രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സോഷ്യൽ സയൻസസ്) ഫലം പ്രസിദ്ധീകരിച്ചു
Thursday, October 17, 2019 12:22 AM IST
2019 ജൂണിൽ കെഎൻ രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സോഷ്യൽ സയൻസസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ എംഎ മോഹിനിയാട്ടം നാലാം സെമസ്റ്റർ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിലെ രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി) റെഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൈൻ ലാംഗ്വേജ് ഡിപ്ലോമ
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യൻ സൈൻ ലാംഗ്വേജിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് കോഴ്സിലേക്ക് 25 വരെ അപേക്ഷിക്കാം. ആംഗ്യഭാഷയിൽ പരിശീലനം നൽകുന്ന കോഴ്സിന് ഒരു വർഷം ദൈർഘ്യമുള്ള ഫുൾ ടൈം ബാച്ചും രണ്ടു വർഷം ദൈർഘ്യമുള്ള പാർട്ട് ടൈം ബാച്ചുമാണുള്ളത്. അപേക്ഷ ഫീസ് സംവരണ വിഭാഗക്കാർ 100 രൂപ, 200 രൂപ. പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, എംജി സർവകലാശാല, കോട്ടയം എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്. ഫോൺ: 9946226638.
റിസർച്ച് അസിസ്റ്റന്റ്
ജൈവം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ’ജൈവ കർഷകരുടെ ശാക്തീകരണം’’ എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. 23ന് രാവിലെ 10.30ന് സർവകലാശാല ജൈവം ഓഫീസിൽ എത്തണം. ഫോൺ: 9447101530.