ഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശം: അടൂരിനെതിരേ പോലീസിൽ പരാതി
Monday, August 4, 2025 3:57 PM IST
ഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശത്തിൽ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി.
അടൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ എസ്സിഎസ്ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സാമൂഹ്യ പ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ ദിനു വെയില് ആണ് പരാതിക്കാരന്. എസ്സിഎസ്ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശം എസ്സിഎസ്ടി വിഭാഗക്കാരെ മോശമാക്കി ചിത്രീകരിച്ചുവെന്നുമാണ് പരാതിക്കാരന്റെ വാദം.