ഷീല കൗര്‍ വിവാഹിതയായി
Sunday, March 15, 2020 10:12 AM IST
നടി ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്. ചെന്നൈയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
1996ല്‍ പുറത്തിറങ്ങിയ പൂവെ ഉനക്കാഗ എന്ന സിനിമയിലൂടെ ബാലതാരമായി ആണ് ഷീല സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന് എന്നീ മലയാള സിനിമകളില്‍ ഷീല അഭിനയിച്ചിട്ടുണ്ട്.