University News
എംജിയിൽ പുതിയ കോഴ്സുകൾ
കോ​​ട്ട​​യം: തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ അ​​പ്ലൈ​​ഡ് ഹ്ര​​സ്വ​​കാ​​ല പാ​​ർ​​ട്ട്ടൈം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ട് ടേം ​​പ്രോ​​ഗ്രാ​​മി​ന്‍റെ(​​ഡി​​എ​​എ​​സ്പി) ഉ​​ദ്ഘാ​​ട​​നം നാളെ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45ന് ​​ഡി​​എ​​എ​​സ്പി അ​​ങ്ക​​ണ​​ത്തി​​ൽ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, രാ​​ജു ഏ​​ബ്ര​​ഹാം, പ്ര​​ഫ. രാ​​ജ​​ൻ ഗു​​രു​​ക്ക​​ൾ, പ്രോ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ഡോ. ​​ആ​​ർ. പ്ര​​ഗാ​​ഷ്, ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​ൻ, ഡോ. ​​കെ. ഷെ​​റ​​ഫു​​ദ്ദീ​​ൻ, ഡി​​എ​​എ​​സ്പി. ഡ​​യ​​റ​​ക്ട​​ർ ഡോ. ​​റോ​​ബി​​ന​​റ്റ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ആ​​റു​ മാ​​സ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ളും ഒ​​രു വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളു​​മാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലും മ​​റ്റ് അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മാ​​ണു ക്ലാ​​സു​​ക​​ൾ.