ആർക്കും സമീപിക്കാവുന്നതുമായ വ്യക്തിത്വം; ചിരിയോടെ മുഖ്യമന്ത്രി, സെൽഫിയുമായി അഹാന
Monday, August 11, 2025 11:18 AM IST
നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ വൈറൽ. വിമാനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമാണ് അഹാന പങ്കുവച്ചത്.
‘‘സുന്ദരമായ യാദൃച്ഛികത, ആർക്കും അടുപ്പം തോന്നുന്ന, നല്ലൊരു വ്യക്തിത്വം.’’ എന്നാണ് അഹാന സ്റ്റോറിയിൽ കുറിച്ചത്. ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് നിമിഷനേരങ്ങൾ കൊണ്ട് വൈറലായി.
പിന്നിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആകസ്മികമായി കണ്ട സന്തോഷത്തിൽ അഹാന ഒരു സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ ഒരു വൈമുഖ്യവും കാട്ടാതെ ചിരിച്ചുകൊണ്ട് പിണറായി വിജയൻ സെൽഫിക്കായി പോസ് ചെയ്യുകയായിരുന്നു.
അഹാനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടിയും പങ്കുവച്ചു. ഇന്ന് കണ്ട ഏറ്റവും മനോഹരമായ സെൽഫി എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചത്.