അമ്മത്തിരുവയർ ഉള്ളിൽ; വയറ്റുപൊങ്കാല ചിത്രങ്ങളുമായി ദുർഗ കൃഷ്ണ
Saturday, September 13, 2025 11:26 AM IST
ഏഴാം മാസത്തിലെ വയറ്റുപൊങ്കാല ചടങ്ങ് നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ദുർഗ കൃഷ്ണ. ഭർത്താവ് അർജുനൊപ്പം ചടങ്ങുകൾ നടത്തുന്നതിന്റെ ചിത്രങ്ങളാണ് ദുർഗ പങ്കുവച്ചിരിക്കുന്നത്. ആദ്യ ഗർഭകാലത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങാണ് വയറ്റുപൊങ്കാല.
ഭക്തിനിർഭരമായ ചടങ്ങിൽ പ്രാർത്ഥനാ നിരതായായ ദുർഗ കൃഷ്ണയെ ചിത്രങ്ങളിൽ കാണാം. അത്യധികം സന്തോഷത്തോടെ ദുർഗയുടെ നിറവയറിൽ തൊട്ടുനിൽക്കുന്ന അർജുനുമുണ്ട് ചിത്രങ്ങളിൽ. ദമ്പതികൾക്കും ഗർഭസ്ഥ ശിശുവിനും നന്മകൾ നേർന്നുകൊണ്ടാണ് ആരാധകർ സന്തോഷം അറിയിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും.