സഹിക്കാൻ പറ്റുന്നില്ല ദൈവമേ; നവാസിന്റെ മരണത്തിൽ ഉള്ളുലഞ്ഞ് സീമ ജി. നായർ
Saturday, August 2, 2025 9:50 AM IST
അന്തരിച്ച നടൻ കലാഭവന്‍ നവാസിന്റെ മരണത്തിൽ വേദന പങ്കുവച്ച് നടി സീമ ജി. നായർ. ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്റ്റീവ് ഉജ്വലനിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. നവാസിന്റെ വേർപാട് സഹിക്കാൻ പറ്റുന്നില്ലെന്നായിരുന്നു സീമ കുറിച്ചത്.
‘‘കലാഭവൻ നവാസ് അന്തരിച്ചു ..ആദരാഞ്ജലികൾ...അവസാനം ഡിക്റ്റക്റ്റീവ് ഉജ്വലനിൽ ഒരുമിച്ചു അഭിനയിച്ചു..എത്ര വർഷമായി പരിചയമുള്ള നവാസ്...ഉയ്യോ ഓർക്കാൻ പറ്റുന്നില്ല. സഹിക്കാൻ പറ്റുന്നില്ല, വിശ്വസിക്കാൻ പറ്റുന്നില്ല ..എന്റെ ദൈവമേ.’’സീമ ജി. നായരുടെ വാക്കുകൾ.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്.