71-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. ട്വ​ൽ​ത് ഫെ​യി​ൽ ആ​ണ് മി​ക​ച്ച ഫീ​ച്ച​ർ സി​നി​മ. ദ ​കേ​ര​ള സ്റ്റോ​റി എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത സു​ദി​പ്തോ സെ​ൻ ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ.

ഷാ​രൂ​ഖ് ഖാ​ൻ, വി​ക്രാ​ന്ത് മാ​സി എ​ന്നി​വ​രെ മി​ക​ച്ച ന​ട​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​നാ​ണ് ഷാ​രൂ​ഖി​ന് പു​ര​സ്കാ​രം. ട്വ​ൽ​ത് ഫെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് വി​ക്രാ​ന്ത് മാ​സി​യെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മി​സി​സ് ചാ​റ്റ​ർ​ജി വേ​ഴ്സ​സ് നോ​ർ​വേ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് റാ​ണി മു​ഖ​ർ​ജി​ക്ക് മി​ക​ച്ച ന​ടി​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​മാ​യി ഉ​ള്ളൊ​ഴു​ക്ക് പ്ര​ഖ്യാ​പി​ച്ചു. ക്രി​സ്റ്റോ ടോ​മി ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ഉ​ർ​വ​ശി​യെ മി​ക​ച്ച സ​ഹ​ന​ടി​യ്ക്കു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. പൂ​ക്കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് വി​ജ​യ​രാ​ഘ​വ​നെ മി​ക​ച്ച സ​ഹ​ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

2018 എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ദാ​സ് ആ​ണ് മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ. മി​ക​ച്ച എ​ഡി​റ്റ​റി​നു​ള്ള പു​ര​സ്കാ​രം മി​ഥു​ൻ മു​ര​ളി​ക്ക് (പൂ​ക്കാ​ലം) ല​ഭി​ച്ചു.