംഘടനായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങൾക്കും. ആരോപണവിധേയരായവർ മാറിനിൽക്കുന്നതാണ് നല്ലതെന്ന് നടി മാലാ പാർവതി, അനൂപ് ചന്ദ്രൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു.
ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.