സംവിധായകൻ സോജൻ ജോസഫിന്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
Tuesday, September 16, 2025 4:11 PM IST
അന്താരാഷ്ട്ര പുരസ്കാര ജേതാവും സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ സോജൻ ജോസഫ് തന്റെ രണ്ട് ഇംഗ്ലീഷ് നോവലുകൾ ദി സൈൻസ് ഓഫ് റെവലേഷൻസും ദി എക്കോസ് ഓഫ് റെസിസ്റ്റൻസും നോഷൻ പ്രസ് മുഖേന ലോക സമാധാന ദിനത്തിൽ പ്രകാശനം ചെയ്യുന്നു.
കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രവും സഞ്ജയ് ദത്ത്, അനുപം ഖേർ, കബീർ ബേഡി എന്നീ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കിയ അലർട്ട് 24x7 എന്ന ഹിന്ദി ചിത്രവും പൂർത്തിയാക്കിയ സോജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഏയ്ഞ്ചൽ നമ്പർ16.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ട്രോബറിൽ പ്രദർശനത്തിനെത്തുകയാണ്. ഷൈൻ ടോം ചാക്കോയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ അലർട്ട് 24X7 ഡിസംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
മികച്ച എഴുത്തുകാരനും നോവലിസ്റ്റുമാണ് സോജൻ ജോസഫ്. ആധുനിക ലോകത്ത് വെളിപ്പെടുത്തലുകളുടെ അടയാളങ്ങൾ പ്രതിഫലിക്കുന്ന ദി സൈൻസ് ഓഫ് റെവലേഷൻസും ഡ്രഗ്സ് പ്രതിരോധങ്ങളുടെ ചരിത്രങ്ങളുടെ പ്രതിധ്വനികളെയും സങ്കീർണതകളെയും തുറന്നുകാട്ടുന്ന ദി എക്കോസ് ഓഫ് റെസിസ്റ്റൻസും സാഹിത്യവും ആത്മീയതയും ചരിത്രവും ആധുനിക പ്രധിരോധ ആശയങ്ങളും സംഗമിക്കുന്ന അപൂർവ യാത്രയായി മാറുന്നു.
ദി സൈൻസ് ഓഫ് റെവലേഷൻസ്
ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ ചിഹ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പുതിയ തലമുറയുടെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന ഈ നോവലിൽ ഒരു മുൻ സന്ന്യാസ വിദ്യാർഥിയായ സാമുവലിന്റെ ദർശനങ്ങളും പ്രവചനങ്ങളും ലോകമെമ്പാടും തരംഗം തീർക്കുന്നു.
രാജ്യങ്ങൾ നടുങ്ങുകയും ജനങ്ങൾ ജാഗരൂകരാകുകയും ചെയ്യുമ്പോൾ വെളിപാടിന്റെ പുസ്തകത്തിലെ പ്രവചനങ്ങളും ചിഹ്നങ്ങളും ആധുനിക യാഥാർത്ഥ്യങ്ങളിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു പിന്നീട് അത് വിശ്വാസങ്ങളും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു.
ഇത് ലോകാവസാനം പ്രവചിക്കുന്ന കഥയോ മത ഗ്രന്ഥമോ അല്ല എന്ന് സോജൻ ജോസഫ് പറയുന്നു, ഇതിനകം തന്നെ നമ്മുടെ ചുറ്റുപാടുകളിൽ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന അടയാളങ്ങളെ തിരിച്ചറിയാനുള്ള ക്ഷണമാണ്.
ദി എക്കോസ് ഓഫ് റെസിസ്റ്റൻസ്
ലോകം നശിപ്പിക്കുന്ന സിന്തറ്റിക് ഡ്രഗ്ഗ് മാഫിയയുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ടെക്നോ ഫെസ്റ്റിവലുകളുടെയും ആധുനിക ജീവിത രീതികളിലെ അപക്ക്വ് മായ ചിന്താഗതികളെയും മാറ്റിമറിക്കാൻ ഉതകുന്ന വിപുലമായ കഥ. ധൈര്യത്തിന്റെ, ദ്രോഹത്തിന്റെ, പുതിയ ആശയങ്ങളുടെ, സഹനത്തിന്റെ അടങ്ങാത്ത പ്രതിരോധങ്ങളുടെ പറയാത്ത കഥകളെ വെളിപ്പെടുത്തുന്നു.
വ്യക്തിഗത ത്യാഗവും കൂട്ടായ പോരാട്ടവും ചേർത്തു സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം പുതു തലമുറകളിൽ പ്രതിധ്വനിക്കുന്നുവെന്ന് സോജൻ ജോസഫ് ചിത്രീകരിക്കുന്നു. ഇന്നത്തെ കാലത്തു ഓരോരുത്തരും നേരിടേണ്ടി വരുന്ന ധാർമ്മിക തെരഞ്ഞെടുപ്പുകൾക്കുള്ള വിളിയാണ് ഈ നോവൽ
ലഭ്യത
ദി സൈൻസ് ഓഫ് റെവലേഷൻസും ദി എക്കോസ് ഓഫ് റെസിസ്റ്റൻസും നോഷൻ പ്രസ്സ് വഴിയും ലോകമെമ്പാടുമുള്ള പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോംസ് വഴിയും ആമസോണിലും ഇപ്പോൾ ലഭ്യമാണ്. വാഴൂർ ജോസ്.